»   » കാര്‍ത്തിക ബിക്കിനിയ്ക്ക് തയാര്‍, പക്ഷേ...

കാര്‍ത്തിക ബിക്കിനിയ്ക്ക് തയാര്‍, പക്ഷേ...

Posted By:
Subscribe to Filmibeat Malayalam
Karthika
തമിഴിലെ ഏറ്റവും പുതിയ ചിത്രമായ കോയുടെ വിജയം തെന്നിന്ത്യയ്ക്ക് പുതിയൊരു താരത്തിനെ സമ്മാനിച്ചിരിയ്ക്കുകയാണ്. മുന്‍കാലതാരം രാധയുടെ മകളായ കാര്‍ത്തികയാണ് വെള്ളിത്തിരയിലെ പുതിയ വാഗ്ദാനം. മലയാള ചിത്രമായ മകരമഞ്ഞിലൂടെ തന്റെ അഭിനയമികവും വെളിപ്പെടുത്തിയ താരം കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കാനുള്ള ഒരുക്കത്തിലാണ്.

മറ്റുള്ള പുതുമുഖങ്ങളെപ്പോലെ ശരീരപ്രദര്‍ശനത്തിനൊന്നും താരത്തിന് യാതൊരു വിമുഖതയുമില്ല. സിനിമയ്ക്ക് വേണ്ടി ഗ്ലാമറിന്റെ ഏതുപരിധി വരെ പോകാനും തയാറാണെന്ന് നടി പറയുന്നു.

സ്വിം സ്യൂട്ടില്‍ പ്രത്യക്ഷപ്പെടാന്‍ തയാറാണെന്ന് പറയുന്ന താരം പക്ഷേ ചില കണ്ടീഷനുകള്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഇതിലാദ്യം എല്ലാരും പറയുംമ്പോലെ തിരക്കഥ ആവശ്യപ്പെടുന്ന രംഗമായിരിക്കണമെന്നാണ്.

ബിക്കിനി രംഗത്തില്‍ അഭിനയിക്കാനായി തന്റെ മെലിഞ്ഞശരീര പ്രകൃതം മാറ്റാന്‍ ആവശ്യപ്പെടരുതെന്നും കാര്‍ത്തിക പറയുന്നു.

ഗ്ലാമറിനോട് ആദ്യം മുഖംതിരിയ്ക്കുകയും ഒടുവില്‍ നിലനില്‍പിനായി അതിനെ വാരിപ്പുണരുകയും ചെയ്യുന്നവരാണ് ഒട്ടുമിക്ക പുതുമുഖ താരങ്ങളും. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തയാവുന്ന കാര്‍ത്തിക വെള്ളിത്തിരയില്‍ വെട്ടിത്തിളങ്ങുമെന്ന് തന്നെ കരുതാം.

English summary
Karthika, the daughter of erstwhile actress Radha, is suddenly the talk of the town with her roles in films like 'Makaramanju' and the superhit 'KO'. But unlike the freshers in the field, this tall actress is making a point clear that she hardly has any inhibitions in showing off her skin.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam