»   » വിദ്യ ഹണിമൂണിലെന്ന് ട്വിറ്റര്‍

വിദ്യ ഹണിമൂണിലെന്ന് ട്വിറ്റര്‍

Posted By:
Subscribe to Filmibeat Malayalam
Vidya Balan
ബോളിവുഡിലെ മലയാളി താരമായ വിദ്യ ബാലനെക്കുറിച്ച് കനപ്പെട്ടൊരു ഗോസിപ്പ് ഓണ്‍ലൈനില്‍ പരക്കുന്നു. വിദ്യയുടെ വിവാഹം കഴിഞ്ഞെന്നാണ് ട്വിറ്ററിലൂടെ പരക്കുന്ന പുതിയ അഭ്യൂഹങ്ങള്‍. യുടിവിയുടെ അമരക്കാരനായ സിദാര്‍ഥ് റോയ് കപൂറാണ് വിദ്യയുടെ വരനത്രേ. കാര്യങ്ങള്‍ ഇവിടെയും തീരുന്നില്ല, നവദമ്പതിമാര്‍ ഹണിമൂണിലാണെന്നും പല ട്വീറ്റുകളും വെളിപ്പെടുത്തുന്നു.

കഴിഞ്ഞ കുറച്ചുകാലമായി വിദ്യയും സിദാര്‍ഥും രഹസ്യമായി ഡേറ്റിലേര്‍പ്പെടുന്നുണ്ടെന്ന് പരദൂഷണങ്ങളുണ്ട്. ഖാണ്ഡലയില്‍ അവധിക്കാലം ചെലവഴിയ്ക്കാന്‍ ഇരുവരുമെത്തിയതും മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു.

നടിയുടെ പേര് ഇപ്പോള്‍ വിദ്യ ബാലന്‍ റോയ് കപൂര്‍ എന്നാണെന്ന് കല്യാണം കഴിഞ്ഞുവെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ട്വീറ്റുകളിലുണ്ട്. എന്നാലീ പരദൂഷണം തള്ളാനോ കൊള്ളാനോ നടി തയാറായിട്ടില്ലെന്നത് മറ്റൊരു കാര്യം.

English summary
Twitter is abuzz that Bollywood actress Vidya Balan has got married to UTV honcho Siddharth Roy Kapoor, her rumoured beau. The grapevine even suggests that the couple is off to honeymoon

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam