ശനി മാറാതെ രഞ്ജിത്ത്

By Staff

ശനി മാറാതെ രഞ്ജിത്ത്

നന്ദനം എന്ന ചിത്രം ഏറെക്കാലം പെട്ടിയില്‍ ഇരുന്നകാലത്ത് സംവിധായകന്‍ രഞ്ജിത്തിനെ ബാധിച്ച ശനി ഇനിയും അദ്ദേഹത്തെ വിട്ട് പോയിട്ടില്ലെന്ന് തോന്നുന്നു.

വൈകാതെ അദ്ദേഹം ഒരു പ്രഖ്യാപനം നടത്തി. മോഹന്‍ ലാലിനെ നായകനാക്കി താന്‍ ഒരു ചിത്രം സംവിധാനം ചെയ്യുന്നു എന്നായിരുന്നു അത്. ഏറെ വൈകിയില്ല. അത് ഉപേക്ഷിയ്ക്കപ്പെട്ടു.

മുഖം രക്ഷിയ്ക്കണമല്ലോ. അതുകൊണ്ട് മറ്റൊരു ചിത്രം സംവിധാനം ചെയ്യുന്നെന്നാണ് പറയുന്നത്. മാത്രമല്ല ഈ നാണക്കേട് മാറ്റാനാണെന്ന് തോന്നുന്നു മാന്യ സംവിധായകന്‍ ഇപ്പോള്‍ വിവിധ ഘട്ടങ്ങളിലുള്ള ഏഴ് ചിത്രങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യുന്നെന്നാണ് ചലച്ചിത്രരംഗത്തെ വാര്‍ത്താ പ്രചാരകര്‍ പറയുന്നത്. ഈ കഥ പറയുന്ന കുറിപ്പും വാര്‍ത്താ മാദ്ധ്യമങ്ങളുടെ ഓഫീസുകളില്‍ എത്തി.

എന്തായാലും നന്ദനത്തിന് ശനി ദശ മാറി തുടങ്ങിയെന്ന് തോന്നുന്നു. മൂന്നാം വാരം തീയറ്ററുകളില്‍ ഓടുന്ന ഈ ചിത്രത്തിന് മോശമല്ലാത്ത തിരക്കുണ്ട്. മാത്രമല്ല ഈ ചിത്രത്തിനും അദ്ദേഹത്തിനും ഫിലിം ക്രിട്ടിക്സിന്റെ അവാര്‍ഡും കിട്ടി. അത്രമെച്ചമൊന്നുമല്ല ആ അവാര്‍ഡെങ്കിലും വിളിച്ച് കൂവാന്‍ ഇതൊക്കെ ധാരാളമല്ലേ.

വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും അടക്കി വാഴുന്ന ചലച്ചിത്രരംഗത്താണല്ലോ രഞ്ജിത്തും പ്രവര്‍ത്തിയ്ക്കുന്നത്. സിന്ദൂര ക്കുറിയും കറുപ്പും ചുവപ്പും പിന്നെ വേറെ പല നിറത്തിലുമുള്ള പല നൂലുകളും കഴുത്തിലും കൈയിലും (പിന്നെ എവിടെയൊക്കെയോ എന്തോ) ഒക്കെ ധരിച്ച് മരുവുന്ന മാന്യന്മാരാണ് മിയ്ക്ക ചലച്ചിത്ര പ്രവര്‍ത്തരും. ഇവരില്‍ നിന്നൊക്കെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് രഞ്ജിത്തും തന്റെ ശനി ബാധ മാറാനായി നാടായ നാട്ടിലെ എല്ലാ ശനീശ്വര ക്ഷേത്രങ്ങളിലും പോയെന്നാണ് കഥ. ഇത് അസൂയാലുക്കള്‍ പറയുന്ന കഥയെന്നാണ് പിന്‍കഥ.

രഞ്ജിത്തിന്റെ തിരക്കിന്റെ കഥ അറിയണ്ടേ?

തന്റെ സഹോദരന്‍ രഘുനാഥ് നിര്‍മ്മിയ്ക്കുന്ന ഒരു ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്നുണ്ട് അദ്ദേഹം. ഈ ചിത്രത്തിന്റെ സംവിധായകന്‍ രഞ്ജിത്തിന്റെ തന്നെ സഹ സംവിധായകന്‍ പത്മകുമാറാണ്. പൃഥ്വിരാജ്, കാവ്യാ മാധവന്‍, നവ്യാ നായര്‍, ഇന്ദ്രജിത്ത് എന്നിവരാണ് അഭിനേതാക്കള്‍. (ദിലീപ് തരംഗം കൊണ്ടുവന്ന അഭിനയ സ്വഭാവവും നടന്മാരും മാറുന്നത് നോക്കണേ)

പിന്നെ പുലിയങ്കമാണ് രഞ്ജിത്തിന്‍െ അടുത്ത ചിത്രം. നായകന്‍ ദിലീപ് തന്നെ. തിരക്കഥയും സംവിധാനവും രഞ്ജിത്ത്.

ഈ രണ്ട് പണികള്‍ക്കും പുറമേ രഞ്ജിത്ത് രണ്ട് സൂപ്പര്‍ താരങ്ങള്‍ക്ക് വേണ്ടി രണ്ട് തിരക്കഥകള്‍ എഴുതുകയാണത്രേ. മാത്രമല്ല മറ്റൊരു തിരക്കഥാകൃത്തിന്റെ കഥ സംവിധാനം ചെയ്യുന്നുമുണ്ടെന്നാണ് മാദ്ധ്യമങ്ങളുടെ ഓഫീസുകളിലെത്തിയ കുറിപ്പ് പറയുന്നത്.

മിടുക്കന്‍ ! ! ! എത്രയും കൂടുതല്‍ പണി ചെയ്യുന്നോ അത്രയും കൂടുതല്‍ പണം നേടാം. കഴിവുണ്ടെങ്കില്‍ കൂടുതല്‍ കാലം ഈ തട്ടകത്തില്‍ തന്നെ പയറ്റുകയും ചെയ്യാം.

പക്ഷേ അഞ്ചും ആറും സിനിമയുടെ വിവിധ ജോലികള്‍ ചെയ്യുന്നെന്ന് വാര്‍ത്താ കുറിപ്പ് ഇറക്കാതിരിയ്ക്കുകയാണ് ബുദ്ധി. അതിലൊന്ന് തരികിടയായാല്‍, അല്ലെങ്കില്‍ അതില്‍ ഒന്ന് കുറച്ച് കൂടുതല്‍ കാലം (നന്ദനത്തേക്കാര്‍ കൂടുതല്‍) പെട്ടിയില്‍ ഇരുന്നാല്‍ പിന്നെ ഈ മാദ്ധ്യമങ്ങള്‍ വായും അടച്ചിരിയ്ക്കില്ലെന്ന് രഞ്ജിത്ത് ഓര്‍ക്കുന്നത് നല്ലതാണ്.

കൂടുതല്‍ പണി ചെയ്താല്‍ കൂടുതല്‍ പണം കിട്ടുമെങ്കിലും കുറച്ച് പണി വൃത്തിയായി ചെയ്യുന്നതാണ് നല്ലതെന്നാണ് തലനരച്ചവരുടെ അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X