സല്‍മാനും കത്രീനയ്‌ക്കുമിടയില്‍ പ്രശ്‌നമായി ഐശ്വര്യ

By Staff

തട്ടിയും മുട്ടിയും അങ്ങനെ മുന്നോട്ടുപോവുകയാണ്‌ സല്‍മാന്‍-കത്രീന പ്രണയം. അടുത്തകാലത്ത്‌ വാര്‍ത്തകളില്‍ ഇത്രയേറെ പ്രത്യക്ഷപ്പെട്ട പ്രണയജോഡികള്‍ ബോളിവുഡില്‍ ഇല്ലെന്നുതന്നെ പറയാം. ഇരുവരും തമ്മില്‍ പിരിഞ്ഞെന്നും ഉടന്‍ വിവാഹം കഴിയ്‌ക്കുമെന്നും എന്നുവേണ്ട വാര്‍ത്തകള്‍ക്ക്‌ ഒരു പഞ്ഞവുമില്ല.

ഇതിനിടെ സല്‍മാന്റെ പഴയ പ്രണയം ഇവരുടെ ബന്ധത്തിനിടയില്‍ വീണ്ടും പ്രശ്‌നങ്ങളുയര്‍ത്തുകയാണെന്നാണ്‌ പുതിയ റിപ്പോര്‍്‌ട്ടുകള്‍. മുന്‍ കാമുകി ഐശ്വര്യയുടെ ഒരു ചിത്രമാണ്‌ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. പ്രണയകാലത്ത്‌ സല്‍മാന്‍ സൂക്ഷിച്ച ഐശ്വര്യയുടെ ചിത്രമായിരിക്കും ഈ പ്രശ്‌നക്കാരനെന്നാണ്‌ ചിന്തിച്ചുവരുന്നതെങ്കില്‍ തെറ്റി.

സാക്ഷാല്‍ സല്‍മാന്‍ വരച്ച ഐശ്വര്യയുടെ മനോഹര ചിത്രമാണ്‌ ഇവര്‍ക്കിടയില്‍ പുതിയ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്‌. പഴയ കാമുകിയുടെ ചിത്രം സല്‍മാന്‍ സൂക്ഷിക്കുന്നതിനോട്‌ കത്രീനയ്‌ക്ക്‌ ഒട്ടും യോജിപ്പില്ലത്രേ. എന്നാല്‍ അത്‌ ഉപേക്ഷിക്കാന്‍ സല്ലുവൊട്ട്‌ തയ്യാറാകുന്നുമില്ല. ഇതുവെറുമൊരു ചിത്രം മാത്രമല്ലേയെന്നാണ്‌ സല്‍മാന്റെ ചോദ്യം.

തന്റെ പ്രിയസുഹൃത്തുക്കളില്‍ പലര്‍ക്കും സല്‍മാന്‍ താന്‍ തയ്യാറാക്കിയ മനോഹരമായ പെയിന്റിംങുകള്‍ നല്‍കിയിട്ടുണ്ട്‌. അടുത്തിടെ രണ്‍ഭീര്‍ കപൂറിന്‌ മുത്തച്ഛന്‍ രാജ്‌ കപൂറിന്റെ ഒരു ചിത്രം സല്‍മാന്‍ വരച്ചു നല്‍കിയിരുന്നു. അതുപോലെ അഭിഷേകിന്‌ ദ്രോണയുടെ ഒരു ചിത്രവും സല്‍മാന്‍ സമ്മാനിച്ചിരുന്നു. എന്നാല്‍ ഐശ്വര്യയുടെ ചിത്രം സല്‍മാന്‍ ആര്‍ക്കും നല്‍കാതെ സൂക്ഷിച്ച്‌ വെച്ചിരിക്കുകയാണ്‌.

വെറുമൊരു കലാസൃഷ്ടിയെന്ന നിലയ്‌ക്കായാലും പഴയ പ്രണയത്തിന്റെ സ്‌മരണയ്‌ക്കായിട്ടായാലും സല്ലു ഇത്‌ സൂക്ഷിക്കുന്നത്‌ കൂടുതല്‍ തലവേദനകളുണ്ടാക്കുമെന്നകാര്യത്തില്‍ സംശയമില്ല. ഒരു പക്ഷേ ആടിയുലഞ്ഞ്‌ ഇപ്പോള്‍ പൊട്ടിവീഴുമെന്ന നിലയില്‍ നില്‍ക്കുന്ന പ്രണയബന്ധം ഇതൊരു കാരണം കൊണ്ട്‌ തകര്‍ന്നു പോയേയ്‌ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ആദ്യകാമുകിയെ നഷ്ടപ്പെട്ടു, എന്നാല്‍ ഇപ്പോള്‍ കൈവശമുള്ളയാളെയെങ്കിലും നഷ്ടപ്പെടാതെ നോക്കേണ്ടത്‌ സല്‍മാന്റെ സ്വന്തം ഉത്തരവാദിത്തമല്ലേ?

ബന്ധപ്പെട്ട വാര്‍ത്തകള്‍


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X