സിന്ധു: ഒരു പകരക്കാരി..?
സിന്ധു: ഒരു പകരക്കാരി..?
പ്രതിസന്ധിയില്‍ നിന്ന് പ്രതിസന്ധിയിലേക്ക് ഊളിയിട്ടുകൊണ്ടിരിക്കുന്നതെന്ത് എന്നൊരു ചോദ്യം കൊടുത്താല്‍ മലയാള സിനിമ എന്ന് കുട്ടികള്‍ പോലും പറയുമെന്നതാണ് സിനിമാരംഗത്തെ ഏറ്റവും പുതിയ തമാശ.
സൂപ്പര്‍സ്റാറുകളുടെയും അത്രതന്നെ സൂപ്പറല്ലാത്തവരുടെയും ചിത്രങ്ങള്‍ എട്ടു നിലയില്‍ പൊട്ടുമ്പോള്‍ നിത്യച്ചെലവിനുള്ള കാശെങ്കിലും കൊടുക്കാന്‍ കഴിയുന്നത് അല്പസ്വല്പം എരിവും പുളിയുമുള്ള സിനിമകള്‍ക്കാണ് എന്നതിനും ആര്‍ക്കും സംശയമില്ലത്രെ. അതുകൊണ്ടാണല്ലോ ഷക്കീല മറിയമാര്‍ മലയാളത്തില്‍ വെന്നിക്കൊടി പാറിച്ചത്.
ഇപ്പോള്‍ മലയാളി പെണ്‍കൊടികളെ കൂടാതെ അന്യസംസ്ഥാനത്തു നിന്നു കൂടി ഈ ഇന്‍ഡസ്ട്രിയിലേക്ക് നായികമാര്‍ എത്തുകയാണ് പോലും. അതിലെ അവസാനത്തെ കണ്ണിയാണത്രെ മഹാരാഷ്ട്രയില്‍ നിന്നെത്തിയ സിന്ധു.
ശങ്കരന്‍ നായരുടെ നിശാസുരഭികളിലൂടെ മലയാളത്തിലെത്തിയ സിന്ധു ഷക്കീലക്കൊരു പകരക്കാരിയാകും എന്ന് നിര്‍മ്മാതാക്കള്‍ കരുതുന്നു. സെന്‍സര്‍ബോര്‍ഡിന്റെ അനുമതിക്ക് കാത്തു നില്‍ക്കുന്ന ആരോടും പറയാതെ എന്ന ചിത്രത്തിന്റെ അണിയറയിലാണ് നിര്‍മ്മാതാക്കള്‍ സിന്ധുവിന്റെ കഴിവുകള്‍ കണ്ടെത്തിയത്.
ചിത്രത്തിലേക്ക് ആദ്യം കരാറു ചെയ്തിരുന്നത് ഷക്കീലയെയായിരുന്നു. എന്നാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ഷക്കീല ഉടക്കിയപ്പോള്‍ നിര്‍മ്മാതാക്കള്‍ അവരെ നിഷ്കരുണം പുറത്താക്കി. എന്നിട്ട് സിന്ധുവിനെ അവരോധിക്കുകയും ചെയ്തു. ഷക്കീലയുടെ തടിച്ച ശരീരം പ്രേക്ഷകര്‍ക്ക് മടുത്തുവെന്നാണ് ഇപ്പോള്‍ നിര്‍മ്മാതാക്കളുടെ ആരോപണം. അതിനാല്‍ സിന്ധുവിന് പെട്ടെന്നു തന്നെ മലയാളത്തില്‍ ഉയരങ്ങള്‍ വെട്ടിപ്പിടിക്കാമത്രെ..!
എന്തായാലും സിന്ധുവിന്റെ ആരോടും പറയാതെ ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡിന്റെ മുന്നിലാണ്. ചിത്രത്തിന് വലിയ കേടുപാടൊന്നും വരുത്താതെ പുറത്തിറക്കാന്‍ ബോര്‍ഡ് അനുമതി നല്‍കിയേക്കുമെന്നാണ് കരുതുന്നത്. സര്‍ക്കാരിന് നികുതി കിട്ടുന്ന കാര്യമായതിനാല്‍ കാര്യകാരണബന്ധമില്ലാത്തവയൊഴിച്ച് ബാക്കിയൊക്കെ നിലനിര്‍ത്തിക്കൊള്ളാന്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് രഹസ്യ സന്ദേശം കിട്ടിയെന്നാണ് സംസാരം.
മലയാള സിനിമ വീണ്ടും നേരായ ട്രാക്കിലെത്തുന്നതുവരെ ഷക്കീലമാര്‍ ഇവിടെ വാഴുമെന്ന് ഉറപ്പു തന്നെ. അപ്പോള്‍ ആ കൂട്ടത്തില്‍ ഒരു സിന്ധു കൂടെ ആയിക്കോട്ടെ എന്ന് കരുതുന്ന നിര്‍മ്മാതാക്കളെ കുറ്റം പറയാമോ... അല്പം നികുതികൂടി കിട്ടിക്കോട്ടെ എന്ന് കരുതുന്ന സര്‍ക്കാരിനെയും...?


Click it and Unblock the Notifications