»   » ലക്ഷ്‌മി റായിയുടെ തളത്തില്‍ ദിനേശന്‍ ഈഗോ

ലക്ഷ്‌മി റായിയുടെ തളത്തില്‍ ദിനേശന്‍ ഈഗോ

Posted By:
Subscribe to Filmibeat Malayalam
Dindigul Sarathy
കരുണയെ പോലൊരു താരത്തിന്റെ നായികയായി തന്നെ ക്ഷണിയ്‌ക്കാന്‍ എങ്ങനെ ധൈര്യം വന്നുവെന്നും താരം ചോദിച്ചിരുന്നു. കരുണയുടെ ഏഴഴകുള്ള കറുപ്പ്‌ തന്നെയാണ്‌ ലക്ഷ്‌മിയെക്കൊണ്ട്‌ ഇങ്ങനെയൊക്കെ പറയിപ്പിച്ചത്‌.

എന്തായാലും സിനിമയുടെ അണിയറക്കാര്‍ ഈ ആക്ഷേപങ്ങളൊന്നും കേട്ട്‌ കുലുങ്ങിയില്ല. മലയാളി താരമായ കാര്‍ത്തികയെ നായികയാക്കി 'ദിണ്ടിഗല്‍ സാരഥി' എന്ന പേരില്‍ അവര്‍ ചിത്രം പൂര്‍ത്തിയാക്കി.

തളത്തില്‍ ദിനേശന്റെ കോളിവുഡ്‌ അവതാരം വെറുതെയായില്ല. ദിണ്ടിഗല്‍ സാരഥിയെ തമിഴര്‍ നെഞ്ചിലേറ്റയിപ്പോള്‍ ചിത്രം വമ്പന്‍ ഹിറ്റായി. അതേ സമയം ലക്ഷ്‌മി അഭിനയിച്ച ചിത്രങ്ങള്‍ ഏഴ്‌ നിലയില്‍ പൊട്ടുന്ന കാഴ്‌ചയ്‌ക്കും കോളിവുഡ്‌ സാക്ഷ്യം വഹിച്ചു. ദിണ്ടിഗല്‍ സാരഥിയെ പുറം കാല്‍ കൊണ്ട്‌ തൊഴിച്ചെറിഞ്ഞ ലക്ഷ്‌മിക്ക്‌ വന്‍ അക്കിടിയാണ്‌ പറ്റിയതെന്ന്‌ ചുരുക്കം.

ഇത്തിരി വൈകിയാണെങ്കിലും തന്റെ ഈഗോ മാറ്റിവെച്ച്‌ ലക്ഷ്‌മി റായി കരുണയെ നേരിട്ട്‌ തന്റെ മോശം പെരുമാറ്റത്തിനും മറ്റും മാപ്പു പറഞ്ഞെന്നാണ്‌ കോടമ്പാക്കം റിപ്പോര്‍ട്ടുകള്‍.

2008ല്‍ ലക്ഷ്‌മി അഭിനയിച്ച ചിത്രങ്ങള്‍ ധാം ധൂം ഒഴിച്ച്‌ ബാക്കിയെല്ലാം വമ്പന്‍ ഫ്‌ളോപ്പുകളായിരുന്നുവെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം നായകന്‍ ധോണിയുമായുള്ള ഗോസിപ്പുകള്‍ ലക്ഷ്‌മിയെ വാര്‍ത്തകളിലെ താരമായി മാറ്റിയിരുന്നു.

മുന്‍ പേജില്‍
നടിയുടെ തളത്തില്‍ ദിനേശന്‍ കോംപ്ലക്സ്

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam