അമല കാരണം സംവിധായകര്‍ കുഴപ്പത്തില്‍

വേട്ടൈ എന്ന ചിത്രത്തിന്റെ ഫൈനല്‍ ഷെഡ്യൂളുകള്‍ക്ക് അമല വരുന്നില്ലത്രേ. തെലുങ്ക് സിനിമയുടെ തിരക്കിലായതിനാല്‍ അമല സെറ്റില്‍ വരുന്നില്ലെന്ന് സംവിധായകന്‍ ലിംഗുസ്വാമി പറയുന്നു.
ഡേറ്റിന്റെ കാര്യത്തില്‍ ഒരു വ്യക്തതയുമില്ലാതെ അമല ഇങ്ങനെ പലഓഫറുകളും സ്വീകരിക്കുകയും ഷൂട്ടിങ് ഷെഡ്യൂളുകള്‍ പ്രശ്‌നത്തിലാക്കുകയും ചെയ്യുന്നതില്‍ തമിഴകത്ത് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. പലപ്പോഴും സെറ്റിലെത്താത്ത അമല യാത്രകളും മറ്റുമായി കറങ്ങിനടക്കുയാണെന്നാണ് കേള്‍വി. പലകഴിവുള്ള നടിമാരും അവസരങ്ങളില്ലാതെ നില്‍ക്കുമ്പോഴാണ്, അവസരങ്ങള്‍ ഒട്ടേറെയുണ്ടായിട്ടും അത് ഫലപ്രദമായി ഉപയോഗിക്കാതെ അമല വിവാദങ്ങളുണ്ടാക്കുന്നതെന്നതാണ് സങ്കടകരം.
നേരത്തേ മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് അമല മലയാള സിനിമാപ്രവര്‍ത്തരുടെ അനിഷ്ടവും നേടിയെടുത്തിരുന്നു. ഇപ്പോഴാണെങ്കില്‍ ആകാശത്തിന്റെ നിറം എന്ന മലയാളചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ട്.
അഥര്‍വ്വ നായകനായ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഇപ്പോള്‍ അമേരിക്കയിലാണ് അമല. തുടര്‍ന്ന് സിദ്ദാര്‍ത്ഥ് നായകനാകുന്ന ചിത്രത്തിലും അഭിനയിക്കും. ഇപ്പോള്‍ രാംഗോപാല്‍ വര്‍മ്മ നിര്‍മ്മിക്കുന്ന 'ബേജാവാഡ' എന്ന തെലുങ്ക് ചിത്രത്തില്‍ ് നാഗചൈതന്യയുടെ നായികയായി അഭിനയിക്കുകയാണ്.
ആദ്യപേജില്‍
അമല വിവാദങ്ങളുടെ തോഴിയാകുന്നു


Click it and Unblock the Notifications