പൃഥ്വിരാജ് മമ്മൂട്ടി ഫാന്‍
രസികനില്‍ ദിലീപ് മോഹന്‍ലാലിന്റെ കടുത്ത ആരാധകനായാണ് വേഷമിട്ടത്. സിനിമ കാണാന്‍ ദിലീപിന്റെ ആരാധകരും ലാലേട്ടന്റെ ആരാധകരും ഒരുമിച്ച് തള്ളിക്കയറുമെന്ന് ദിലീപ് കണക്കുകൂട്ടി കാണണം. പക്ഷേ കണക്കുകൂട്ടലെല്ലാം പിഴച്ചപ്പോള്‍ രസികനെ ദിലീപിന്റെ ആരാധകരും ലാലേട്ടന്റെ ആരാധകരും ഒരു പോലെ കൈയൊഴിഞ്ഞു.
മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളെ പോലെ തന്നെ ദിലീപിന്റെ ചിത്രങ്ങളും വന്‍വിജയം കാണുന്ന നിലയിലേക്ക് ദിലീപ് എന്ന താരം വളര്‍ന്ന സമയത്തു തന്നെയാണ് ദിലീപ് ഒരു മോഹന്‍ലാല്‍ ഫാനായി രസികനില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു കാലത്ത് സൂപ്പര്‍താരങ്ങളോടുള്ള ആരാധനയില്‍ പലതും സ്വപ്നം കണ്ട് അല്പസ്വല്പം മിമിക്രിയുമായി സിനിമയിലെത്തിയ തന്റെ പഴയകാലത്തെ ഓര്‍ക്കാനും ദിലീപിന് ഈ ചിത്രം നിമിത്തമായി കാണണം.
ദിലീപിന്റെ ഇരിപ്പിടം കഴിഞ്ഞാല്‍ അടുത്ത സ്ഥാനം മലയാള സിനിമ ഇതിനകം പൃഥ്വിരാജിന് ഒരു കസേര വലിച്ചിട്ടു നല്‍കിക്കഴിഞ്ഞു. നാളത്തെ സൂപ്പര്‍താരമെന്നൊരു ലേബല്‍ മാധ്യമങ്ങള്‍ പൃഥ്വിരാജിന്റെ നെറ്റിയില്‍ പതിപ്പിച്ചും കഴിഞ്ഞു. (ഇപ്പഴേ സൂപ്പര്‍സ്റ്റാറാണ് എന്ന മട്ടും ഭാവവും ഭാഷയുമാണ് ചെറുക്കനെന്ന് ദോഷൈകദൃക്കുകള്‍ പറയുന്നത് കാര്യമാക്കേണ്ടതില്ല.) എന്നാല്‍ പൃഥ്വിരാജ് ദിലീപിനെ പോലെ ഒരു സൂപ്പര്‍താര ആരാധകനൊന്നുമായിരുന്നില്ല. അതിനു കാരണം മമ്മൂട്ടിക്കും മോഹന്‍ലാലിനും മുമ്പേ മലയാളത്തില്‍ തിളങ്ങിനിന്ന ക്ഷോഭിക്കുന്ന നായകനായ സുകുമാരന്റെ മകനായതു കൊണ്ടാണ്.
അടുത്ത പേജ്-


Click it and Unblock the Notifications