വല്ലവനെ വെല്ലുന്ന ചുംബനം
തമിഴ് ചിത്രമായാലും അതിര് വിട്ടൊന്നും സിനിമയില്‍ ചെയ്യില്ലെന്ന കാര്യത്തില്‍ മീരാ ജാസ്മിന്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് കേട്ടിരിക്കുന്നത്. ഗ്ലാമര്‍ പ്രദര്‍ശനം ആവശ്യപ്പെടുന്ന സിനിമകളിലേക്ക് ക്ഷണം വന്നാല്‍ ഉടന്‍ നിരസിക്കും. ചുംബന രംഗങ്ങളും പാടില്ലെന്നാണ് അടുത്ത നിബന്ധന.
നയന്‍താരയെ പോലുള്ളവര്‍ തമിഴകത്ത് പാറിനടക്കുമ്പോള്‍ മീരയുടെ തമിഴിലെ കരിയര്‍ഗ്രാഫ് വലിയ ഉയര്‍ച്ചയൊന്നുമില്ലാതെ നില്‍ക്കുന്നത് ഈ നിബന്ധനകള്‍ കാരണമാണത്രെ. പക്ഷേ കരിയര്‍ഗ്രാഫ് ഉയരാന്‍ വേണ്ടി ചില മുന്‍നിര നടിമാര്‍ കാണിക്കുന്ന തോന്ന്യാസത്തിനൊന്നും താനില്ലെന്ന് ശപഥം ചെയ്തിരിക്കുന്ന നടി പക്ഷേ ഇപ്പോള്‍ ട്രാക്ക് മാറ്റി നോക്കുകയാണോ?
നയന്‍താര, സ്നേഹ, തൃഷ എന്നീ മുന്‍നിര നടിമാരൊന്നും ഒന്നിച്ച് അഭിനയിക്കാന്‍ താത്പര്യപ്പെടാത്ത ഒരു നായകനടനുണ്ട് തമിഴില്‍- എസ്.ജെ.സൂര്യ. സംവിധാനവും അഭിനയവും ഒരുമിച്ച് ചെയ്യുന്ന എസ്.ജെ.സൂര്യ സിനിമയില്‍ കാണിക്കുന്നത് അതിരുവിട്ട പ്രകടനങ്ങളാണെന്നാണ് ഇവരുടെ അഭിപ്രായം. ഒരു സിനിമയില്‍ എസ്.ജെ.സൂര്യയുടെ നായികയായ നയന്‍താരക്ക് അതുകൊണ്ടു തന്നെ മതിയായി. ഇനി ആ നടനോടൊപ്പം അഭിനയിക്കുന്ന പ്രശ്നമേയില്ലെന്നാണ് നയന്‍ ഇപ്പോള്‍ പറയുന്നത്.
നയന്‍താരയും സ്നേഹയും തൃഷയും ഒന്നിച്ച് അഭിനയിക്കാന്‍ ഇഷ്ടപ്പെടാത്ത എസ്.ജെ.സൂര്യയുടെ പുതിയ ചിത്രമായ തിരുമകനില്‍ നായികയായത് മീരാ ജാസ്മിന്റെ ചുവടുമാറ്റത്തിന്റെ ആദ്യപടിയാണെന്നാണ് ഇപ്പോള്‍ തമിഴ് സിനിമാലോകം മന്ത്രിക്കുന്നത്. ഈ ചിത്രത്തില്‍ എസ്.ജെ.സൂര്യയും മീരാ ജാസ്മിനും ഒരു കിടിലന്‍ ചുംബനരംഗത്തില്‍ അഭിനയിക്കുന്നുണ്ടത്രെ. വല്ലവനില്‍ നയന്‍താരയുടെ കീഴ്ചുണ്ട് കടിക്കുന്ന ചിമ്പുവിന്റെ ചുംബന പരാക്രത്തേക്കാള്‍ അതിരുവിട്ടതാണത്രെ മീരയെ സൂര്യ ചുംബിക്കുന്ന രംഗം.
എസ്.ജെ.സൂര്യയും മീരയും പ്രണയത്തിലാണെന്ന കഥകളും സിനിമാലോകത്ത് പരന്നിട്ടുണ്ട്. എസ്.ജെ.സൂര്യ ഇത് നിഷേധിച്ചെങ്കിലും മീര അതേ കുറിച്ചൊന്നും മിണ്ടിയിട്ടില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications