എന്റമ്മോ, ഇതെന്തൊരു ചെലവ്?

By പരദൂഷണന്‍

കൊല്‍ക്കൊത്ത ന്യൂസിന്റെ ചിത്രീകരണം നീളുന്തോറും നടന്‍ തമ്പി ആന്റണിയുടെ ചങ്കെരിയുകയാണ്. കാരണമെന്തെന്നല്ലേ. തമ്പിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രീകരണം നീണ്ടു നീണ്ട് തമ്പിയുടെ കൈയില്‍ നിന്നും ഇപ്പോള്‍ ആറരക്കോടിയിലേറെ രൂപ ചെലവായി.

ബ്ലെസിയാണ് കൊല്‍ക്കൊത്ത ന്യൂസിന്റെ സംവിധായകന്‍. കാഴ്ചയും തന്മാത്രയും പോലുളള ക്ലാസ് ചിത്രങ്ങളുടെ സംവിധായകനാണ് ബ്ലെസി. അപ്പോള്‍ ഈ ആറരക്കോടി എങ്ങനെ തിരിച്ചു പിടിക്കുമെന്നോര്‍ത്ത് നിര്‍മ്മാതാവിന് ആധി കയറിയില്ലെങ്കിലല്ലേ അത്ഭുതമുളളു.

മമ്മൂട്ടിയെ നായകനാക്കി രഞ്ജി പണിക്കരുടെ സ്ക്രിപ്റ്റില്‍ ജോഷി സംവിധാനം ചെയ്ത ദുബായ് എന്ന ചിത്രത്തിന്റെ അവസ്ഥയാണ് പരദൂഷണന് ഓര്‍മ്മ വരുന്നത്. പല തവണ റിലീസിംഗ് തീയതി മാറ്റി വെച്ചാണ് ദുബായ് തീയേറ്ററിലെത്തിയത്. രവി മാമ്മനായി മമ്മൂട്ടിക്ക് സായിപ്പിനെ തെറിവിളിക്കാന്‍ വേണ്ടി നിര്‍മ്മിച്ച ചിത്രം തീയേറ്ററിലെത്തിയപ്പോഴേയ്ക്കും നിര്‍മ്മാതാവിന്റെ കൈയില്‍ നിന്നും രൂപ അഞ്ചരക്കോടി വെളളത്തിലായിക്കഴിഞ്ഞിരുന്നു.

ഏതാണ്ട് ആ നിലയ്ക്ക് തന്നെയാണ് കൊല്‍ക്കൊത്ത ന്യൂസിന്റെയും പോക്ക്. ബ്ലെസിയുടെ ഈ ദിലീപ് ചിത്രം വമ്പന്‍ ഇന്‍ഷ്യലുണ്ടാക്കിയില്ലെങ്കില്‍ തമ്പി ആന്റണി നഷ്ടത്തിന്റെ നടുക്കടലിലാകും. ഷാജി കൈലാസ് മോഹന്‍ലാല്‍ ചിത്രത്തിനു പോലുമില്ലാത്ത നിര്‍മ്മാണച്ചെലവുമായി മുന്നേറുന്ന കൊല്‍ക്കൊത്ത ന്യൂസ് എവിടെ ചെന്നു നില്‍ക്കുമെന്നാണ് പരദൂഷണന്‍ സംശയിക്കുന്നത്.

ഒരു ചാനല്‍ റിപ്പോര്‍ട്ടറായി ദിലീപും ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവായ സോനാഗച്ചിയില്‍ എത്തിപ്പെടുന്ന പെണ്‍കുട്ടിയായി മീരാ ജാസ്മിനും വേഷമിടുന്നു. ഈ പെണ്‍കുട്ടിയെ രക്ഷിക്കേണ്ട ചുമതലയാണ് ദിലീപിന്. എന്നാല്‍ ദിലീപും മീരയും സെറ്റൊന്നടങ്കവും ശ്രമിച്ചാലും രക്ഷിക്കാനാവാത്ത കുടുക്കിലാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ചെന്നു പെട്ടിരിക്കുന്നത്.

ദിലീപിന്റെ ഓണച്ചിത്രം പരസ്യത്തോടെയാണ് പടം തുടങ്ങിയത്. അടുത്ത ഓണത്തിനെങ്കിലും ചിത്രം പൂര്‍ത്തിയാകുമോ എന്ന് ദൈവം തമ്പുരാനു മാത്രം അറിയാം. എന്നാലും ആ തമ്പിയെ ഇങ്ങനെയിട്ട് കഷ്ടപ്പെടുത്താതെ എങ്ങനെയും പടമൊന്നു തീര്‍ക്കൂ ബ്ലെസി ചേട്ടാ എന്നേ പരദൂഷണന് പറയാനുളളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X