മീരയെ നേരെയാക്കാന് 25 ലക്ഷം പിഴ!
ട്വന്റി20യില്‍ അഭിനയിക്കാതെ അമ്മയോട് കുറുന്പ് കാണിച്ച മീരയെ നേരെയാക്കാന്‍ തന്നെയാണ് തമിഴ് സിനിമാക്കാരുടെ പരിപാടിയെന്ന് തോന്നുന്നു. ഷൂട്ടിംഗ് സെറ്റുകളില്‍ വൈകിയെത്തല്‍ ഹോബിയാക്കിയ താരമെന്ന് പണ്ടേ തെന്നിന്ത്യന്‍ മാധ്യമങ്ങള്‍ മീരയെ വിശേഷിപ്പിയ്‌ക്കാറുണ്ട്.
മീരയെ നായികയാക്കി സിനിമയെടുക്കുന്ന സംവിധായകനും നിര്‍മാതാവുമെല്ലാം നക്ഷത്രമെണ്ണാറുണ്ടെന്നും അവര്‍ പറയാറുണ്ട്.
എന്തായാലും താരത്തിന്റെ ഈ തരികിട അവസാനിപ്പിയ്‌ക്കാന്‍ തന്നെയാണ് തമിഴ് സിനിമാക്കാരുടെ തീരുമാനം. പുതിയ മീരാ ചിത്രത്തിന്റെ സംവിധായകന്‍ നാഗ താരത്തിനെതിരെ പരാതി നല്കി 25 ലക്ഷം രൂപയുടെ പിഴ ശിക്ഷ നേടിക്കൊടുത്തുവെന്നാണ് കോളിവുഡില്‍ നിന്നുള്ള പുതിയ വാര്‍ത്ത.
അടുത്ത കാലം വരെ സെറ്റില്‍ രാവിലെ 11 മണിയ്‌ക്കെങ്കിലും എത്തിയിരുന്ന താരം വരവ് ഒരു മണിയാക്കിയതോടെയാണ് സംവിധായകന്‍ ഈ കടുംകൈയ്‌ക്ക് മുതിര്‍ന്നതത്രേ.
താരത്തിന്റെ വൈകിയെത്തല്‍ മൂലം സഹികെട്ട സംവിധായകന്‍ നാഗ നിര്‍മാതാക്കളുടെ സംഘടനയ്‌ക്ക് പരാതി നല്‌കുകയായിരുന്നു.
ഇവരാണ് നടിയില്‍ നിന്നും വമ്പന്‍ പിഴ ഈടാക്കാന്‍ തീരുമാനിച്ചതത്രേ. ഇനിയും വൈകിയാല്‍ പിഴ കൂട്ടാന്‍ തന്നെയാണ് നിര്‍മാതാക്കള്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
മീരാ ജാസ്മിന്റെ ചിത്രങ്ങള്‍


Click it and Unblock the Notifications