ആരാണ് കേമന്‍..?

By Staff

ആരാണ് കേമന്‍..?

ഊണിലും ഉറക്കത്തിലും ഒരുമിച്ചിരുന്ന കൂട്ടുകാര്‍ തമ്മില്‍ പിരിയുന്നത് മലയാള സിനിമയില്‍ പുതിയ സംഭവമൊന്നുമല്ല. അതിനാല്‍ തന്നെ സംഗീതസംവിധായകനായ വിദ്യാസാഗറും ഗായകനായ എം.ജി. ശ്രീകുമാറും തമ്മില്‍ പിരിഞ്ഞതില്‍ എന്തത്ഭുതമെന്ന് നിങ്ങള്‍ ചോദിച്ചേക്കും.

അതെ... ഒരു കാലത്ത് അടുത്ത കൂട്ടുകാരായിരുന്ന വിദ്യാസാഗറും ശ്രീകുമാറും പിരിഞ്ഞിരിക്കുന്നു. ഊണിലും ഉറക്കത്തിലും എന്നല്ല സിനിമാ സംഗീതവുമായി ബന്ധപ്പെട്ട പലകാര്യത്തിലും ഇവര്‍ ഒരുമിച്ചായിരുന്നു.

ഇരട്ട സംവിധായകരായ സിദ്ദിഖും ലാലും പിരിഞ്ഞതു പോലൊന്നുമല്ല ഈ വേര്‍പിരിയല്‍. സിദ്ദിഖ്-ലാല്‍മാര്‍ സംവിധാനത്തില്‍ മാത്രമേ പിരിഞ്ഞുള്ളൂ. അവരുടെ സുഹൃദ്ബന്ധം ഇപ്പോഴും തുടരുന്നുണ്ട്. സിദ്ദിഖിന്റെ ചിത്രങ്ങളുമായി ലാലും ലാലിന്റെ ചിത്രങ്ങളുമായി സിദ്ദിഖും സഹകരിച്ചുവരുന്നു.. അതിനാല്‍ തന്നെ അത് വ്യക്തിപരമായ വേര്‍പെടലുമല്ല.

പക്ഷെ ഇവിടെ അതാണോ സ്ഥിതി... രണ്ടു പേരും കീരിയും പാമ്പുമല്ലേ... സുഹൃത്തുക്കള്‍ ഇപ്പോള്‍ തമ്മില്‍ തമ്മില്‍ കണ്ടാല്‍ കടിച്ചുകീറും... സുഹൃത്തുക്കള്‍ക്കു മീതെ, പ്രത്യേകിച്ചും അവര്‍ കാശുകാരായി തീരുമ്പോള്‍, ശാപമായി മാറുന്ന ഒന്നു രണ്ടു കാര്യങ്ങളുണ്ടല്ലോ... പ്രശസ്തിയും പണവും... അതുതന്നെയാണ് വിദ്യാസാഗറിനെയും ശ്രീകുമാറിനെയും പിരിച്ചത്.

വിദ്യാസാഗറിന് ഒരു ദുബായ് പരിപാടി ഒത്തുവന്നതോടെയാണ് പൂച്ച പുറത്തുചാടുന്നത്. തന്റെ പരിപാടിയിലേക്ക് കൂട്ടുകാരനായ ശ്രീകുമാറിനെതന്നെ ഒരു ഗായകനായി സാഗര്‍ റിക്രൂട്ട് ചെയ്തു. പക്ഷെ ശ്രീക്കുട്ടന്റെ മനസ്സ് മാറിയ കാര്യം വല്ലതും സാഗറിനറിയാമോ... വേറെയാരെയെങ്കിലും നോക്കിക്കൊളളാന്‍ ശ്രീകുമാര്‍ പറഞ്ഞപ്പോള്‍ വിദ്യാസാഗര്‍ ശരിക്കും ഒന്നു ഞെട്ടി.

കാര്യമന്വേഷിച്ചപ്പോഴല്ലേ മനസ്സിലായത്... ശ്രീകുമാര്‍ ഇനി സാഗറുമൊത്ത് പരിപാടിക്കില്ല പോലും...! പകരം താന്‍ തന്നെ എല്ലാത്തിനും മതി എന്ന ഭാവമാണത്രെ അയാള്‍ക്കിപ്പോള്‍... അങ്ങനെയെങ്കില്‍ താനും വിടില്ലെന്നായി വിദ്യാസാഗര്‍... താന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രങ്ങളില്‍ നിന്നെല്ലാം ശ്രീകുമാറിനെ ഒഴിവാക്കി. ഇപ്പോള്‍ വിദ്യയും ശ്രീയും ഒരു ചിത്രങ്ങളിലും ഒന്നിക്കുന്നില്ലത്രെ.

എന്തു കാര്യങ്ങളും സാഗറുമൊത്ത് പങ്കുവെച്ചിരുന്ന ശ്രീകുമാറിന് ഒരു സുപ്രഭാതത്തില്‍ ബോധോദയമുണ്ടായത്രെ..! അടുത്തിടെ ഗള്‍ഫില്‍ ഒരു പരിപാടിക്കു പോയപ്പോഴാണ് ശ്രീകുമാര്‍ തന്റെ സ്റാര്‍ വാല്യു മനസ്സിലാക്കിയത്. സ്പോണ്‍സര്‍മാര്‍ പാരിതോഷികവും മറ്റും നല്‍കി സുഖിപ്പിച്ചപ്പോള്‍ തന്നെ അപേക്ഷിച്ച് വിദ്യാസാഗര്‍ ഒന്നുമല്ല എന്ന് ശ്രീകുമാര്‍ കരുതിപ്പോയതില്‍ കുറ്റം പറയാനാവുമോ... തന്റെ പ്രശസ്തിയും പണവും എന്തിനാണ് പങ്കുവെക്കുന്നത് എന്ന ശ്രീക്കുട്ടന്റെ ചിന്ത അവസാനം കൂട്ടുകെട്ട് പൊളിയുന്നതുവരെയെത്തി...

ഇരുവരും പോരടിക്കാന്‍ തന്നെ തയ്യാറായി നില്‍ക്കെ തന്നെ സിനിമാവൃത്തങ്ങള്‍ ഉറ്റുനോക്കുന്ന ഒരു കാര്യമുണ്ട്... ആര്‍ക്കാണ് ഈ യുദ്ധത്തില്‍ നഷ്ടം സംഭവിക്കുക... കാലം തെളിയിക്കട്ടെ... അല്ലേ..?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X