»   » ചുംബിക്കാന്‍ രമ്യ നന്പീശന് ഡിമാന്റുകള്‍

ചുംബിക്കാന്‍ രമ്യ നന്പീശന് ഡിമാന്റുകള്‍

Posted By:
Subscribe to Filmibeat Malayalam
Remya Nambeeshan
അടുത്തകാലംവരെ സാരിയും ചുരിദാറുമൊക്കെയുടത്ത് അയ്യോ പാവം എന്ന മട്ടില്‍ നടന്ന രമ്യയുടെ പുതിയ ഗ്ലാമര്‍ അവതാരം പലരെയും ഞെട്ടിച്ചിരുന്നു. ഗ്ലാമറിന് ഞാന്‍ തയാര്‍ എന്ന് പ്രഖ്യാപിച്ച് കുട്ടിയുടുപ്പിട്ട് രമ്യ പോസ് ചെയ്ത ചിത്രങ്ങള്‍ക്ക് വമ്പന്‍ പ്രചാരമാണ് ലഭിച്ചത്.

ഇപ്പോഴിതാ ഗ്ലാമറിന്റെ അങ്ങയേറ്റമായ ചുംബന നമ്പറുകള്‍ക്കും തനിയ്ക്ക് മടിയില്ലെന്ന് രമ്യ വെളിപ്പെടുത്തിയിരിക്കുന്നു. ഇതും കേട്ട് രമ്യയെ നായികയാക്കി ഒരു പടം പിടിക്കാമെന്ന് കരുതിയാല്‍ തെറ്റി. അങ്ങനെയൊന്നും ചുംബിയ്ക്കാന്‍ ഈ മല്ലു സുന്ദരി തയാറല്ല. അതിനൊക്കെ ചില ഡിമാന്റുകള്‍ രമ്യ മുന്നോട്ടുവെച്ചിട്ടുണ്ട്.

സിനിമയില്‍ ചുംബനരംഗമുണ്ടെങ്കില്‍ കാര്യമായി പ്രതിഫലം വേണം. ഇനി പണമെറിഞ്ഞാലും വഴിയേ പോകുന്ന ഏതെങ്കിലുമൊരുത്തനെ ചുംബിയ്ക്കാന്‍ നടി തയാറല്ല. ഹീറോ ഒരു സുന്ദരക്കുട്ടപ്പനായാല്‍ മാത്രമേ രമ്യയുടെ ചുംബനത്തിന് സ്‌കോപ്പുള്ളൂ. ഈ കണ്ടീഷനുകള്‍ ഓക്കെയാണെങ്കില്‍ മാത്രം രമ്യയെ സമീപിയ്ക്കാം.

കോളിവുഡിന്റെ ഗ്ലാമര്‍ ലോകത്ത് പിടിച്ചുനില്‍ക്കാനുള്ള രമ്യയുടെ അവസാനത്തെ അടവായാണ് ഇതിനെ പലരും കാണുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam