എല്ലാ പുതുമുഖങ്ങളും അതുവഴി വരുമോ സര്‍?

By Staff

എല്ലാ പുതുമുഖങ്ങളും അതുവഴി വരുമോ സര്‍?

സൂത്രധാരന്‍ റിലീസ് ആയതേയുള്ളൂ. ലോഹിതദാസ് അടുത്ത ചിത്രത്തിന്റെ ജോലികള്‍ തുടങ്ങി കഴിഞ്ഞു. കര്‍മനിരതനായ ഒരു സിനിമക്കാരന്‍ അങ്ങനെയാണല്ലോ. പുതിയ ചിത്രത്തിലും നായിക പുതുമുഖമാണത്രെ. ജോക്കറിലും സൂത്രധാരനിലും പുതുമുഖ നായികമാരെ പരിചയപ്പെടുത്തിയ ലോഹിതദാസ് അടുത്ത ചിത്രത്തിലെ നായികക്കായി തിരച്ചില്‍ തുടങ്ങികഴിഞ്ഞു.

പ്രഗത്ഭരായ സംവിധായകരുടെ ചിത്രങ്ങളില്‍ പുതുമുഖങ്ങളെ കിട്ടാനാണോ പാട്? മികച്ച സംവിധാകരുടെ ചിത്രത്തില്‍ ഒന്നു മുഖം കാണിച്ചു കിട്ടാനായി ക്യൂ നില്‍ക്കാന്‍ ഇവിടെ നൂറുകണക്കിന് പെണ്‍കുട്ടികളുണ്ട്. പക്ഷേ ചിത്രം ലോഹിതദാസിന്റെതാവുമ്പോള്‍ ക്യൂ നില്‍ക്കുകയും അഭിനയപാടവം പ്രകടിപ്പിച്ച് മത്സരത്തില്‍ ഒന്നാമതാവുകയും ചെയ്താല്‍ മാത്രം മതിയോ എന്ന സംശയത്തിലാണ് നാളത്തെ വാഗ്ദാനങ്ങളുടെ പട്ടികയില്‍ നില്‍ക്കുന്ന ഈ കുട്ടികള്‍. അതിനുമപ്പുറമുള്ള ചില പ്രകടനങ്ങള്‍ കൂടി വേണ്ടിവരുമോ എന്ന സംശയം അവര്‍ക്കുണ്ടെങ്കില്‍ അവരെ കുറ്റപ്പെടുത്താനാവില്ല. ഇത്തരത്തിലുള്ള കിന്നാരങ്ങളാണ് ചലച്ചിത്രലോകത്ത് ഇപ്പോള്‍. സംവിധായകനോട് അസൂയ ഉള്ളവര്‍ ഇതിനെ സത്യമെന്ന് പറയുമെന്ന് മാത്രം.

സൂത്രധാരന്റെ ഷൂട്ടിംഗ് വേളയിലാണ് നാടൊട്ടുക്കും ചില കഥ പരന്നത്. കാസ്റിംഗിലും ലൊക്കേഷന്‍ തിരഞ്ഞെടുക്കുന്നതിലും ചിത്രീകരണത്തിലുമെല്ലാം അതീവ കണിശം പുലര്‍ത്തുന്ന സംവിധായകന്‍ നേരത്തെ തീരുമാനിച്ചിരുന്ന ഷൂട്ടിഗ് ഷെഡ്യൂള്‍ തെറ്റിച്ച് ദിവസങ്ങളോളം ചിത്രീകരണം ഇഴച്ചുമുന്നോട്ടുകൊണ്ടുപോയത്രെ. എന്താണ് കാരണമെന്നല്ലേ? സൂത്രധാരനില്‍ ലോഹിതദാസ് കണ്ടെത്തിയ മീര ജാസ്മിന്‍ എന്ന കൗമാരക്കാരിയായ സുന്ദരിയാണെന്നാണ് വാര്‍ത്ത.

മദ്യവും മദിരാക്ഷിയും തലയ്ക്കു പിടിച്ചാല്‍ പിന്നെന്ത് ഷൂട്ടിംഗ് ഷെഡ്യൂള്‍? ചിത്രീകരണം അല്പദിവസങ്ങള്‍ മുന്നോട്ടുപോയാലെന്ത്? നിര്‍മാതാവിന്റെ കീശയിലെ കാശ് ലേശം കൂടി പോയേക്കും. മലയാളത്തിലെ വിലയുള്ള ഒരു സംവിധായകന്‍ കം തിരക്കഥാകൃത്ത് അതെന്തിന് ഗൗനിക്കണം? പ്രത്യേകിച്ച് നിര്‍മാതാവ് മുടക്കിയ ഒന്നര കോടി ചക്രം വിലവെക്കാതെ ഇടയ്ക്ക് വെച്ച് ചക്രം നിലപ്പിച്ച ഒരു തിരക്കഥാകൃത്തിന്.

ഷൂട്ടിംഗ് സ്ഥലത്ത് വേറെയുമാളുകളുണ്ട് എന്ന പരിസരബോധം സംവിധായകനും നായികക്കും നഷ്ടപ്പെട്ടതോടെയാണ് കഥകള്‍ ചിറകുവെച്ചു ഷൂട്ടിംഗ് ക്യാമ്പിന് പുറത്തേക്ക് പറക്കാന്‍ തുടങ്ങിയതത്രെ. മലയാളം കണ്ട മികച്ച നടിമാരുടെ കൂട്ടത്തിലാണ് മീര ജാസ്മിന്‍ എന്നുകൂടി അദ്ദേഹം പറയാന്‍ തുടങ്ങിയതോടെ കിന്നാരത്തിന്കനം വച്ചു. തന്നെ സംവിധായകന്‍ ഇങ്ങനെ പൊക്കുമ്പോള്‍ നായികക്കുട്ടിയും ഒട്ടും കുറച്ചില്ല. സാര്‍ എനിക്ക് ചാന്‍സ് തന്നതുകൊണ്ടു പറയുകയല്ല. സാറിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത് ഒരു പ്രത്യേക അനുഭവം തന്നെയാണ്. എന്നായി കൗമാരക്കാരി നായിക.

സൂത്രധാരന്‍ ഹിറ്റായോ എന്ന് പറയാറായിട്ടില്ലെങ്കിലും സെറ്റിലെ കഥകള്‍ വന്‍ഹിറ്റായി. സിനിമാ ലോകത്ത് മാത്രം ഒതുങ്ങിനില്‍ക്കാതെ പ്രത്യേക അനുഭവ കഥകള്‍ വന്‍ഹിറ്റ് ചമച്ചുകഴിഞ്ഞപ്പോഴാണ് സംവിധായകന്‍ അടുത്ത ചിത്രത്തിന്റെ നായികയെ തിരഞ്ഞുതുടങ്ങിയത്.

സാറിന് പുതുമുഖം തന്നെ വേണമെന്ന് നിര്‍ബന്ധമുണ്ട്. പക്ഷേ എല്ലാ പുതുമുഖങ്ങളും അതുവഴി വരുമോ സര്‍?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X