»   » ഷാഹിദും പ്രിയങ്കയും പ്രണയത്തില്‍ ?

ഷാഹിദും പ്രിയങ്കയും പ്രണയത്തില്‍ ?

Posted By:
Subscribe to Filmibeat Malayalam
ഷാഹിദ് പ്രിയങ്കാ ചോപ്രയുമായി പ്രണയത്തിലാണോ ആണെന്നാണ് ബോളിവുഡിലെ ഗോസിപ്പ് കൂട്ടം നല്‍കുന്ന സൂചന.

കമീനെയെന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ചതോടെയാണത്രേ ഷാഹിദും പ്രിയങ്കയും തമ്മില്‍ ഇത്രയേറെ അടുത്തത്.

കമീനെയുടെ ചിത്രീകരണത്തിനിടെ ഷാഹിദ് പ്രിയങ്കയുടെ താമസസ്ഥലത്തിനടുത്തേയ്ക്ക് മാറിയെന്നും പ്രിയങ്കയെ ഒട്ടും മിസ് ചെയ്യാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇതെന്നുമാണ് കേള്‍ക്കുന്നത്.

മാത്രമല്ല ഇപ്പോള്‍ ഷാഹിദ് കുറേക്കൂടി വലിയൊരു അപ്പാര്‍ട്‌മെന്റിന് വേണ്ടി അന്വേഷണം നടത്തുകയാണെന്നും പ്രിയങ്കയുമായുള്ള ബന്ധം മുന്നില്‍ക്കണ്ട് അവരുടെ ഇഷ്ടങ്ങള്‍കൂടി നോക്കിയാണ് ഷാഹിദ് വീട് അന്വേഷിക്കുന്നതെന്നും കേള്‍ക്കുന്നു.

എന്നാല്‍ തങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളാണെന്ന് പറഞ്ഞുകൊണ്ടാണ് ഇരുവരും ഈ ഗോസിപ്പുകളെ പ്രതിരോധിക്കുന്നത്.

എന്നാല്‍ ഇവര്‍ തമ്മിലുള്ള അടുപ്പം ഇപ്പോള്‍ തുടങ്ങിയതല്ലെന്നും കരീന ഷാഹിദിനെ ഉപേക്ഷിച്ചുപോകാന്‍ കാരണം പ്രിയങ്കയാണെന്നും കേള്‍ക്കുന്നുണ്ട്.

എന്തായാലും താമസിയാതെ ഷാഹിദിനും പ്രിയങ്കയ്ക്കുമിടയിലുള്ള പ്രണയം പരസ്യമാകുമെന്നാണ് കരുതപ്പെടുന്നത്. അതല്ല ഇനി രണ്ടുപേരും സുഹൃത്തുക്കള്‍ മാത്രമാണെങ്കില്‍ അധികം താമസിയാതെ അത് പ്രണയമായി മാറുമെന്നും ഗോസിപ്പുകാര്‍ പറയുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam