മുല്ലപ്പെരിയാര്‍: സിദ്ദിഖ് പേടിയ്ക്കുന്നതാരെ?

സംവിധായകര്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് മുതിര്‍ന്നാല്‍ തമിഴ്‌സിനിമാതാരങ്ങള്‍ തെരുവിലിറങ്ങുമെന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്. പിന്നീട് തമിഴ് താരങ്ങള്‍ മലയാള ചിത്രവുമായി സഹകരിയ്ക്കാതാവും.
അതുകൊണ്ടു തന്നെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിയ്ക്കാന്‍ പോയാല്‍ താരങ്ങളേക്കാള്‍ കൂടുതല്‍ നഷ്ടം സംവിധായകര്‍ക്കായിരിക്കുമെന്നും സിദ്ദിഖ് മുന്നറിയിപ്പ് നല്‍കി.
ബോഡിഗാര്‍ഡ് ഹിന്ദിയില്‍ ഉജ്വല വിജയം നേടിയതും തമിഴ് സിനിമാരംഗത്ത് സിദ്ദിഖിന്റെ മാര്‍ക്കറ്റുയര്‍ന്നതുമാണ് മുല്ലപ്പെരിയാറില്‍ തൊട്ടുകളിയ്ക്കണ്ട എന്ന നിലപാടില്‍ സംവിധായകനെ കൊണ്ടെത്തിച്ചതെന്ന് ചിലര്‍ പറയുന്നു. എങ്കിലും സംഘടനയ്ക്കുള്ളില്‍ സിദ്ദിഖിന്റെ നിലപാടുകള്‍ക്കാണ് കൂടുതല്‍ ജനപിന്തുണ ലഭിച്ചത്.
സംവിധായകരുടെ സംഘടനയെ മിണ്ടാതാക്കിയത് സിദ്ദിഖാണെങ്കില്‍ താരസംഘടനയായ 'അമ്മ'യെ മുല്ലപ്പെരിയാറില്‍ നിന്നകറ്റിയത് ചെന്നൈവാസിയായ ഒരു നടനാണ്.
അടുത്ത പേജില്‍


Click it and Unblock the Notifications