വാണിയുടെ വിവാഹം കഴിഞ്ഞു...?
വാണിയുടെ വിവാഹം കഴിഞ്ഞു...?
പുരുഷന്മാരായ വില്ലന്മാരെ കടുകട്ടി വാക്കുകള്‍ കൊണ്ടും അവിശ്വസനീയമായ മെയ്വഴക്കം കൊണ്ടും ഒതുക്കി മുന്നോട്ടു കുതിക്കുന്ന വാണി വിശ്വനാഥ് ഇപ്പോള്‍ ഒരു വില്ലന് പിടി കൊടുത്തിരിക്കുന്നുവത്രെ.
അതെ... മലയാളത്തിലെ ആക്ഷന്‍ റാണി വാണി വിശ്വനാഥിന്റെ വിവാഹം കഴിഞ്ഞെന്നാണ് സിനിമാവൃത്തങ്ങളിലെ സംസാരം. വില്ലനായും സംഘട്ടനങ്ങളില്‍ പങ്കെടുത്തും സിനിമയിലും ടിവി സീരിയലുകളിലും നല്ലൊരു സ്ഥാനം ഉറപ്പിച്ച ബാബുരാജാണ് വരന്‍. രണ്ടു കുട്ടികളുടെ അച്ഛനായ ബാബുവിനെ വാണി ദി ഗാംഗ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണത്രെ ആദ്യമായി കണ്ടത്.
ദി ഗാംഗിന്റെ നിര്‍മ്മാതാവും ബാബുരാജ് തന്നെയായിരുന്നു. നിര്‍മ്മാതാവും നായികയും കുറെക്കാലം അടുത്തിടപഴകിയപ്പോള്‍ അവരില്‍ പ്രേമം തളിരിട്ടു. പിന്നീട് സലിംബാബ സംവിധാനം ചെയ്ത റാപ്പിഡ് ആക്ഷന്‍ ഫോഴ്സിലും കാമുകീകാമുകര്‍ ഒന്നിച്ചു. ഇരുവര്‍ക്കും പ്രേമം സഹിക്ക വയ്യാതായപ്പോള്‍ വേഷമുണ്ടെങ്കിലും ഇല്ലെങ്കിലും ഒട്ടേറെ ലൊക്കേഷനുകളില്‍ ബാബുരാജ് ചെല്ലാന്‍ തുടങ്ങി. നാട്ടിലും സെറ്റിലും പാട്ടാകുന്നതിനു മുമ്പു തന്നെ കാര്യം ഭംഗിയായി അവസാനിപ്പിക്കണമെന്ന് കരുതിയാണത്രെ ഇപ്പോള്‍ വിവാഹം നടന്നിരിക്കുന്നത്..!
പക്ഷെ വിവാഹവാര്‍ത്ത ബാബുരാജ് നിഷേധിച്ചിട്ടുണ്ട്. ഭാര്യയും രണ്ടു കുട്ടികളും ഉള്ള താന്‍ വീണ്ടും വിവാഹം കഴിക്കുമോ എന്നാണ് ബാബു ചോദിക്കുന്നത്. വാണി വിശ്വനാഥ് അഭിനയിച്ച സൂസന്നയ്ക്ക് അവാര്‍ഡ് കിട്ടാതിരിക്കാന്‍ വേണ്ടി ചിലര്‍ നടത്തുന്ന അണിയറ പ്രവര്‍ത്തനങ്ങളാണ് ഈ വാര്‍ത്തയ്ക്ക് പിന്നിലെന്നും ബാബു പറയുന്നു.
ഇവരുടെ ബന്ധത്തില്‍ എതിര്‍പ്പുള്ള ചിലര്‍ പറഞ്ഞു പരത്തുന്നതാണോ എന്നറിയില്ല... ബാബുരാജിനെതിരെ ചില ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. ആലുവ സ്വദേശിയായ ബാബു. പ്രസിദ്ധമായ ആലുവ കൂട്ടക്കൊല കേസില്‍ പ്രതിയായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോപണവും ബാബു നിഷേധിക്കുന്നു. എന്തായാലും ഇപ്പോള്‍ ബാബുവിനെതിരെ കേസൊന്നും ഇല്ല.
വിവാഹ വാര്‍ത്ത ശരിയാണെങ്കില്‍ വാണിക്ക് ലഭിക്കാവുന്നതില്‍ മികച്ച ബന്ധം തന്നെയായിരിക്കും അല്ലേ ഇത് ? ആക്ഷന്‍ നായികയ്ക്ക് ആക്ഷന്‍ നായകനെ തന്നെ ലഭിക്കുന്നതല്ലേ പൊരുത്തം. ഒരു ആക്ഷന്‍ കുടുംബം തന്നെ ഉണ്ടാകട്ടെ....


Click it and Unblock the Notifications