പൃഥ്വി മസില്‍ പെരുപ്പിയ്‌ക്കുന്നു
മോളിവുഡിലെ കൊച്ചു സൂപ്പര് മസില് പെരുപ്പിയ്ക്കുകയാണ്.
ഷാരൂഖും സല്മാനും എന്തിന് കോടമ്പാക്കത്തെ പട്ടിണിക്കോലമായ വിശാല് പോലും മസില് പെരുപ്പിച്ച് വിളയാടിയ വഴിയിലേക്ക് തന്നെയാണ് നാളത്തെ സൂപ്പര് സ്റ്റാര് പൃഥ്വിയും നീങ്ങുന്നത്.
മണിരത്നത്തിന്റെ തമിഴ് ചിത്രത്തിലെ വില്ലന് വേഷമവതരിപ്പിയ്ക്കാന് വേണ്ടിയാണ് പൃഥ്വിയുടെ ഈ മുന്നൊരുക്കമെന്നാണ് റിപ്പോര്ട്ടുകള്.
ഓം ശാന്തി ഓമിലൂടെ ഷാരൂഖും, സത്യത്തിലൂടെ വിശാലുമൊക്കെ കാണിച്ച സിക്സ് പാക്ക് ബോഡി തന്നെയാണ് പൃഥ്വിയും ലക്ഷ്യമിടുന്നത്. ഇതിന് വേണ്ടി ഭക്ഷണമെല്ലാം ക്രമീകരിച്ച് വ്യായാമത്തിലൂടെ വയറിലെ മസില് പെരുപ്പിച്ച് കൊണ്ടിരിയ്ക്കുകയാണ് താരമിപ്പോള്.
എന്നാല് വാര്ത്തയിതൊന്നുമല്ല, പൃഥ്വി സിക്സ് പാക്ക് ഉണ്ടാക്കിയെടുക്കാന് കഷ്ടപ്പെടുന്നത് കേട്ട ദിലീപിന്റെ കമന്റാണ് മോളിവുഡിലെ ഇപ്പോഴത്തെ സൂപ്പര് ഡയലോഗ്.
സിനിമയില് വരുന്നതിന് മുമ്പ് തനിയ്ക്കും സിക്സ് പാക്ക് (വാരിയെല്ല് എണ്ണിയെടുക്കാമെന്ന് ചുരുക്കം) ഉണ്ടായിരുന്നെന്നും സിനിമയില് വന്ന് സഹസംവിധാനവും നടനും നായകനുമൊക്കെയായപ്പോഴാണ് ഈ സിക്സ് പാക്ക് നികന്നതുമെന്നാണ് ദിലീപിന്റെ കമന്റ്.
ഇതാണിപ്പോള് മോളിവുഡിലെ നമ്പര് വണ് കോമഡിയെന്നും അസൂയാലുക്കള് പറയുന്നു.


Click it and Unblock the Notifications