നയന്‍സിന് വില്ലത്തിയായത് ഹന്‍സിക?

By Ajith Babu
<ul id="pagination-digg"><li class="previous"><a href="/gossips/01-why-did-prabhu-nayan-split-1-aid0032.html">« Previous</a>

Hansika-Prabhu-Nayan
നയന്‍സും പ്രഭുവും തമ്മില്‍ അടുപ്പത്തിലാണെന്ന കാര്യം ചലച്ചിത്രപ്രവര്‍ത്തകര്‍ക്കിടയിലെ രഹസ്യമൊന്നുമായിരുന്നില്ല. അങ്ങാടിപ്പാട്ടായി മാറിയ അരമന രഹസ്യമെന്ന് വേണമെങ്കിലതിനെ പറായം. പ്രഭുദേവ സംവിധാനം ചെയ്ത വില്ലിന്റെ സെറ്റില്‍ വച്ചാരംഭിച്ച സൗഹൃദം പ്രണയമായി വളര്‍ന്നു. നയന്‍സിനെ സ്വന്തമാക്കാനായി സ്വന്തം ഭാര്യയെയും കുട്ടികളെയും ഉപേക്ഷിയ്ക്കാനും വരെ പ്രഭു തയാറായത് തെന്നിന്ത്യ്ന്‍ ചലച്ചിത്രരംഗത്തെയാകെ നടുക്കിയിരുന്നു.

പിരിഞ്ഞതായുള്ള സൂചനകള്‍ പുറത്തു വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രഭുവും നയന്‍സും അത് നിഷേധിച്ച് രംഗത്തെത്തിയിട്ടില്ല. നയന്‍സുമായി ചില കാര്യങ്ങളിലുണ്ടായ ഭിന്നതയാണ് അകല്‍ച്ചയ്ക്ക് കാരണമായതെന്ന് പ്രഭുവിനോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു.

അതേസമയം ഇവരുടെ അകല്‍ച്ചയ്ക്ക് ചില തമിഴ് മാധ്യമങ്ങള്‍ മറ്റുചില കാര്യങ്ങളാണ് പറയുന്നത്. താന്‍ സംവിധാനം ചെയ്ത എങ്കൈയും എപ്പോതുമിലെ നായിക ഹന്‍സികയുമായുള്ള പ്രഭുവിന്റെ അതിരുവിട്ട അടുപ്പമാണ് നയന്‍സിനെ പ്രകോപിപ്പിച്ചതെന്നും പിളര്‍പ്പിന് വഴിയൊരുക്കിയതെന്നും ഈ പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു.

എന്നാല്‍ ഈ ഗോസിപ്പിനെ കടുത്ത ഭാഷയിലാണ് ഹന്‍സിക നേരിട്ടത്. എന്നെയും പ്രഭുവിനെയും പറ്റി പരക്കുന്ന അഭ്യൂഹങ്ങളെപ്പറ്റി മിണ്ടാതിരിയ്ക്കാനാണ് എന്റെ തീരുമാനം. സഹോദരസ്ഥാനത്തുള്ള പ്രഭുവുമായി ഇങ്ങനെയൊരു കഥയുണ്ടാക്കുന്നത് കഷ്ടമാണ്. ദയവായി ഇത്തരം പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും നടി ട്വി്റ്ററിലൂടെ ആവശ്യപ്പെടുന്നു.

അതേസമയം വെള്ളിത്തിരയിലേക്കുള്ള തിരിച്ചുവരവിനെ രണ്ടുകൈയ്യും നീട്ടിയാണ് ടോളിവുഡ് സ്വീകരിയ്ക്കുന്നത്. രവിതജയുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തതിന് പിന്നാലെ നടന്റെ അടുത്ത ചിത്രത്തില്‍ നയന്‍സ് നായികയാവുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു.

വിഷ്ണുവര്‍ദ്ധന്‍ സംവിധാനം ചെയ്യുന്ന അജിത്ത് ചിത്രത്തിലും നയന്‍സ് നായികയാവുമെന്ന് സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
അടുത്ത പേജില്‍

<ul id="pagination-digg"><li class="previous"><a href="/gossips/01-why-did-prabhu-nayan-split-1-aid0032.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X