»   » ഡാം: താരങ്ങളെ നിശബ്ദരാക്കുന്നത് സംഘടനകള്‍?

ഡാം: താരങ്ങളെ നിശബ്ദരാക്കുന്നത് സംഘടനകള്‍?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/gossips/02-superstars-mum-on-mullaperiyar-2-aid0167.html">Next »</a></li></ul>
malayala cinema
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ താരങ്ങളുടെ മൗനം മാധ്യമങ്ങള്‍ ആഘോഷിച്ചു. എന്നിട്ടും പല താരങ്ങളും ഈ വിഷയത്തില്‍ പ്രതികരിയ്ക്കാന്‍ തയ്യാറായിട്ടില്ല.

ചില താരങ്ങള്‍ മുല്ലപ്പെരിയാര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തു വന്നെങ്കിലും സംഘടനകള്‍ അവരേയും ഒതുക്കിയെന്നാണ് റിപ്പോര്‍ട്ട്. മുല്ലപ്പെരിയാറാണോ അതോ സിനിമയാണോ വലുതെന്ന് ആലോചിച്ച് തീരുമാനമെടുക്കാനാണത്രേ സിനിമാരംഗത്തെ ഒരു സംഘടന താരങ്ങളോട് ആവശ്യപ്പെട്ടത്.

തമിഴ് സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്ക്കുന്ന താരങ്ങളും സംവിധായകരുമാണത്രേ മുല്ലപ്പെരിയാറിനെ പറ്റി മിണ്ടിപ്പോകരുതെന്ന് താരങ്ങളെ വിലക്കിയിരിക്കുന്നത്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് താന്‍ ഉപവാസ സമരത്തിന് ഒരുങ്ങുന്നതായി നടന്‍ സുരേഷ് ഗോപി പ്രഖ്യാപിച്ചതോടെയാണ് സംഘടനകള്‍ക്കുള്ളില്‍ ചൂടു പിടിച്ച ചര്‍ച്ച തുടങ്ങിയത്.

അമ്മയിലെ താരങ്ങള്‍ സമരവുമായി രംഗത്ത് ഇറങ്ങുമ്പോള്‍ തങ്ങള്‍ മിണ്ടാതിരുന്നാല്‍ ശരിയാകില്ലെന്ന് സംവിധായകര്‍ക്കും തോന്നി. അതിനാല്‍ ഫെഫ്കയ്ക്ക് വേണ്ടി ഡയറക്ടേഴ്‌സ് യൂണിയന്‍ രംഗത്തിറങ്ങണമെന്ന് അഭിപ്രായമുയര്‍ന്നു. എന്നാല്‍ ഇതിനെതിരെ ഒരു സംവിധായകന്‍ രംഗത്തു വന്നതോടെ അതും പൊളിഞ്ഞു.

അടുത്തപേജില്‍
മുല്ലപ്പെരിയാര്‍: സിദ്ദിഖ് പേടിയ്ക്കുന്നതാരെ?

<ul id="pagination-digg"><li class="next"><a href="/gossips/02-superstars-mum-on-mullaperiyar-2-aid0167.html">Next »</a></li></ul>
English summary
Mollywood superstars seem hesitant to touch the burning issue of Mullaperiyar. Even when people from all walks of life demand the safety of millions living under the dam's shadow in the four districts which would be affected in case of water tragedy, superstars are tight-lipped on the issue.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam