»   » നയന്‍സ്-പ്രഭുദേവ: അഭ്യൂഹങ്ങള്‍ പരക്കുന്നു

നയന്‍സ്-പ്രഭുദേവ: അഭ്യൂഹങ്ങള്‍ പരക്കുന്നു

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/gossips/01-why-did-prabhu-nayan-split-2-aid0032.html">Next »</a></li></ul>
Prabhu-Nayan
വിവാഹദിനം എന്നായിരിക്കുമെന്ന കണക്കുക്കൂട്ടല്‍ നടത്തി കാത്തിരിയ്ക്കുന്നവരെ ഒരിയ്ക്കല്‍ കൂടി ഞെട്ടിയ്ക്കുകയാണ് പ്രഭുദവേ-നയന്‍താര പ്രണയജോഡികള്‍.

തെന്നിന്ത്യന്‍ സിനിമയിലെ ഇണക്കിളികളായി പാറിപ്പറന്ന് നടന്നിരുന്നവര്‍ ഇപ്പോള്‍ രണ്ട് വഴിയ്ക്കായെന്ന കഥകള്‍ കോടമ്പാക്കത്ത് കാട്ടുതീ പോലെ പരക്കുമ്പോള്‍ എന്താണ് ഏതാണ് സത്യമെന്നറിയാതെ കുഴങ്ങുകയാണ് ആരാധകര്‍.

അടുത്തകാലം വരെ ഭാര്യഭര്‍ത്താക്കന്മാരെ പോലെ കഴിഞ്ഞിരുന്നവര്‍ തമ്മില്‍ പിരിഞ്ഞതിനെക്കുറിച്ച പലവിധ അഭ്യൂഹങ്ങളാണ് തമിഴകത്തെ പരക്കുന്നത്. ഇതാദ്യമായല്ല ഇവരുടെ സ്‌നേഹന്ധത്തില്‍ വിള്ളലുകള്‍ വീണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരുന്നത്. എന്നാലിത്തവണത്തെ കഥ വേറെയാണ്.

ഇരുവരും അകന്നുവെന്ന തരത്തില്‍ സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെ നയന്‍താര നാഗാര്‍ജ്ജുന ചിത്രത്തില്‍ നായികയാവാന്‍ തീരുമാനിച്ചതാണ് അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത പകര്‍ന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കടുത്ത പ്രണയത്തിലായിരുന്ന ഇവര്‍ വേര്‍പിരിഞ്ഞതിന് പിന്നില്‍ പലവിധത്തിലുള്ള കാരണങ്ങളാണ് പറഞ്ഞുകേള്‍ക്കുന്നത്.
അടുത്ത പേജില്‍
വില്ലത്തിയായത് ഹന്‍സിക?

<ul id="pagination-digg"><li class="next"><a href="/gossips/01-why-did-prabhu-nayan-split-2-aid0032.html">Next »</a></li></ul>

English summary
he news of the Prabhu Deva- Nayanthara split had come as a shock, but what is intriguing is that nobody really knows what went wrong between the two. It is not the first time there is speculation about their relationship hitting a rough patch.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X