ചിമ്പുവിന്റെ നായികയാവാന്‍ നടിമാരെ കിട്ടാനില്ല
നടിമാരുമായി പ്രണയത്തിലാവാം. പിന്നീട് പ്രണയബന്ധം ഉപേക്ഷിക്കാം. ഇതൊന്നും സിനിമാലോകത്ത് പുതിയ കാര്യമല്ല. എന്നാല്‍ പ്രണയം അവസാനിച്ചപ്പോള്‍ പഴയ കാമുകിയെ ചുംബിക്കുന്ന പടം ഇന്റര്‍നെറ്റില്‍ മാലോകര്‍ക്ക് മുഴുവന്‍ കാണാനായി പ്രസിദ്ധീകരിച്ചാലോ?
ചിമ്പു എന്ന ചിലമ്പരശനാണ് ഈ പണി പറ്റിച്ചത്. തന്റെ വെബ്സൈറ്റില്‍ നയന്‍താരയുടെ ചുണ്ടില്‍ ചുംബിക്കുന്ന ഫോട്ടോയാണ് ചിമ്പു പ്രസിദ്ധീകരിച്ചത്. ഇരുവരും കാമുകീകാമുകന്‍മാരെ പോലെ പോസ് ചെയ്തിരിക്കുന്ന ഫോട്ടോയുമുണ്ട്.
മറ്റേതെങ്കിലും നടിയെ പ്രണയിക്കുകയും പ്രണയബന്ധം ഉപേക്ഷിച്ച് പുതിയ കൂട് തേടുകയും ചെയ്യുന്ന നടന്‍മാരോടൊപ്പം അഭിനയിക്കുകയൊന്നും നടിമാരെ സംബന്ധിച്ച് പ്രശ്നമല്ല. പക്ഷേ ചിമ്പു ചെയ്തതു പോലുള്ള കടുംകൈ കാണിച്ചാല്‍ നടിമാര്‍ ഒറ്റക്കെട്ടായെന്നു വരും.
ചിമ്പുവിന്റെ പുതിയ ചിത്രത്തിലേക്ക് ഭാവനയെയാണ് നായികയാവാന്‍ ക്ഷണിച്ചത്. ചിമ്പുവിനൊപ്പം അഭിനയിക്കാന്‍ തന്നെ കിട്ടില്ലെന്നായി ഭാവന. പകരം നടി ശ്രേയയെ നായികയാവാന്‍ ക്ഷണിച്ചപ്പോഴും പ്രതികരണം സമാനം. ഇനി ചിമ്പുവിന്റെ നായികയാവാന്‍ തമിഴിലെ ഒരു നടിയെയും കിട്ടില്ലെന്ന് വരുമോ?
നടിമാര്‍ തമ്മില്‍ പല ഈഗോപ്രശ്നങ്ങളും മത്സരങ്ങളുമുണ്ടെങ്കിലും ഇങ്ങനെയൊരു പ്രശ്നം വന്നപ്പോള്‍ അവര്‍ ഒറ്റക്കെട്ടാണ്. കാരണം നയന്‍താരക്കു സംഭവിച്ചതു പോലൊരു അക്കിടി നാളെ ഏത് നടിക്കും വരാം. സിനിമയില്‍ പ്രണയങ്ങളും പ്രണയഭംഗങ്ങളും അത്രമേല്‍ സാധാരണമാണല്ലോ.


Click it and Unblock the Notifications