അജിത്ത് ചിത്രത്തില്‍ നയന്‍സ്?

എംഎം രത്‌നം നിര്‍മ്മിച്ച് വിഷ്ണുവര്‍ദ്ധന്‍ സംവിധാനം ചെയ്യുന്ന തമിഴ്ചിത്രത്തില്‍ അഭിനയിക്കാന്‍ നയന്‍സ് സമ്മതം മൂളിയതായാണ് റിപ്പോര്‍ട്ട്. ഇനിയും പേരിടാത്ത ഈ ചിത്രത്തില്‍ അജിത്താണ് നായകന്‍.
ബില്ലയിലൂടെയും ഏകനിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നയന്‍സ്-അജിത്ത് ജോടി പുതിയ ചിത്രത്തിലും തിളങ്ങുമെന്നാണ് സംവിധായകന്റെ പ്രതീക്ഷ.
അനുഷ്‌കയെയായിരുന്നു ആദ്യം ചിത്രത്തിലെ നായികാസ്ഥാനത്തേയ്ക്ക് പരിഗണിച്ചത്. എന്നാല്‍ തിരക്കുകള്‍ മൂലം അനുഷ്‌കയ്ക്ക് ഈ ഓഫര്‍ സ്വീകരിക്കാനായില്ല.
ഈ സമയത്താണ് നയന്‍സ് സിനിമയില്‍ വീണ്ടും സജീവമാവുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തു വന്നത്. ഇതോടെ നയന്‍സിനെ കാസ്റ്റ് ചെയ്യാന്‍ നിര്‍മ്മാതാവും സംവിധായകനും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നത്രേ.


Click it and Unblock the Notifications