»   » പുതിയ കാമുകിയെയും ജോണ്‍ കെട്ടില്ല

പുതിയ കാമുകിയെയും ജോണ്‍ കെട്ടില്ല

Posted By:
Subscribe to Filmibeat Malayalam
Priya and john
ബോളിവുഡിലെ ഇണപ്രാവുകളായിരുന്ന ബിപാഷ ബസുവും ജോണ്‍ എബ്രഹാമും പിരിഞ്ഞിട്ട് നാളേറെയായി. ഇതിന് പിന്നാലെ മറ്റു പലതാരങ്ങളുടെ പേരുകള്‍ ചേര്‍ത്ത് രണ്ടുപേരെക്കുറിച്ചും ഗോസിപ്പുകള്‍ ഏറെ ഇറങ്ങി. ബോളിവുഡിന് പുറത്തുനിന്നൊരു പെണ്ണിനെ ജോണ്‍ കണ്ടുപിടിച്ചുവെന്നതായിരുന്നു ഇതിലൊന്ന്.

മുംബൈക്കാരിയായ ബാങ്കുദ്യോഗസ്ഥ പ്രിയ മര്‍വ്വ യായിരുന്നു ഈ കഥാപാത്രം. ജോണ്‍ ഇവരെ വിവാഹം കഴിക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ജോണ്‍ പ്രിയയെ വിവാഹം ചെയ്യില്ലെന്നാണ്.

പുതിയ ചിത്രങ്ങളായ ഫോര്‍ഴ്‌സിന്റെയും ദേശി ബോയ്‌സിന്റെയും വിജയത്തിന് പിന്നാലെ ജോണ്‍ വിവാഹിതനാകാന്‍ പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ആ സമയത്തും പ്രിയയുടെ പേരുതന്നെയായിരുന്നു പൊങ്ങിവന്നത്.

ജോണും പ്രിയയും നല്ല ബന്ധത്തിലാണ് പക്ഷേ ജോണിന്റെ ജീവിതത്തിലേയ്ക്കുള്ള പെണ്‍കുട്ടി പ്രിയയല്ല- എന്നാണ് താരവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇപ്പോള്‍ ജോണിന്റെ ജീവിതത്തില്‍ മറ്റൊരു പെണ്‍കുട്ടിയുണ്ടെന്നും വാര്‍ത്തകളുണ്ട്. ആ പെണ്‍കുട്ടി നല്ല വെളുത്ത് നീണ്ടിട്ടാണെന്നും കേള്‍ക്കുന്നു.

എന്നാല്‍ ഇതിനോടൊന്നും പ്രതികരിക്കാന്‍ ജോണ്‍ തയ്യാറാവുന്നേയില്ല. എന്തായാലും ജോണ്‍ എന്തെങ്കിലും പറയുന്നത് വരെ ഇക്കാര്യത്തിലുള്ള സസ്പന്‍സ് തുടരുമെന്ന് ചുരുക്കം.

English summary
After the success of 'Force' and now 'Desi Boyz', John has expressed his keen interest in getting married and settling down with the lady love of his life. But sources confirm it's not Priya Marwah,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam