»   » ദീപിക രണ്‍ഭീറിനെയും ഉപേക്ഷിക്കുന്നു?

ദീപിക രണ്‍ഭീറിനെയും ഉപേക്ഷിക്കുന്നു?

Posted By:
Subscribe to Filmibeat Malayalam
Ranbir and Deepika
പ്രണയബന്ധങ്ങളും പ്രണയത്തകര്‍ച്ചയും സിനിമാ ലോകത്തിന്‌ പുത്തരിയല്ല. വളരെ വേഗത്തില്‍ ബോയ്‌ഫ്രണ്ട്‌സിനെയും ഗേള്‍ ഫ്രണ്ട്‌സിനെയും മാറ്റുകയെന്നത്‌ മറ്റെവിടത്തെക്കാളും ബോളിവുഡിലെ ഒരു സ്ഥിരം പ്രതിഭാസമാണ്‌. ഇന്നലെ വരെ കയ്യും പിടിച്ച്‌ ചുറ്റിക്കറങ്ങി നടന്ന കാമുകനെയും കാമുകിയെയുമായിരിക്കില്ല നാളെ കാണുന്നത്‌.

ഷാഹിദിനെ വിട്ട്‌ കരീന കപൂര്‍ സെയ്‌ഫ്‌ അലി ഖാന്റെ പക്കല്‍ അഭയം തേടിയ സംഭവമായിരുന്നു അടുത്തകാലത്ത്‌ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ബ്രേക്ക്‌അപ്പ്‌. ഇപ്പോഴിതാ മറ്റൊരു വേര്‍പിരിയലിന്‌ കൂടി വേദിയൊരുങ്ങുന്നുവെന്ന്‌ ബോളിവുഡില്‍ നിന്നുള്ള ഗോസിപ്പുകള്‍ സൂചിപ്പിക്കുന്നു.

ദീപികയും രണ്‍ഭീറുമാണ്‌ പുതിയ ഗോസിപ്പിലെ കഥാപാത്രങ്ങള്‍. ഇരുവരുടെയും പ്രണയലീലകള്‍ പലതും ബോളിവുഡിലെ പാപ്പരാസികള്‍ പകര്‍ത്തി പരസ്യമാക്കിയിരുന്നു. കടുത്ത പ്രണയത്തിലാണെന്ന്‌ ഇരുവരും പലവട്ടം വെളിപ്പെടുത്തുകയും ചെയ്യുന്നു.

എന്നാല്‍ ഈ ബന്ധം ഇപ്പോള്‍ വളരെ പരിതാപകരമായ നിലയിലാണെന്നാണ്‌ സൂചന. ഇതിലും വില്ലന്‍ വേഷം പരബന്ധത്തിന്‌ തന്നെ. മുന്‍നിര താരം കത്രീന കെയ്‌ഫുമായി രണ്‍ഭീര്‍ പുലര്‍ത്തുന്ന ബന്ധമാണത്രേ ദീപികയെ ചൊടിപ്പിച്ചിരിക്കുന്നത്‌. അജബ്‌ പ്രേം കി ഗസാബ്‌ കഹാനി എന്ന പുതിയ ചിത്രത്തിന്റെ സെറ്റില്‍വച്ചാണ്‌ കത്രീനയും രണ്‍ഭീറും ക്ലോസായത്‌.

സെറ്റില്‍ രണ്‍ഭീറിന്റെ നീക്കങ്ങള്‍ നീരീക്ഷിക്കാനായി ദീപിക ഒരു ചാരനെനിയോഗിച്ചിരിക്കുകയാണത്രേ. ഇയാള്‍ നല്‍കുന്ന വിവരങ്ങള്‍ക്കനുസരിച്ച്‌ ഇരുവരുടെയും ഇടയില്‍ യുദ്ധം കനക്കുകയാണ്‌. ഇത്തരം ഗോസിപ്പികള്‍ വരുന്നുണ്ടെങ്കിലും തങ്ങള്‍ ഇപ്പോഴും നല്ല ബന്ധത്തിലാണെന്നാണ്‌ ഇരുവരും പറയുന്നത്‌.

എന്നാല്‍ കപൂര്‍ പുത്രനെ ദീപിക ഉടന്‍തന്നെ ഉപേക്ഷിച്ചേയ്‌ക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. ഇതിനിടെ ദീപികയെ മറ്റേതോ ഒരു പുരുഷനൊപ്പം കാണുന്നതും സ്ഥിരമായിട്ടുണ്ടത്രേ. ഇയാള്‍ ആരാണെന്ന കാര്യം വ്യക്തമല്ല. എന്നാല്‍ രണ്ടുപേരും കൂടി ഗജിനി കാണാന്‍ പോയെന്നും പലയിടത്തും ചുറ്റിക്കറങ്ങി നടക്കുകയാണെന്നുമൊക്കെയാണ്‌ കേള്‍ക്കുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam