പാര്‍ത്ഥിപനെ ചുംബിക്കാന്‍ ആരുണ്ട്?

By Staff

പാര്‍ത്ഥിപനെ ചുംബിക്കാന്‍ ആരുണ്ട്?

തമിഴില്‍ തുടക്കത്തില്‍ കിട്ടിയതു പോലുള്ള അവസരങ്ങള്‍ ഇപ്പോള്‍ മീരയ്ക്കില്ല. എന്നുവച്ച് അവസരത്തിനായി പാര്‍ത്ഥിപനെ കയറി ചുംബിക്കണമെന്നു പറഞ്ഞാല്‍.. അതും ചുണ്ടില്‍ ചുംബിക്കാന്‍..അതിനൊന്നും മീരയെ കിട്ടില്ല.

ഇങ്ങനെയുള്ള കാര്യങ്ങളില്‍ മീര നേരത്തെ നയം വ്യക്തമാക്കിയിരുന്നതാണ്. ഇപ്പോള്‍ നയന്‍താരയും ഗോപികയും അഭിനയിച്ചു വിലസുന്ന വേഷങ്ങള്‍ ചെയ്യാന്‍ ക്ഷണിച്ചിട്ട് വേണ്ടെന്നുവച്ചയാളാണ് മീര. നല്ല കഥാപാത്രമല്ലാത്ത കാരണത്തില്‍ അത്തരം അവസരങ്ങള്‍ തള്ളിക്കളഞ്ഞ മീരയോടാണ് പാര്‍ത്ഥിപന്റെ ചുണ്ടില്‍ ചുംബിക്കാന്‍ പറയുന്നത്. അവസരങ്ങള്‍ പോയി തുലയട്ടെ, എന്നാലും ചുംബനം സാധ്യമല്ല.

ചുണ്ടില്‍ ചുംബിക്കുന്ന രംഗം ഒഴിവാക്കിയാല്‍ ഈ പ്രശ്നം തീരില്ലേയെന്നു ചോദിച്ചപ്പോള്‍ സ്ക്രിപ്റ്റില്‍ അങ്ങനെയൊരു രംഗം എഴുതിവച്ചിട്ടുണ്ടെന്നാണ് പാര്‍ത്ഥിപന്റെ മറുപടി. ആവശ്യത്തിനും അനാവശ്യത്തിനും സംവിധായകന്റെയും നായകന്റെയുമൊക്കെ ഇഷ്ടം പോലെ തിരുത്തുന്ന സാധനമല്ലേ ഈ സ്ക്രിപ്റ്റെന്നു ചോദിക്കുകയാണെങ്കില്‍ പാര്‍ത്ഥിപന്റെ ചിത്രത്തിലാവുമ്പോള്‍ അങ്ങനെയല്ലത്രെ. സംവിധായകനും നടനുമായ പാര്‍ത്ഥിപന്‍ സിനിമയെടുക്കുമ്പോള്‍ അവിടെ സ്ക്രിപ്റ്റ് തിരുത്തുക എന്ന് പറഞ്ഞു കേള്‍ക്കാന്‍ പോലും പാടില്ല.

പക്ഷേ പച്ചക്കുതിര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് തിരുത്തിയില്ലെങ്കില്‍ പാര്‍ത്ഥിപന് ആ സിനിമയെടുക്കാന്‍ കഴിയുമോ എന്ന കാര്യം സംശയമാവുമെന്നാണ് തോന്നുന്നത്. മീര നിരസിച്ചപ്പോള്‍ തെലുങ്കിലെ ഗ്ലാമര്‍ ബോംബ് എന്ന പേരെടുത്ത് തമിഴിലെത്തിയ നമിതയെ സമീപിച്ചുനോക്കി. ശരീരപ്രദര്‍ശനത്തിന്റെ ഏതറ്റം വരെ പോകാനും മടിയില്ലാത്ത ആ നടിയും ചിത്രത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചു. കാരണം മറ്റൊന്നുമല്ല. പാര്‍ത്ഥിപനെ ചുംബിക്കാന്‍ വയ്യ.

നായികാവേഷം ചെയ്യുന്നവരില്‍ വസ്ത്രത്തോട് ഏറ്റവും കൂടുതല്‍ അലര്‍ജിയുള്ള ഈ നടി പോലും ചുംബനരംഗത്തില്‍ അഭിനയിക്കാന്‍ തയ്യാറല്ലെങ്കില്‍ ഇനിയിപ്പോള്‍ പാര്‍ത്ഥിപനെ ചുംബിക്കാന്‍ ആരുണ്ട് എന്നൊരു പരസ്യം നല്‍കുകയേ നിവൃത്തിയുള്ളൂ. എന്നാലും സ്ക്രിപ്റ്റ് തിരുത്തുക വയ്യ. അതും ഒരു ചുംബനരംഗം വെട്ടിക്കളയുകയെന്നുവച്ചാല്‍..അതിന് പാര്‍ത്ഥിപനെ കിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X