For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവ്യയും ദിലീപും തമ്മില്‍.......?

  By Super
  |

  ദിലിപേട്ടനെക്കുറിച്ച് പറയാന്‍ നൂറു നാവായിരുന്നു കാവ്യയ്ക്ക്. കാവ്യയെന്നു വെച്ചാല്‍ ദിലീപേട്ടനും ജീവന്റെ ജീവന്‍. (മതമില്ലാത്ത ജീവനല്ല). സത്യനും ശാരദയും പോലെ, നസീറും ഷീലയും പോലെ, ലാലും ശോഭനയും പോലെ, മമ്മൂട്ടിയും സുമലതയും പോലെ മലയാളികള്‍ക്ക് പെരുത്തിഷ്ടപ്പെട്ട ജോഡിയാണ് ദിലീപും കാവ്യയുമെന്ന് പത്രങ്ങളായ പത്രങ്ങളൊക്കെ എഴുതിപ്പിടിപ്പിച്ചപ്പോള്‍ ജനത്തെപ്പോലെ അവരും അതങ്ങ് വിശ്വസിച്ചു. മനുഷ്യരല്ലേ...

  ചന്ദ്രനുദിക്കുന്ന ദിക്കില്‍ തുടങ്ങിയ നായികാ നായകന്‍ കളി ഇന്‍‍സ്പെക്ടര്‍ ഗരുഡ് വരെ നീണ്ടു പോയി. ആദ്യനായകന്‍ ഭാഗ്യനായകനായ സന്തോഷം കാവ്യയ്ക്ക്. സൂപ്പര്‍താര പദവിയിലെത്തിച്ച ചിത്രത്തിലെ നായികയില്‍ ജോഡിപ്പൊരുത്തവും ഒത്തുവന്ന സന്തോഷം ദിലീപിന്. അല്ലലും അലട്ടലുമില്ലാതെ കാര്യങ്ങള്‍ അങ്ങനെ മുന്നോട്ടു നീങ്ങി.

  കാലവാതമടിച്ചെത്രകോടി
  ശ്രീലപുഷ്പങ്ങള്‍ ഞെട്ടറ്റു പോയി.
  പൊട്ടിടാത്തതെന്നിട്ടു മയ്യോ
  കഷ്ടമിക്കൊച്ചു നീര്‍പ്പോള മാത്രം
  അന്ന് അസൂയക്കാര്‍ അത്ഭുതപ്പെട്ടു.... മീശമാധവനിലെ അരഞ്ഞാണ രംഗം കണ്ട അന്നുമുതല്‍ മഞ്ജു പറഞ്ഞു തുടങ്ങിയ അര്‍ത്ഥം വെച്ച മൂളലും കുത്തുവാക്കും ഉച്ചസ്ഥായിലായി. കൂടെക്കിടക്കുന്നവര്‍ക്കറിയാത്ത രാപ്പനി ഒരു തെര്‍മോമീറ്ററിലും തെളിയില്ല.

  ഒന്നാലോചിച്ചപ്പോള്‍ കാവ്യയ്ക്കും തോന്നി ചില തരികിടകള്‍. കൊളളാവുന്ന വേഷം മുഴുവന്‍ മീരയ്ക്കും ഗോപികകയ്ക്കും. ഇന്‍സ്‍പെക്ടര്‍ ഗരുഡ് കളിക്കാനും കണ്ണീരുമൊലിപ്പിച്ച് കൂടെ നടക്കാനും ഞാനൊരുത്തി. അങ്ങനെയിപ്പൊ വേണ്ടെന്ന് കാവ്യയും തീരുമാനിച്ചു. ഫലം ജോഡി പിരിഞ്ഞു.

  ദിലീപിന്റെയും പ്രിഥ്വിരാജിന്റെയും കുഞ്ചാക്കോ ബോബന്റെയും പ്രിയപ്പെട്ട നായികയായി വിലസിയെങ്കിലും കാവ്യയ്ക്ക് തൃപ്തി നല്‍കിയ വേഷങ്ങള്‍ ഇതുവരെ കിട്ടിയില്ലത്രേ. ഇത്രയും കാലം അഭിനയിച്ചിട്ടും തൃപ്തി കിട്ടാത്ത കൊച്ചു നായികയെ ഏതായാലും സൂപ്പറുകള്‍ റാഞ്ചിയിട്ടുണ്ട്.

  കിളവന്മാരുടെ നായികയാകാന്‍ തങ്ങളെ കിട്ടില്ലെന്ന് വീമ്പടിച്ചിരുന്നു, ഒരുകാലത്ത് മീരയും കാവ്യയുമൊക്കെ. ഫാവി സൂപ്പറായി വീട്ടില്‍ നിന്നേയിറങ്ങിയ പ്രിഥ്വിരാജ് പോലും പടമൊന്ന് ഓടിക്കിട്ടാന്‍ സൂപ്പറിനെ അതിഥിതാരമായി എത്തിക്കുന്ന കാലത്ത് പാവമിക്കൊച്ചുങ്ങള്‍ കൂട്ടിയാല്‍ എത്ര കൂടും.

  മമ്മൂട്ടിയുടെ നായികയായി മീര അവാര്‍ഡുകള്‍ വാരിക്കൂട്ടിയപ്പോള്‍ കാവ്യമോളുടെ കണ്ണുതളളി. ലാലേട്ടന്റെ കൂടെ രസതന്ത്രത്തിലും ഇന്നത്തെ ചിന്താവിഷയത്തിലും മീരമോള്‍ അഭിനയിച്ചു തളളുന്നത് കണ്ടപ്പോള്‍ കാവ്യ വിരലുകടിച്ചു.

  മാടമ്പിയില്‍ ലാലിന്റെ നായികയായും പട്ടണത്തില്‍ ഭൂതത്തില്‍ മമ്മൂട്ടിയുടെ നായികയായും അഭിനയിച്ച് ദിലീപിനോട് മധുരമായ പ്രതികാരം തീര്‍ക്കുകയാണ് കാവ്യ. ഇതിലേത് സൂപ്പര്‍താരത്തിന്റെ ഭാഗ്യനായികയാവും കാവ്യാ മാധവനെന്നാണ് ഇനി കണ്ടറിയേണ്ടത്.

  Read more about: kavya madhavan dileep
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X