ജഗതിക്ക് മുണ്ടുമില്ല, അവാര്‍ഡുമില്ല

By Staff

കലാകാരന്‍മാര്‍ക്ക് അംഗീകാരമായി പട്ടും വളയും നല്‍കുന്നതായിരുന്നു രാജഭരണകാലത്തെ രീതി. രാജാവാണ് അത് നല്‍കുക. രാജാധിപത്യത്തിനു പകരം ജനാധിപത്യം വന്നതോടെ പട്ടും വളയും രാജാവ് നേരിട്ട് സമ്മാനിക്കുന്നത് നിര്‍ത്തി. പകരം ആ ജോലി അക്കാദമികളെ ഏല്പിച്ചു.

പട്ടിലും വളയിലും മാത്രം നോട്ടമിടുന്ന കലാകാരന്‍മാരെ സംബന്ധിച്ചിടത്തോളം അക്കാദമികള്‍ രാജാക്കന്‍മാര്‍ക്ക് തുല്യമായി. പട്ടും വളയും പല വട്ടം കിട്ടിയവരായാലും അല്ലെങ്കിലും തലമൂത്തു കഴിഞ്ഞാല്‍ പിന്നെ കലാകാരന്‍മാര്‍ക്ക് നോട്ടം പട്ടും വളക്കും പകരം അത് നല്‍കുന്ന അക്കാദമികളുടെ തലവന്‍മാരുടെ കസേരയായി. അക്കാദമി തലവന്‍, അക്കാദമി നിയോഗിക്കുന്ന ജൂറിയുടെ തലത്തൊട്ടപ്പന്‍, അംഗങ്ങള്‍ തുടങ്ങിയവയുടെ കസേരകളില്‍ ഞെളിഞ്ഞിരുന്ന് അവര്‍ രാജാക്കന്‍മാരെ പോലെ തങ്ങള്‍ക്ക് തോന്നുന്നവര്‍ക്കൊക്കെ പട്ടും വളയും വിതരണം ചെയ്ത് രസിച്ചു.

രാജാക്കന്‍മാര്‍ പട്ടും വളയും നല്‍കുന്ന ഏര്‍പ്പാട് ഇപ്പോഴില്ലെങ്കിലും സമാനമായ ഒരു സംഗതി ഈയിടെ അരങ്ങേറി. പൊതുസേവകരായ ജീവനക്കാരെ സര്‍ക്കാര്‍ മുണ്ടുടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ മുഖ്യമന്ത്രി ചിലര്‍ക്കൊക്കെ മുണ്ട് വിതരണം ചെയ്തു. എന്നാല്‍ നടന്‍ ജഗതി ശ്രീകുമാറിന് മാത്രം മുണ്ട് നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. മുഖ്യമന്ത്രിയില്‍ നിന്ന് മുണ്ട് കിട്ടുമെന്ന പ്രതീക്ഷയില്‍ ഇരുന്ന ജഗതി ശ്രീകുമാറിന് അത് മറ്റൊരു മന്ത്രിയില്‍ നിന്ന് വാങ്ങി തൃപ്തിപ്പെടേണ്ടിവന്നു.

നേരത്തെ പറഞ്ഞതു പോലെ പട്ടിലും വളയിലും മാത്രം നോട്ടമിടുന്ന കലാകാരന്‍മാരെ സംബന്ധിച്ചിടത്തോളം അക്കാദമികളാണ് രാജാക്കന്‍മാര്‍ക്ക് തുല്യം. അക്കാദമി തലവന്‍മാരെയും ജൂറി അംഗങ്ങളെയും കാണുമ്പോള്‍ അവര്‍ കൈകൂപ്പി കുമ്പിടും. കാരണം മുഖ്യമന്ത്രി നല്‍കുന്നത് വെറും മുണ്ട് മാത്രമാണെങ്കില്‍ അക്കാദമി നല്‍കുന്നത് പട്ടും വളയുമാണ്. തീര്‍ച്ചയായും മുഖ്യമന്ത്രിയേക്കാള്‍ വമ്പന്‍ അക്കാദമി തന്നെ.

മുഖ്യമന്ത്രിയില്‍ നിന്ന് മുണ്ട് കിട്ടിയില്ലെങ്കിലും അക്കാദമിയില്‍ നിന്ന് പട്ടും വളയും കിട്ടുമെന്ന് ജഗതി പ്രതീക്ഷിച്ചിരുന്നു. അത് അദ്ദേഹം തന്നെ തുറന്നു പറയുകയും ചെയ്തു. ജഗതിക്ക് പട്ടും വളയും നല്‍കുന്ന കാര്യം അക്കാദമി പരിഗണിക്കുകയും ചെയ്തു. മികച്ച രണ്ടാമത്തെ നടനുള്ള പട്ടും വളയും. പക്ഷേ മുഖ്യമന്ത്രി മുണ്ട് നല്‍കാന്‍ തയ്യാറാവാത്ത കലാകാരന് അക്കാദമി പട്ടും വളയും നല്‍കുന്നതെങ്ങനെ? നന്നായി അഭിനയിച്ചില്ലെങ്കിലും നന്നായി സംവിധാനം ചെയ്തില്ലെങ്കിലും പട്ടും വളയും നല്‍കാം. പക്ഷേ ധാര്‍മികപ്രശ്നങ്ങളുയര്‍ത്തുന്ന കേസുകളില്‍ പെട്ട ഒരാള്‍ക്ക് അത് നല്‍കിക്കൂടാ. നല്ല സിനിമയെ പ്രോത്സാഹിപ്പിക്കുന്നതിനേക്കാളേറെ സദാചാരത്തിന്റെ സംരക്ഷകരായിക്കണം അവാര്‍ഡ് ജൂറിയെന്ന് അക്കാദമിയുടെ ബൈലോയില്‍ പ്രത്യേകം പറയുന്നുണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ. അങ്ങനെ ജഗതിക്ക് മുണ്ടുമില്ല, പട്ടുമില്ല എന്നതായി സ്ഥിതി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X