»   »  കത്രീന ഉറങ്ങിയത് രണ്‍ബീറിന്റെ വീട്ടില്‍ !!

കത്രീന ഉറങ്ങിയത് രണ്‍ബീറിന്റെ വീട്ടില്‍ !!

Posted By:
Subscribe to Filmibeat Malayalam
Katrina And Ranbir
ബോളിവുഡിലെ ഹോട്ട് താരം കത്രീന കെയ്ഫും ബാഡ് ബോയ് രണ്‍ബീര്‍ കപൂറും തമ്മിലുള്ള ചുറ്റിക്കളികള്‍ തുടങ്ങിയിട്ട് നാളുകളേറെയായി. പലേടത്തും വച്ചും ഇവര്‍ രണ്ടുപേരും കൂടിക്കാഴ്ച നടത്തുന്നകാര്യം ബോളിവുഡ് പാപ്പരാസികള്‍ പലവട്ടം കണ്ടുപടിക്കുകയും ചെയ്തു.

എന്നാല്‍ ഈ വാര്‍ത്തകളൊന്നും കേട്ട ഭാവമേയില്ലെന്ന മട്ടിലായിരുന്നു ഇരവരും. വാര്‍ത്തയോടൊന്നും പ്രതികരിക്കാനും ഇവര്‍ നിന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന കാര്യങ്ങള്‍ പുറത്തറിഞ്ഞതോടെ രണ്ടുപേരും എന്തുചെയ്യണമെന്ന അവസ്ഥയിലായിരിക്കണം.

കാരണം തെളിവോടുകൂടിയാണ് ഇത്തവണ പാപ്പരാസികള്‍ രംഗത്തെത്തിയിരിക്കുന്നത്. രണ്‍ബീറിന്റെ വസതിയില്‍ കത്രീന ഒരു രാത്രി ചെലവിട്ടുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ബോളിവുഡിന്റെ ശ്രദ്ധേയനായ സംവിധായകന്‍ കരണ്‍ ജോഹര്‍ മുംബൈയിലെ ഹോട്ടല്‍ ഫോര്‍ സീസണില്‍ സുഹൃത്തുക്കള്‍ക്കായി ഒരുക്കിയ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ രണ്‍ബീറും കത്രീനയും പാര്‍ട്ടിയുടെ ഇടയില്‍നിന്നും മുങ്ങി ബാന്ദ്രയിലെ രണ്‍ബീറിന്റെ വസതിയില്‍ എത്തുകയായിരുന്നുവത്രേ.

പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ രണ്ടുപേരും തിരിച്ചിറങ്ങി തങ്ങളുടെ വാഹനങ്ങളില്‍ കയറി, രണ്‍ബീര്‍ മുന്നിലും കത്രീന പിന്നിലുമായി വണ്ടിയോടിച്ച് പോയത് രണ്‍ബീറിന്റെ വസതിയിലേയ്ക്കായിരുന്നു.

പിറ്റേന്ന രാവിലെ ഏഴുമണിവരെ ഹോട്ട് ഗേള്‍ അവിടെ കഴിച്ചുകൂട്ടിയെന്നാണ് വാര്‍ത്തകള്‍. രണ്‍ബീര്‍ കത്രീനയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നുവെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ കത്രീന രണ്‍ഭീറിന്റെ വീട്ടില്‍ച്ചെന്നും ഉറങ്ങാന്‍ തുടങ്ങിയിരിക്കുന്നു.

നടി ദീപിക പദുകോണിനെപ്പോലെ രണ്‍ബീറിന്റെ പിന്നാലെ നടന്ന ഒടുക്കം ഇനിയെന്നാണ് കത്രീന കണ്ണീരും കയ്യുമായി രണ്‍ബീറിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തുന്നതെന്നേ ഇനി അറിയാനുള്ളു.

English summary
Katrina Kaif and Ranbir Kapoor's secret affair is finally out in the open. The two stars spend a night Ranbir's Bandra residence,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam