തെലുങ്കില്‍ മീര പ്രതിഫലം ഉയര്‍ത്തി

By Staff

മലയാള നടിയെന്ന ലേബലില്‍ നിന്നും ദക്ഷിണേന്ത്യന്‍ നടിയെന്ന്‌ പേരെടുത്ത മീര ജാസ്‌മിന്‍ തെലുങ്കില്‍ വീണ്ടും പ്രതിഫല തുക ഉയര്‍ത്തി.

മലയാളത്തില്‍ തെരഞ്ഞെടുത്ത ചിത്രങ്ങളില്‍ അഭിനയിക്കുന്ന മീര പക്ഷേ തമിഴില്‍ കൂടുതലും കച്ചവട ചിത്രങ്ങളിലാണ്‌ ശ്രദ്ധിയ്‌ക്കുന്നത്‌. വല്ലപ്പോഴും അഭിനയിക്കുന്ന തെലുങ്ക്‌ ചിത്രങ്ങളുടെ പ്രതിഫലത്തുകയുയര്‍ത്തിയതിനു പിന്നില്‍ പല കാരണങ്ങളും പറയുന്നുണ്ട്‌.

മീരയ്‌ക്ക്‌ തെലുങ്കില്‍ ലഭിച്ച കഥാപാത്രങ്ങളെല്ലാം നായകന്റെ സഹോദരിയുടെയോ സഹനടിയുടെയോ വേഷമായിരുന്നു.

ചിത്രങ്ങളെല്ലാം ഹിറ്റായപ്പോഴും മീരയെ നായിക നടിയാക്കാന്‍ സംവിധായകരും നിര്‍മ്മാതാക്കളൊന്നും തയ്യാറായിരുന്നില്ല.

ഇതിലുള്ള പ്രതിഷേധമാണത്രേ താരത്തെ പ്രതിഫലം ഉയര്‍ത്താന്‍ പ്രേരിപ്പിച്ചത്‌.

തെലുങ്കിലെ പ്രധാന താരങ്ങള്‍ സഹനടി, സഹോദരി റോളുകളില്‍ അഭിനയിക്കുന്നതിന്‌ വിസമ്മതിയ്‌ക്കുകയാണെന്നും അവരെ ലഭിയ്‌ക്കാത്തവരാണ്‌ തന്നെ തേടി വരുന്നതെന്നുമുള്ള മീരയുടെ തിരിച്ചറിവാണത്രേ പ്രതിഫലം ഉയര്‍ത്തിയതിനു പിന്നിലുള്ളത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X