TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഹിറ്റുണ്ടാക്കുന്നത് ജ്യോതിഷിയാണോ സര്?
ജ്യോതിഷത്തില്‍ വിശ്വാസമില്ലാത്ത സിനിമക്കാരുണ്ടാവുമോ? സിനിമ തിയേറ്ററുകളില്‍ ഓടണമെന്ന് യാതൊരു നിര്‍ബന്ധവുമില്ലാത്ത ആര്‍ട് സിനിമക്കാരുടെ കാര്യമല്ല പറഞ്ഞത്. 365 ദിവസവും നിറഞ്ഞ സദസുകളില്‍ കേരളത്തിലെ സകല എ ാസ് തിയേറ്ററുകളിലും ഇടതടവില്ലാതെ സിനിമ ഓടണേയെന്ന പ്രാര്‍ത്ഥനയുമായി പൂജയും മന്ത്രവും വഴിപാടുമായി സിനിമ ചെയ്യാനിറങ്ങുന്ന ആള്ക്കാര് എങ്ങനെ ജ്യോതിഷത്തില്‍ വിശ്വസിക്കാതിരിക്കും?
മലയാളത്തിലെ ഒരു സൂപ്പര്‍താരം തന്നെ പറഞ്ഞതുപോലെ സിനിമ ഓടാനുള്ള ഫോര്‍മുല ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ല. ഏതെങ്കിലും സിനിമ ഓടുമ്പോള്‍ അതിന്റെ രീതിയ്ക്കൊപ്പിച്ച് കുറെ സിനിമകളുണ്ടാവുന്നു. അപ്പോള്‍ ഒരു ഫോര്‍മുലയും പിറയ്ക്കുന്നു. ഏത് ഫോര്‍മുലയാണ് പ്രേക്ഷകര്‍ക്ക് ആസ്വാദ്യമാവുക, വിജയിക്കുക എന്നൊന്നും ഒരു സിനിമക്കാരനും ഉറപ്പുപറയാനാവില്ല. ഈ അനിശ്ചിതത്വത്തില്‍ നിന്നാണ് മന്ത്രവാദവും ജ്യോതിഷ നിര്‍ദേശങ്ങളുമൊക്കെ സിനിമ വിജയിക്കുന്നതിന് പരീക്ഷിക്കുന്നതിനിന് പലരും മുതിരുന്നത്.
ഇഷ്ടദൈവം ഹനുമാനാണെന്നൊക്കെ പറയുന്നതു പോലെ ചില സിനിമക്കാര്‍ക്ക് ഇഷ്ട ജ്യോതിഷികളുണ്ട്. ഇഷ്ട ജ്യോതിഷി പറയുന്ന ഏതുകാര്യവും അവര്‍ അനുസരിക്കും. പക്ഷേ ജ്യോതിഷി പറയുന്നതൊക്കെ തുടര്‍ച്ചയായി തെറ്റിയാല്‍ സിനിമക്കാരന്റെയും ജ്യോതിഷിയുടെയും കാര്യം ഒരു പോലെ പരുങ്ങലിലാവും.
മലയാളത്തിലെ ജനപ്രിയ നായകന് ഒരു സൂപ്പര്‍ഹിറ്റ് അനുഗ്രഹം ലഭിച്ചിട്ട് രണ്ടു വര്‍ഷത്തോളമായി. വമ്പന്‍ ഹിറ്റാവുമെന്ന പ്രതീക്ഷയില്‍ പടച്ചുവിടുന്ന ചിത്രങ്ങളെല്ലാം ശരാശരിയില്‍ ഒതുങ്ങുന്നു. അങ്ങനെയാണ് അദ്ദേഹം ആലപ്പുഴയിലെ തന്റെ ഇഷ്ടജ്യോതിഷി പറഞ്ഞത് അനുസരിച്ച് പല പരിഹാര കര്‍മങ്ങളും ചെയ്തുനോക്കിയത്. പക്ഷേ ഒന്നും ഫലിക്കുന്നില്ല.
ഇപ്പോള്‍ അദ്ദേഹത്തിന് ജ്യോതിഷിയില്‍ വിശ്വാസം നഷ്ടപ്പെട്ട മട്ടാണ്. മറ്റൊരാളില്‍ വിശ്വാസമര്‍പ്പിക്കുക മാത്രമേ നിര്‍വാഹമുള്ളൂവെന്ന നിലയിലാണ് അദ്ദേഹം. തന്റെ നല്ലൊരു കസ്റമര്‍ നഷ്ടപ്പെട്ട ദു:ഖത്തിലാണ് ആലപ്പുഴക്കാരന് ജ്യോതിഷി.
അദ്ദേഹം ഇനി ഏത് ജ്യോതിഷിയുടെയും അടുത്ത് പോകട്ടേ. പക്ഷേ ഒരു ചോദ്യം അവശേഷിക്കുന്നു- ഹിറ്റുണ്ടാക്കുന്നത് ജ്യോതിഷിയാണോ സര്?