ജയറാം, എന്തിനീ വാശി?

By Staff

പരാജയങ്ങളില്‍ നിന്ന് ജയറാമെന്തെങ്കിലും പഠിക്കുന്നുണ്ടോ? ഇല്ലെന്ന് അദ്ദേഹം ചെയ്യുന്ന സിനിമകളുടെ സ്വഭാവം കണ്ടാലറിയാം. ഒരു കാലത്ത് മലയാളത്തിലെ മിനിമം ഗ്യാരന്റി നടനായിരുന്ന ജയറാമിന് തുടരെ സംഭവിക്കുന്ന പരാജയങ്ങളില്‍ നിന്ന് എങ്ങനെയും കരകയറണമെന്നുണ്ട്. അതിനുള്ള ഓരോ ശ്രമവും മറ്റൊരു പതനത്തിലേക്കാണ് വഴിവയ്ക്കുന്നത്.

നായികയുടെ പേരില്‍ രാജസേനനുമായി ഉടക്കിയ ജയറാം തനിക്ക് ഒരു പിടി ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനെ കണ്ടാല്‍ മിണ്ടില്ലെന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാല്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ കാരണം തന്നെ പ്രമുഖ സംവിധായകരൊന്നും അടുപ്പിക്കില്ലെന്ന സ്ഥിതി വന്നപ്പോള്‍ ജയറാം പഴയ വസന്തകാലത്തെ കുറിച്ച് അയവിറക്കികൊണ്ടിരുന്നു. ആ അയവിറക്കലിലാണ് വീണ്ടും രാജസേനനുമായി ഒന്നിക്കാമെന്ന ചിന്ത വന്നത്.

അവര്‍ ഒരുമിച്ചു. മധുചന്ദ്രലേഖ എന്നൊരു അറുബോറന്‍ സിനിമയുമായി പഴയ ഹിറ്റ് ടീം തിരിച്ചുവന്നു. ചിത്രം ബോക്സോഫീസില്‍ മൂക്കും കുത്തി വീണു. രാജസേനന്റെ കാലമൊക്കെ കഴിഞ്ഞെന്ന് അതുകൊണ്ടൊന്നും ജയറാമിന് ബോധ്യം വന്നില്ല. വീണ്ടും പഴയ ടീം പുതിയൊരു ചിത്രവുമായെത്തി- കനകസിംഹാസനം. സിനിമ റിലീസായി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ചിത്രം റിലീസിംഗ് കേന്ദ്രങ്ങളില്‍ നിന്ന് അപ്രത്യക്ഷമായി.

ഇപ്പോഴിതാ സംവിധായകന്‍ അനിലിന്റെ പാര്‍ത്ഥന്‍ കണ്ട പരലോകം എന്ന ചിത്രവുമായെത്തുന്നു. അനില്‍-ജയറാം ടീമിന്റെ അഞ്ചില്‍ ഒരാള്‍ അര്‍ജുനന്‍ എന്നൊരു വികലസൃഷ്ടിയെ കുറിച്ച് പ്രേക്ഷകര്‍‍ മറന്നിട്ടില്ല. അതിനിടയിലാണ് ഇരുപതു വര്‍ഷം മുമ്പത്തെ ഒരു സിനിമയെ ഓര്‍മിപ്പിക്കുന്ന പേരുമായി അതേ സംവിധായകനെ കൂട്ടുപിടിച്ച് വീണ്ടുമെത്തിയിരിക്കുന്നത്.

അടുത്ത പേജില്‍

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X