»   » ജയറാമും രഞ്ജിത്തും ഒന്നിയ്ക്കുന്നു?

ജയറാമും രഞ്ജിത്തും ഒന്നിയ്ക്കുന്നു?

Posted By:
Subscribe to Filmibeat Malayalam
Jayaram
മലയാള സിനിമയിലേയ്ക്ക് ജയറാം ശക്തമായ തിരിച്ചു വരവ് നടത്തിയ വര്‍ഷമായിരുന്നു 2011. ഹാട്രിക് വിജയവുമായാണ് ജയറാം 2011ലെ താരമാവുന്നത്.

ഷാഫി സംവിധാനം ചെയ്ത മേക്കപ്പ്മാന്‍ ജയറാമിന് 2011ലെ ആദ്യ വിജയം സമ്മാനിച്ചു. വൈശാഖിന്റെ സീനിയേഴ്‌സും വിജയം നേടി.

സിനിമാസമരത്തിന്റെ ചൂടിനിടയിലും തീയേറ്ററുകളിലെത്തി പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ കമലിന്റെ സ്വപ്‌നസഞ്ചാരി കൂടി വിജയം നേടിയതോടെ 2011 ജയറാമിന്റെ ഭാഗ്യ വര്‍ഷമായി.

2012ലും വിജയം ആവര്‍ത്തിയ്ക്കാന്‍ ഒരുങ്ങുന്ന ജയറാമിനെ തേടി ഒരു രഞ്ജിത്ത് ചിത്രമെത്തിയിരിയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജയറാം ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നടന്‍ തയ്യാറായിട്ടില്ല. മാര്‍ച്ചിലാവും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുക.

രഞ്ജിത്തിന്റെ ശിഷ്യനായ എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന തിരുവമ്പാടി തമ്പാന്‍ ആണ് ജയറാമിന്റേതായി തീയേറ്ററുകളിലെത്തുന്ന അടുത്ത ചിത്രം.

English summary
Jayaram who is planning to repeat hits in 2012 may act in Ranjith's movie.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam