ബിപാഷയും ജോണും കണ്ടുമുട്ടി, മിണ്ടാതെ പിരിഞ്ഞു

ഇപ്പോഴിതാ ബ്രെയ്ക് അപ്പിന് ശേഷും ബിപാഷയും ജോണും കണ്ടുമുട്ടി, ഒരേ വേദിയില്‍ അവര്‍ പരസ്പരം സംസാരിച്ചില്ല. സ്ഥാപനം ഏല്‍പ്പിച്ച ജോലി കൃത്യമായി നിര്‍വ്വഹിച്ച് അവരവരുടെ വഴിയ്ക്ക് പോയി. ഒരു ഹെയര്‍ കളര്‍ ബ്രാന്‍ഡ് വിപണിയില്‍ ഇറക്കുന്ന ചടങ്ങിലായിരുന്നു ഇരവരും ഒന്നിച്ചെത്തിയത്.
ഒമ്പത് വര്‍ഷം അസ്വാരസ്യങ്ങളില്ലാതെ മുന്നോട്ടുപോയ ഇവരുടെ പ്രണയബന്ധം ബോളിവുഡിലെ മറ്റുള്ളവരെ അസൂയപ്പെടുത്തുന്നതായിരുന്നു. അവസാനം രണ്ടുപേരും വിവാഹിതരാകുന്നുവെന്നതുവരെ കാര്യങ്ങളെത്തി. എന്നാല്‍ പിന്നീട് വിവാഹത്തെക്കുറിച്ച് ഒന്നും പറയാതിരുന്ന ജോണ്‍ ആണത്രേ ബന്ധം അവസാനിപ്പിക്കാമെന്ന് പറഞ്ഞത്.
എന്തായാലും ബിപാഷ ഇപ്പോള്‍ സിംഗിളാണ്, പക്ഷേ സന്തോഷവതിയാണെന്ന് അവരുടെ സുഹൃത്തുക്കള്‍ പറയുന്നു. പ്രണയത്തിലായിരുന്ന കാലത്തും പലപ്പോഴും ജോണ്‍ ബിപാഷയ്ക്ക് വേണ്ട പരിഗണന നല്‍കിയിരുന്നില്ലെന്നാണ് കൂട്ടുകാര്‍ പറയുന്നത്.
അതുകൊണ്ടുതന്നെ വേര്‍പിരിയല്‍ ജോണിന് എളുപ്പമായിരുന്നുവെന്നും അവര്‍ പറയുന്നു. സിംഗിളായ ബിപാഷയെ ബന്ധപ്പെടുത്തി ഒട്ടേറെ കഥകള്‍ ബോളിവുഡില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ താന്‍ ഒരു ബന്ധത്തിലേയ്കുമില്ലെന്നാണ് താരം പറയുന്നത്.
സിംഗുലാരിറ്റി എന്ന ചിത്രത്തില്‍ കൂടെ അഭിനയിച്ച ഹോളിവുഡ് താരം ജോഷ് ഹാര്‍ട്ട്‌നെറ്റുമായി ബിപാഷയ്്ക്കുള്ള അടുപ്പത്തെ കുറിച്ചും കഥകള്‍ പരക്കുന്നുണ്ട്. എന്നാല്‍ ഈ ബന്ധത്തെക്കുറിച്ച് ബിപാഷ പറയുന്നതിങ്ങനെയാണ്.
ഹാര്‍ട്ട്‌നെറ്റ് പലപ്പോഴും അത്ഭുതപ്പെടുത്തുന്നു. എന്നാല്‍ മറ്റൊരു രാജ്യത്തായതിനാല്‍ തന്നെ അത്തരമൊരു തീരുമാനത്തില്‍ പ്രായോഗികതയില്ല. ഇപ്പോള്‍ അങ്ങനെയൊരു ബന്ധം തുടരാനുള്ള മാനസികാവസ്ഥയിലല്ല. പരസ്പരം സ്‌നേഹിക്കുന്ന ബഹുമാനിക്കുന്ന വ്യക്തികളാണ് ഞങ്ങള്‍. എല്ലായ്‌പോഴും പരസ്പരം ആശയവിനിമയം നടത്തുന്നുമുണ്ട്.


Click it and Unblock the Notifications