കമലിന്റെ മകളുടെ തുടക്കം പിഴച്ചു
ഉലകനായകന്‍ കമല്‍ഹാസന്റെ മകള്‍ ശ്രുതിഹാസന്റെ ചലച്ചിത്ര രംഗത്തേക്കുള്ള വരവ് മാധ്യമങ്ങള്‍ ഏറെ കൊട്ടിഘോഷിച്ച സംഭവമായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ വാര്‍ത്തകളും ചിത്രങ്ങളും മാധ്യമങ്ങളില്‍ വരികയും ചെയ്‌തു. ഒരു ഗായികയായി പേരെടുക്കണമെന്ന് ആഗ്രഹിച്ചിരുന്ന ശ്രുതി നടിയായി മാറുകയാണെന്നും ഈ മാധ്യമങ്ങള്‍ പ്രവചിച്ചു.
മാധവന്റെ നായികയായിട്ടായിരിക്കും ശ്രുതിയുടെ ചലച്ചിത്ര പ്രവേശനമെന്നും ഇതിനിടെ വാര്‍ത്തകളുണ്ടായി. ശ്രുതിയും മാധവനും ആദ്യമിത് നിഷേധിച്ചെങ്കിലും പിന്നീട് ഇരുവരും ഇത് ശരിയാണെന്ന് സ്ഥീരികരിച്ചു.
മാധവന്‍ ഒരു പടി കൂടി കടന്ന് ശ്രുതിയോടൊപ്പമഭിനിയിക്കാന്‍ താന്‍ തടി കുറയ്‌ക്കുന്ന ശ്രമത്തിലാണെന്നും അറിയിച്ചു. ഇത്രയൊക്കെയായ സമയത്താണ് ശ്രുതി തന്റെ പുതിയ തീരുമാനം മാലോകരെ അറിയിക്കുന്നത്.
താനിപ്പോള്‍ അഭിനയിക്കാനില്ലെന്നും ഗാനരംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിയ്‌ക്കാന്‍ ശ്രമിയ്‌ക്കുകയാണെന്നുമായിരുന്നു ശ്രുതി മൊഴി.
ഇതോടെ ശ്രുതിയ്‌ക്കു വേണ്ടി തടി കുറച്ച മാധവന്‍ പെരുവഴിയിലായി. മംമ്‌തയ്‌ക്കൊപ്പം മാധവന്‍ ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രം ശ്രുതിയൊടൊപ്പം ചെയ്യാനിരുന്നതാണെന്നാണ് ഇപ്പോഴത്തെ അപശ്രുതി.


Click it and Unblock the Notifications