സിനിമ നിര്‍മിക്കാതെയും ലാഭമുണ്ടാക്കാം

By Staff

താന്‍ മലയാളത്തിന് ചെയ്ത ഏറ്റവും വലിയ സംഭാവന താന്‍ ചെയ്ത സിനിമകളേക്കാള്‍ താന്‍ വേണ്ടെന്നുവച്ച അഞ്ഞൂറിലേറെ സിനിമകളാണെന്ന് ശ്രീനിവാസന്‍ മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. കഥകള്‍ ആലോചിക്കുന്ന വേളയിലും ചര്‍ച്ചാവേളയിലും ഉപേക്ഷിച്ച പ്രമേയങ്ങളെ കുറിച്ചാണ് ശ്രീനിവാസന്‍ ഇങ്ങനെ പറഞ്ഞത്.

ചില സിനിമകള്‍ കാണുമ്പോള്‍ എന്തിനാണ് ഇത്തരം സിനിമകള്‍ പടച്ചുവിടുന്നതെന്ന് പ്രേക്ഷകര്‍ക്കു തോന്നാറുണ്ട്. കഥയാലോചിക്കുന്ന വേളയില്‍ എഴുത്തുകാരനും അത് സിനിമയാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്ന വേളയില്‍ സംവിധായകനും നിര്‍മാതാവുമൊക്കെ തിയേറ്ററിലിരുന്ന് പ്രേക്ഷകന്‍ ചോദിക്കേണ്ടിവരുന്ന ഈ ചോദ്യം സ്വയം ചോദിച്ചാല്‍ കുറെ ചവറുകള്‍ മലയാള സിനിമയില്‍ ഉണ്ടാവുന്നത് ഒഴിവാകും. അത്തരം സിനിമകള്‍ കാണേണ്ടിവരുന്ന ഗതികേടില്‍ നിന്ന് പ്രേക്ഷകര്‍ക്ക് മുക്തിയുമാകും.

ചില കഥകള്‍ ആലോചിക്കുമ്പോള്‍ ഇങ്ങനെയൊരു ചോദ്യം സ്വയം ചോദിച്ചതു കൊണ്ടായിരിക്കുമല്ലോ ശ്രീനിവാസന് അഞ്ഞൂറിലേറെ ചവറുകള്‍ കാണേണ്ടിവരുന്ന ഗതികേടില്‍ നിന്ന് പ്രേക്ഷകരെ രക്ഷിക്കാനും (മലയാള സിനിമയില്‍ ഇപ്പോള്‍ നിറയെ ചവറുകളാണെന്ന് ശ്രീനിവാസന്‍ തന്നെ പറയുകയുണ്ടായി.) അതുവഴി അദ്ദേഹം ചെയ്ത സിനിമകളിലൂടെ നല്‍കിയതിനേക്കാള്‍ കനത്ത സംഭാവന മലയാള സിനിമക്ക് നല്‍കാനും കഴിഞ്ഞത്. എന്നാല്‍ അങ്ങനെയൊരു ചോദ്യം സ്വയം ചോദിക്കാന്‍ ശ്രീനിവാസന്‍ മനപ്പൂര്‍മോ അല്ലാതെയോ വിട്ടുപോയതു കൊണ്ട് ശ്രീനിവാസന്റെ സംഭാവനയായി ഒരു ചവറ് മലയാളത്തിന് ലഭിക്കുകയുണ്ടായി. ശ്രീനിവാസന്‍ ചോദിക്കാത്ത ചോദ്യം ആ ചോദ്യം സ്വയം ചോദിച്ചതുമൂലം ഒരു നിര്‍മാതാവ് രണ്ട് കോടിയോളം രൂപ അദ്ദേഹം തന്നെ പറയുന്നതു പോലെ ലാഭമുണ്ടാക്കുകയും ചെയ്തു.

സ്വര്‍ഗചിത്ര അപ്പച്ചനാണ് ഈ നിര്‍മാതാവ്. സിനിമയെടുക്കാതെ എങ്ങനെ ലാഭമുണ്ടാക്കാമെന്ന് അതോടെ തനിക്ക് മനസിലായെന്നും അദ്ദേഹം പറയുന്നു. ശ്രീനിവാസന്‍ തിരക്കഥ രചിച്ച മമ്മൂട്ടി ചിത്രം ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡത്തിന്റെ കഥ ആ ചിത്രത്തിന്റെ സംവിധായകന്‍ ജോമോന്‍ ആദ്യം പറയുന്നത് അപ്പച്ചനോടാണ്. കഥ കേട്ടപ്പോള്‍ തന്നെ അപ്പച്ചന്‍ തന്നോടു തന്നെ ചോദിച്ചു- എന്തിനാണ് ഇങ്ങനെയൊരു സിനിമ പടച്ചുവിടുന്നത്? ആ സിനിമ അപ്പച്ചന്‍ വേണ്ടെന്നുവയ്ക്കുകയും ചെയ്തു. പിന്നീടാ ചിത്രം അങ്ങനെ സ്വയം ചോദിക്കാന്‍ കഴിയാതെ പോയം ഒരു പാവം ഗള്‍ഫുകാരന്‍ നിര്‍മാതാവ് നിര്‍‍മിക്കുകയും യഥേഷ്ടം നഷ്ടമുണ്ടാക്കുകയും ചെയ്തു.

ചവറുകള്‍ എഴുതിയുണ്ടാക്കില്ലെന്ന് ശാഠ്യമുള്ള ഒരു എഴുത്തുകാരന്‍ ഏതെങ്കിലും കാരണത്താല്‍ ആ ശാഠ്യം ഇടയ്ക്കു വെടിഞ്ഞാല്‍ ചവറുസിനിമകളുണ്ടാക്കില്ലെന്ന ശാഠ്യം ഏറ്റെടുക്കാന്‍ നിര്‍മാതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കുകയാണെങ്കില്‍ അതിന്റെ ഗുണം അവരുടെ പോക്കറ്റിനു തന്നെയാണ്. അങ്ങനെ യാതൊരു ശാഠ്യമോ നിര്‍ബന്ധമോയില്ലാത്ത നിര്‍മാതാക്കള്‍ ഭാര്‍ഗവചരിതം എഴുതുമ്പോള്‍ ശ്രീനിവാസന്‍ സ്വയം ചോദിക്കാന്‍ വിട്ടുപോയ ചോദ്യം തിയേറ്ററിലിരുന്ന് പ്രേക്ഷകരെ കൊണ്ട് പിന്നെയും പിന്നെയും ചോദിപ്പിച്ചുകൊണ്ടിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X