നയന് വിവാദങ്ങള്‍ വിനയായില്ല

By Staff

തമിഴില്‍ കുറച്ചുകാലമായി വിവാദനായികമാരില്‍ ഒന്നാം സ്ഥാനത്താണ് നയന്‍താര. വിവാദങ്ങളിലെ നായികയെ പക്ഷേ തമിഴിലെ നടിമാരുടെ നിരയിലെ ഒന്നാം സ്ഥാനക്കാരിയെന്ന് വിശേഷിപ്പിക്കാനാവില്ല. തൃഷയും അസിനുമൊക്കെയാണ് നായികനിരയുടെ കൊമ്പത്ത് ഇപ്പോള്‍ നില്‍ക്കുന്നത്.

ഏറ്റവുമൊടുവില്‍ ചിമ്പുവുമൊത്തുള്ള ഗാഢചുംബനരംഗങ്ങള്‍ ചിമ്പുവിന്റെ വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടതാണ് നയന്‍താരയെ വീണ്ടും വിവാദത്തില്‍ കൊണ്ടെത്തിച്ചത്. നയന്‍താരയുടെ കരിയറിനെ ബാധിക്കാവുന്ന വിധം ചൂടന്‍ പടങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ വിവാദത്തോട് ചൂടോടെ തന്നെ പ്രതികരിച്ച നയന്‍താര ഇപ്പോള്‍ പുതിയ സിനിമകളുടെ തിരക്കില്‍ മുഴുകിയിരിക്കുകയാണ്.

ഒരു ഇടവേളക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ അജിത്തിന്റെ പുതിയ ചിത്രം ബില്ലയിലെ നായിക നയന്‍താരയാണ്. ധനുഷിന്റെ അടുത്ത ചിത്രത്തിലും നയന്‍താര നായികയാവുന്നു. മീരാ ജാസ്മിന്‍ നായികയായ ധനുഷ് ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷം പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

വെള്ളിത്തിരയില്‍ പ്രേക്ഷകന്റെ സിരകളെ ചൂടുപിടിപ്പിക്കുന്ന ഗ്ലാമര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന നയന്റെ യഥാര്‍ത്ഥ ജീവിതത്തിലെ ചില ചൂടന്‍ ചിത്രങ്ങള്‍ പുറത്തുവന്നതൊന്നും ആരാധകര്‍ക്ക് നയനോടുള്ള മനോഭാവം മാറ്റിയിട്ടില്ല. നയനില്‍ അവര്‍ അര്‍പ്പിച്ചിരിക്കുന്ന പ്രതീക്ഷകള്‍ക്ക് പുതിയ വിവാദം കൊഴുപ്പേകുകയാണ് ചെയ്തതെന്ന മട്ടിലാണ് നയന്റെ ഇപ്പോഴത്തെ തിരക്ക്.

വിവാദനായികമാരിലെ ഒന്നാം സ്ഥാനക്കാരിയുടെ നോട്ടം നടിമാരുടെ നിരയിലെ ഒന്നാം സ്ഥാനമാണോ? പുതിയ ചിത്രങ്ങള്‍ ഒന്നിനു പിറകെ ഒന്നായി കരാറാകുന്ന നയന്‍താര വിവാദങ്ങളെയും അതിജീവിച്ച് മുന്നോട്ടുതന്നെ. അസിനും തൃഷയും ജാഗ്രതൈ!

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X