»   » കത്രീന തഴഞ്ഞു; ഇപ്പോള്‍ സല്‍മാന് ഹേസല്‍

കത്രീന തഴഞ്ഞു; ഇപ്പോള്‍ സല്‍മാന് ഹേസല്‍

Posted By:
Subscribe to Filmibeat Malayalam
Salman Khan
കത്രീന കെയ്ഫുമായുള്ള ബന്ധം തകര്‍ന്നശേഷം ബോളിവുഡിന്റെ മസില്‍മാന്‍ സല്‍മാന്‍ ഖാന്‍ കുറേനാളായി മൗനത്തിലായിരുന്നു. ഗോസിപ്പ് കോളങ്ങളിലൊന്നും സല്‍മാനെ കണ്ടിരുന്നേയില്ല. എന്നാല്‍ കത്രീന സല്‍മാനെ വിട്ടുപോയതോടെ കൂടുതല്‍ ഗോസിപ്പുകളില്‍ അകപ്പെടുകയാണുണ്ടായത്.

കത്രീനയും കൂടി കയ്യൊഴിഞ്ഞതോടെ സല്‍മാന്‍ ഇനി ആരെയും പ്രണയിക്കില്ലേയെന്നുവരെ ബോളിവുഡ് ആകെ സംശയിച്ചു. സല്ലു ശരിയ്ക്കുമൊരു ഏകാകി മൂഡിലായിരുന്നു. എന്നാല്‍ താരം വളരെ നിശബ്ദനായി മറ്റൊരു ഗേള്‍ഫ്രണ്ടിനെ കണ്ടുപിടിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ബ്രിട്ടീഷ് മോഡല്‍ ഹേസല്‍ ആണ് സല്‍മാന്റെ പുതിയ വീക്‌നെസ്സ്. സിദ്ദിഖ് ലാലിന്റെ ബോഡിഗാര്‍ഡ് എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ കീരന കപൂറിന്റെ കൂട്ടുകാരിയായി അഭിനയിച്ചതോടെയാണ് ഹേസലും സല്‍മാനും തമ്മില്‍ അടുത്തത്. ഷൂട്ടിങിനിടെ ഹേസല്‍ എപ്പോഴും സല്‍മാനെ ചുറ്റിപ്പറ്റിയുണ്ടായിരുന്നുവത്രേ. ഇതുകൊണ്ടുതന്നെ ഹേസലിനെ സല്ലുവിന് നന്നേ പിടിച്ചമട്ടാണ്.

അടുത്തിടെ സല്‍മാനും ഹേസലും കൂടി പൂനെയിലെ സിംബയോസിസ് ലാവലെയില്‍ നിന്ന് മാരിയട്ടിലെ തങ്ങളുടെ ഹോട്ടല്‍ വരെ ഒരു ബൈക്ക് യാത്രയും നടത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

അതേസമയം ബൈക്ക് ഓടിക്കാനറിയാത്ത ഹേസലിനെ ആ യാത്രയില്‍ സല്‍മാന്‍ ബൈക്ക് പഠിപ്പിച്ചു എന്നും ബോളിവുഡില്‍ സംസാരമുണ്ട്. വീണുകിട്ടുന്ന സമയമല്ലൊം ഇരുവരും ഒന്നിച്ച് ചിലവഴിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാര്‍ത്തകളെക്കുറിച്ച് ഇതേവരെ രണ്ടുപേരും ഒരക്ഷരം മിണ്ടിയിട്ടില്ല.

English summary
After a rumored split with Katrina Kaif, Salman Khan now dating British Model turned actress Hazel. Salman, who is currently shooting for Atul Agnihotri’s ‘Bodyguard’, has been spending a lot of time with Hazel, who plays a prominent character in the movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam