കഥാപാത്രങ്ങളെ ഉണ്ടാക്കുന്നത്...
യഥാര്‍ത്ഥ സമൂഹത്തിലെ പ്രശസ്തരുമായി സാദൃശ്യമുള്ള കഥാപാത്രങ്ങളെ അണിനിരത്തുക എന്നത് ഷാജി കൈലാസ് സിനിമകളില്‍ പതിവായി കാണാറുള്ളതാണ്. ചെറുതായാലും വലുതായാലും അത്തരം കഥാപാത്രങ്ങളുടെ മിമിക്രിയില്ലാതെ ഷാജിക്ക് സിനിമ ചെയ്യാന്‍ പ്രയാസം.
ശിവത്തില്‍ എ.കെ.ആന്റണിയെ സ്ഥിരമായി അനുകരിക്കുന്ന മിമിക്രി താരത്തെ കൊണ്ട് മുഖ്യമന്ത്രി വേഷം ചെയ്യിച്ച സംവിധായകനാണ് ഷാജി കൈലാസ്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തിനുമുണ്ടായിരുന്നു ഒരു പ്രമുഖ വ്യക്തിയുമായി വല്ലാത സാമ്യം.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ടൈമിലുമുണ്ട് അത്തരമൊരു കഥാപാത്രം. പക്ഷേ ഇത്തവണ പുരുഷ കഥാപാത്രമല്ല. നായികയുടെ വേഷത്തിലാണ് സംവിധായകന്‍ മിമിക്രി സമന്വയിപ്പിച്ചിരിക്കുന്നത്. പത്മപ്രിയയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സൂസന്‍ തോമസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. എഴുത്തുകാരിയായ മനുഷ്യാവകാശപ്രവര്‍ത്തക. സൂസന്‍ തോമസ് എഴുതിയ വിബ്ജിയര്‍ എന്ന നോവല്‍ ബുക്കര്‍ പ്രൈസിന് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു! സൂസന്‍ തോമസിന്റെ അമ്മയാരെന്നോ? സ്വത്തവകാശ തര്‍ക്കത്തില്‍ പള്ളിക്കെതിരെ പോരാടിയ മേരി തോമസ്!!
ഇനി സൂസന്‍ തോമസിന് ബുക്കര്‍ പ്രൈസ് കിട്ടുകയും പ്രൈസ് തുക താന്‍ ഉള്‍പ്പെട്ട സാമൂഹ്യ സംഘടനയ്ക്ക് സംഭാവന നല്‍കുകയും ചെയ്യുന്നതായി കൂടി കാണിച്ചാല്‍ എല്ലാം സമ്പൂര്‍ണം. ചിത്രത്തിലെ സൂസന്‍ തോമസിന്റെ വീരപരാക്രമങ്ങളെങ്ങാനും കാണാനിടയായാല്‍ ക്രൈസ്തവ സ്വത്തവകാശവുമായി ബന്ധപ്പെട്ട സുപ്രിം കോടതിയുടെ പ്രശസ്തമായ വിധിക്ക് വഴിതെളിച്ച മേരി റോയിയുടെ മകളും ബുക്കര്‍ പ്രൈസ് ജേത്രിയുമായ അരുന്ധതതി റോയി സൂസന്‍തോമസ് എന്ന വീരവനിതക്ക് മുന്നില്‍ താനൊക്കെ വെറും ശിശുവെന്ന് ലജ്ജിച്ച് തലതാഴ്ത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ...
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications