മമ്മൂട്ടിയുടെയും ലാലിന്റെയും കൂടെ ഷക്കീല...!
മമ്മൂട്ടിയുടെയും ലാലിന്റെയും കൂടെ ഷക്കീല...!
സ്ഥലം കോഴിക്കോട് ഗസ്റ് ഹൗസ്.... നിസാര്‍ സംവിധാനം ചെയ്യുന്ന ഗോവയുടെ ചിത്രീകരണമാണ്. ദേവനും അനുഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും എത്തിപോലും...!
പ്രതിസന്ധിയില്‍ പെട്ടുഴലുന്ന മലയാള സിനിമയില്‍ പുതിയ പരീക്ഷണം നടക്കുന്നുണ്ടല്ലോ എന്ന് കരുതിയാകണം ഒട്ടേറെ പേര്‍ ഷൂട്ടിംഗ് കാണാനെത്തി. (തില്ലാന തില്ലാനയില്‍ സുരേഷ് ഗോപി, കുഞ്ചാക്കോ ബോബന്‍, മുകേഷ് എന്നിവര്‍ അതിഥികളായെത്തുന്നത് കൂട്ടിവായിക്കുക.)
എങ്ങനെ ഒട്ടേറെ പേര്‍ എത്തിയെന്നല്ലേ..? ഷൂട്ടിംഗ് ദിവസത്തിന്റെ അന്നു തന്നെയാണ് കോഴിക്കോട് ബീച്ചില്‍ മുസ്ലിം ലീഗ് നേതാവ് അബ്ദുള്‍ സമദ് സമദാനിയുടെ കണ്‍വെന്‍ഷനും നടന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചു ചേര്‍ന്നാലുള്ള താരപ്രഭയെ വെല്ലാന്‍ ഇപ്പോഴത്തെ അവസ്ഥയില്‍ സമദാനിക്ക് സാധ്യമല്ലല്ലോ... കണ്‍വന്‍ഷനെത്തിയവര്‍ നേരെ ഗസ്റ് ഹൗസിലേക്ക് വെച്ചു പിടിച്ചു.
സൂപ്പര്‍താരങ്ങളെ കാണാന്‍ അക്ഷമരായി കാത്തു നില്‍ക്കുമ്പോഴാണ് മറ്റൊന്നു കൂടി അറിയുന്നത്. സാക്ഷാല്‍ ഷക്കീലയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടത്രെ...! എന്റമ്മോ... ഷക്കീല സൂപ്പര്‍താരങ്ങളുടെ ചിത്രത്തിലോ..? (സൂപ്പര്‍താരങ്ങളോടൊപ്പം അഭിനയിക്കണമെന്ന് ഇവിടെ ഓര്‍ക്കാം.)
പിന്നെ ആര്‍ക്കെങ്കിലും നിയന്ത്രിക്കാനാകുമോ... ജനങ്ങളതാ ഗസ്റ് ഹൗസിന്റെ ഗേറ്റ് തകര്‍ക്കുന്നു. പിന്നെയൊരിരമ്പലായിരുന്നു. ജനങ്ങളുടെ വരവ് കണ്ട് ഗോവയുടെ നിര്‍മാതാവിന്റെ ചങ്കിടിച്ചു. പേടി കൊണ്ടായിരിക്കില്ല... ഗസ്റ് ഹൗസിലെ കേടുപാടുകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടത് എത്രയായാലും അദ്ദേഹമല്ലെ...
പുള്ളി നേരെയങ്ങ് പൊലീസ് കമ്മീഷണറെ വിളിച്ചു. ഫ്ലൈയിംഗ് സ്ക്വാഡ് പെട്ടെന്നുതന്നെ സ്ഥലത്തെത്തി ജനങ്ങളെ ഒരു വിധത്തില്‍ പുറത്താക്കി വഴിയൊരുക്കി. സൂപ്പര്‍താരങ്ങള്‍ക്ക് ഇനി പുറത്തു പോകാം. പക്ഷെ അപ്പോഴാണ് അറിയുന്നത്... ഗോവയില്‍ മമ്മൂട്ടിയില്ല... മോഹന്‍ലാലില്ല... പിന്നെ.... ഷക്കീലയുമില്ല....
എല്ലാം കിംവദന്തിയായിരുന്നുവത്രെ... ഏതോ ഇഷ്ടന്റെ നാക്ക് മാഹാത്മ്യം..! മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോരാഞ്ഞ് ഗ്യാസ് ഇത്തിരി കൂടി സ്ട്രോങ് ആകട്ടെ എന്നു വിചാരിച്ചായിരിക്കും ഇഷ്ടന്‍ ഷക്കീലയെയും ചേര്‍ത്തത്.
എന്തായാലും സൂപ്പര്‍താരങ്ങളുടെ കൂടെ അഭിനയിക്കാനുള്ള പാവം ഷക്കീലയുടെ ആഗ്രഹം ഇങ്ങിനെ കഴിഞ്ഞെന്നു തോന്നുന്നു....


Click it and Unblock the Notifications