twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രതികാരദാഹവുമായി ഒരു മകന്‍

    By Staff
    |

    സുകുമാരന്റെ മകനായതു കൊണ്ട് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ആരാധിക്കാന്‍ പാടില്ലെന്നുണ്ടോ? ഉണ്ട്. ഒരു കാലത്ത് മലയാളത്തിലെ സൂപ്പര്‍താരത്തെ പോലെയൊക്കെയിരുന്ന സുകുമാരനെ പില്‍ക്കാലത്ത് മലയാള സിനിമയിലെ മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമൊക്കെ പോലുള്ള വമ്പന്‍മാര്‍ ഒതുക്കാന്‍ ശ്രമിച്ചുവെന്നാണ് ക്ഷോഭിക്കുന്ന യുവത്വമായ നാളത്തെ സൂപ്പര്‍താരം പറയുന്നത്. തന്റെ അച്ഛനെ ഈ വമ്പന്‍മാര്‍ ഒതുക്കിയതിനോടുള്ള പ്രതികാരമായിട്ടാണ് സൂപ്പര്‍സ്റ്റാറുകളുടെ നിയന്ത്രണത്തിലിരിക്കുന്ന അമ്മയുടെ കല്പന ലംഘിച്ച് പൃഥ്വി വിനയന്റെ സിനിമയില്‍ അഭിനയിച്ചത്. തന്റെ അച്ഛനെ പണ്ട് അമ്മ ഒതുക്കിയതും ഇപ്പോള്‍ ആ അമ്മയുടെ കല്പന ആ അച്ഛന്റെ മകനായ താന്‍ ലംഘിക്കുകയാണെന്നുമൊക്കെ വാര്‍ത്താസമ്മേളനം വിളിച്ചു തന്നെ യുവസൂപ്പര്‍ ലോകത്തെ അറിയിക്കുകയും ചെയ്തു.

    സൂപ്പര്‍താരങ്ങളോട് അന്നേ പൃഥ്വിരാജിന് ചൊരുക്കാണ്. അച്ഛനെ സൂപ്പര്‍സ്റ്റാറുകള്‍ എന്തോ ചെയ്തുവെന്നും അതിനൊക്കെ പ്രതികാരം വീട്ടാനായി ജനിച്ച മകനാണ് താനെന്നുമാണ് അദ്ദേഹത്തിന്റെ മട്ട്. അതുകൊണ്ടാണ് അഭിമുഖങ്ങളിലും മറ്റും കിട്ടുന്ന അവസരങ്ങളിലൊക്കെ സൂപ്പര്‍സ്റ്റാറുകള്‍ക്ക് നാല്പതു കടന്ന വിവരം അദ്ദേഹം ഒരു ഞടുക്കുന്ന സത്യം വെളിപ്പെടുത്തുന്ന മട്ടില്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. സൂപ്പര്‍സ്റ്റാറുകളുടെ ആരാധകര്‍ക്ക് ഇതൊന്നുമറിയില്ലല്ലോ.. മമ്മൂട്ടിക്ക് ഇരുപത്തഞ്ചും മോഹന്‍ലാലിന് ഇരുപതും വയസാണ് പ്രായമെന്ന് ധരിച്ചാണല്ലോ ആരാധകര്‍ അവരെ ആരാധിച്ചുകൊണ്ടിരിക്കുന്നത്.

    ഇങ്ങനെ മുട്ടിന് മുട്ടിന് സൂപ്പര്‍താര വിരോധം വിളമ്പികൊണ്ടിരിക്കുന്ന പൃഥ്വിരാജ് തന്റെ പുതിയ ചിത്രത്തില്‍ ചെയ്യുന്ന വേഷത്തെ കുറിച്ച് കേള്‍ക്കേണ്ടേ? സാക്ഷാല്‍ മമ്മൂട്ടിയുടെ ആരാധകനായ യുവാവ്, പേര് കുഞ്ഞാപ്പു, സ്വദേശം മലപ്പുറം. ഇദ്ദേഹം മലപ്പുറത്തെ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ ജില്ലാ പ്രസിഡന്റുമാണ്.

    സൂപ്പറുകളോട് പ്രതികാരം ചോദിക്കാനായി ജനിച്ച മകന്‍ തന്നെ ഒതുക്കിയ സൂപ്പര്‍സ്റ്റാറിന്റെ ആരാധകനായി അഭിനയിക്കുന്നതിനോട് അച്ഛന്‍ പരലോകത്തിരുന്ന് പൊറുക്കുമോ എന്തോ..അച്ഛന്‍ പൊറുത്താലും ഇല്ലെങ്കിലും മലപ്പുറത്തെ മമ്മൂട്ടിയുടെ ആരാധകര്‍ ഈ സിനിമ കാണാന്‍ തള്ളിക്കയറി സിനിമ സൂപ്പര്‍ഹിറ്റാക്കിത്തരണമെന്നു മാത്രമാണ് മകന്റെ പ്രാര്‍ത്ഥന. പ്രതികാരദാഹത്തിനും വേണ്ടേ സിനിമയിലെന്നതു പോലെ ഒരു ഇടവേള.

    മുന്‍ പേജ്-

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X