»   » രണ്‍ബീറിനൊപ്പം കത്രീനയുടെ സീക്രട്ട് ഡേറ്റിങ്

രണ്‍ബീറിനൊപ്പം കത്രീനയുടെ സീക്രട്ട് ഡേറ്റിങ്

Posted By:
Subscribe to Filmibeat Malayalam
Katrina Kaif’s secret date with Ranbir?
കത്രീന കെയ്ഫും രണ്‍ബീര്‍ കപൂറും പ്രണയത്തിലാണെന്ന വാര്‍ത്ത കാട്ടുതീ പോലെയാണ് ഒരിയ്ക്കല്‍ ബോളിവുഡില്‍ പടര്‍ന്നത്. എന്നാല്‍ രണ്‍ബീര്‍ തന്നെ നേരിട്ട് സംഭവം നിഷേധിച്ചതോടെ പ്രണയവാര്‍ത്തയുടെ ആയുസ്സൊടുങ്ങുകയും ചെയ്തു. ഇതിന് ശേഷം പൊതുവേദിയില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടാന്‍ പോലും ഇവര്‍ക്ക് മടിയായിരുന്നു. ഇനിയും പേരുദോഷം കേള്‍പ്പിയ്ക്കേണ്ടെന്ന് കരുതിയാണ് ഇവര്‍ അകന്നു നിന്നത്.

കാര്യമിങ്ങനെയാണെങ്കിലും ഇവര്‍ തമ്മില്‍ രഹസ്യമായി ഡേറ്റിങ് നടത്തുന്നുണ്ടെന്നാണ് ബോളിവുഡിലെ പുതിയ ഗോസിപ്പ്. കഴിഞ്ഞയാഴ്ച ലണ്ടനില്‍ വെച്ചും ഇവര്‍ ഡേറ്റിങ് നടത്തിയെന്ന് ബോളിവുഡിലെ പാപ്പരാസികള്‍ പറയുന്നു.

സോയ അക്തര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങിനായി സ്‌പെയിനിലുള്ള കത്രീന ഒരാഴ്ച അവധിയെടുത്ത് ലണ്ടനിലേക്ക് പറന്നിരുന്നു. ലണ്ടനിലുള്ള മാതാപിതാക്കളെ കാണുകയായിരുന്നു ലക്ഷ്യം. മുന്‍കൂട്ടി തീരുമാനിച്ചതാണോയെന്ന കാര്യത്തില്‍ ഉറപ്പില്ലെങ്കിലും കൃത്യ സമയത്ത് തന്നെ രണ്‍ഭീറും ലണ്ടനിലെത്തി.

ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ടാണ് രണ്‍ബീര്‍ അവിടെയെത്തിയത്. ഇവിടെ വെച്ച് രണ്ടുപേരും കുറെ സമയം ഒരുമിച്ച് ചെലവഴിച്ചുവെന്നാണ് വര്‍ത്തമാനം. കൂടിക്കാഴ്ചയ്ക്ക് ശേഷം കത്രീന സ്‌പെയിനിലേക്ക് മടങ്ങി. ആഡ് ഫിലിം ചിത്രീകരണത്തിനായി രണ്‍ബീര്‍ സൗത്ത് ആഫ്രിക്കയിലേക്കും പറന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam