റിലിസീംഗ് വിഷുവിനു തന്നെ വേണം!
ആ ചിത്രം വിഷുവിന് തന്നെ റിലീസ് ചെയ്യണമെന്നും ജയറാമിന് നിര്‍ബന്ധമുണ്ട്. ഒട്ടും മാര്‍ക്കറ്റില്ലാത്ത സംവിധായകനും താരവും ചേര്‍ന്നുള്ള ചിത്രം കാര്യമായ മത്സരമില്ലാത്ത സമയത്തു പോലും വിജയിക്കുമെന്ന കാര്യത്തില്‍ യാതൊരുറപ്പുമില്ല. പ്രത്യേകിച്ച് ജയറാമിന്റെ ഇപ്പോഴത്തെ ഇമേജ് കണക്കാക്കുമ്പോള്‍. അങ്ങനെയൊരു ചിത്രം വിഷുവിന് റിലീസ് ചെയ്താല്‍ സൂപ്പര്‍താര ചിത്രങ്ങള്‍ മാറ്റുരയ്ക്കുന്ന സീസണില്‍ അതിന്റെ ഗതിയെന്താവുമെന്ന് ആര്‍ക്കുമൂഹിക്കാവുന്നതേയുള്ളൂ.
ഇത്തരമൊരു അനുഭവം മുമ്പും ജയറാമിനുണ്ടായിട്ടുണ്ട്. ഇതു പോലൊരു വിഷുവിന് മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് ചിത്രങ്ങള്‍ നിരന്നുനില്‍ക്കുമ്പോഴാണ് ജയറാമിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റ് എന്ന ചിത്രം റിലീസ് ചെയ്തത്. ബോക്സോഫീസിലെ തീപാറുന്ന പോരാട്ടത്തിനിടയില്‍ അങ്ങനെയൊരു ചിത്രം തിയേറ്ററുകളിലെത്തിയത് പോലും പ്രേക്ഷകര്‍ അറിഞ്ഞുപോലുമില്ല. അത്ര പെട്ടെന്നായിരുന്നു ചിത്രം തിയേറ്ററുകളില്‍ നിന്ന് അപ്രത്യക്ഷമായത്.
ഏപ്രില്‍ 14ന് പാര്‍ത്ഥന്‍ കണ്ട പരലോകം തിയേറ്ററുകളിലെത്തിക്കണമെന്ന നിര്‍ബന്ധത്തോടെ ചിത്രത്തിന്റെ ലാബ് വര്‍ക്കുകള്‍ അതിവേഗം നടക്കുകയാണത്രെ. ദിലീപ് ചിത്രം മുല്ല പോലും ബോക്സോഫീസില്‍ ചാഞ്ചാടുമ്പോഴാണ് മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളുമായി ഏറ്റുമുട്ടി പരലോകം പൂകാന്‍ പാര്‍ത്ഥന്‍ വിഷുദിനത്തില്‍ തന്നെയെത്തുന്നത്.
മുന്‍ പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications