For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഒരു ചുംബനത്തിന്റെ പര്യവസാനം

  By Staff
  |

  ഒരു ചുംബനത്തിന്റെ പര്യവസാനം

  താന്‍ അഭിനയിക്കുന്ന ചിത്രങ്ങളിലെ നായികമാരെ ഗാഢമായി ചുംബിച്ച് വാര്‍ത്തയുണ്ടാക്കുക കമലഹാസന് മുമ്പേ ഒരു രസമാണ്. ഹേ റാമില്‍ വസുന്ധാരാദാസിനെയും റാണി മുക്കര്‍ജിയെയും ചുംബിച്ച് കമലഹാസന്‍ ഉണ്ടാക്കിയ വിവാദ കോലാഹലങ്ങള്‍ ചില്ലറയായിരുന്നില്ല. അവസാനം പുറത്തിറങ്ങിയ ചിത്രമായ പമ്മല്‍ കെ സംബന്ധത്തില്‍ കമലിന് ചുംബിക്കാന്‍ കിട്ടിയത് സിമ്രാനെയാണ്. അതും വാര്‍ത്തയായി. എന്നാല്‍ മുന്നനുഭവങ്ങള്‍ പോലെ ആ ചുംബനം സിനിമയില്‍ മാത്രമായങ്ങ് ഒതുങ്ങിയില്ല.

  അമ്പതിലേറെ പ്രായമുണ്ടെങ്കിലും ഇപ്പോഴും ചെറുപ്പക്കാരനായി വിലസുന്ന കമലഹാസനും തമിഴിലെ മുന്‍നിര നായികമാരില്‍ ഒരാളുമായ സിമ്രാനുമായി മുടിഞ്ഞ പ്രേമാണെന്നാണ് സിനിമാ രംഗത്തെ മാലോകരെല്ലാം പറഞ്ഞുനടക്കുന്നത്. പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഒരു പോലെ അതിശയം. എങ്ങനെ അതിശയപ്പെടാതിരിക്കും...കമലഹാസനാണെങ്കില്‍ ഒന്നല്ല രണ്ടു കെട്ടിയതാണ്. അതില്‍ രണ്ടാമത്തെ കെട്ടിയോള്‍ ഇപ്പോഴും കൂടെയുണ്ട്. സിമ്രാനാകട്ടെ രാജുസുന്ദരത്തെ കെട്ടാന്‍ പോവുന്നുവെന്ന് പറഞ്ഞുനടക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നിട്ടാണ് ഇപ്പോളീ പ്രണയനാടകം. മകളാവാന്‍ മാത്രം പ്രായമുള്ളവളുമായി ഇങ്ങനെയൊരു അപൂര്‍വ പ്രണയം സര്‍വകലാവല്ലഭന് അല്ലാതെ മറ്റാര്‍ക്ക് സാധിക്കും..

  പമ്മല്‍ കെ. സംബന്ധത്തിന്റെ ഷൂട്ടിംഗ് വേളയിലാണത്രെ ഇരുവരും തമ്മിലുള്ള മൊഹബത്ത് മുളയിട്ടത്. ഷൂട്ടിംഗ് വേളയില്‍ ഇടയ്ക്കെല്ലാം കമലും സിമ്രാനുമങ്ങ് മുങ്ങും. മുങ്ങലൊക്കെ സിനിമാ രംഗത്ത് സാധാരണമാണെങ്കിലും അത് ഷൂട്ടിംഗ് നേരത്ത് തന്ന വേണോ എന്ന കണ്ണുകടിയായിരുന്നു സംവിധായകനും നിര്‍മാതാവിനും. കമലിന്റെ കാറിലുള്ള സിമ്രാന്റെ ഈ പോക്ക് അങ്ങാടിപ്പാട്ടായപ്പോള്‍ സിമ്രാന്‍ പറഞ്ഞത് എന്തെന്നോ? എന്റെ കാറ് കേടായപ്പോള്‍ ഞാന്‍ കമലിന്റെ കാറില്‍ പോയെന്നേയുള്ളൂ..

  ശരിയാണ്. കേടായ കാറില്‍ പോവാതിരിക്കുന്നതു തന്നെയാണ് നല്ലത്. പക്ഷേ വിവാഹം കഴിക്കാത്ത സിമ്രാന്‍ കഴുത്തില്‍ താലിയെല്ലാമിട്ട് നടക്കുന്നതെന്തിനാണാവോ! സംഗതി എന്തെന്നോ? കമലിന്റെ പുതിയ പടമായ പഞ്ചതന്ത്രത്തില്‍ ഇരുവരും ഭാര്യാ ഭര്‍ത്താക്കന്മാരായാണ് അഭിനയിക്കുന്നത്. എന്നാല്‍ സിനിമയിലെ ഭാര്യാവേഷം ഷൂട്ടിംഗ് കഴിഞ്ഞാലും അഴിച്ചുവെക്കാന്‍ സിമ്രാന് മടി. സിനിമയില്‍ കെട്ടിയ താലിയുമായിട്ടാണ് ചടങ്ങുകളിലെല്ലാം സിമ്രാനെത്തുന്നത്. കാര്യമെന്തെന്ന് ചോദിക്കുന്നവരോടെല്ലാം സിമ്രാന്‍ നാണം വഴിയുന്ന ഒരു ചിരിയോടെ മറുപടി ഒതുക്കുന്നു. കാര്യങ്ങള്‍ പോകുന്ന ഒരു പോക്കേ!

  ഒന്നിലേറെ വിവാഹങ്ങള്‍ ജീവിതത്തില്‍ പരീക്ഷിക്കുന്നതൊന്നും കമലഹാസന് പുത്തരിയല്ല. നടിയും നര്‍ത്തകിയുമായ വാണി ഗണപതിയെ ഉപേക്ഷിച്ചാണല്ലോ കമല്‍ സരികയെ കെട്ടിയത്. വര്‍ഷങ്ങള്‍ നീണ്ട അവരുടെ ദാമ്പത്യം ഇപ്പോള്‍ നടുക്കടലില്‍ മുങ്ങുന്ന കപ്പലാണത്രെ. വളരെ സൗഹൃദത്തോടെയും ഒരുമയോടെയും കഴിഞ്ഞിരുന്ന കമല്‍-വാണി ബന്ധത്തില്‍ കുറച്ചുകാലമായി അസ്വാരസ്യങ്ങള്‍ തുടങ്ങിയിട്ട്. വിവാഹമോചനമല്ലാതെ മറ്റ് മാര്‍ഗമൊന്നുമില്ലെന്ന് ഇരുവരും പ്രഖ്യാപിച്ചു കഴിഞ്ഞെന്നാണ് കേട്ടുകേള്‍വി. മുങ്ങുന്ന കപ്പല്‍ പൊക്കാന്‍ മുംബൈയില്‍ നിന്നെത്തിയ നടനും സരികയുടെ കുടുംബ സുഹൃത്തുമായ ഓംപുരിയുടെ മുന്നിലാണത്രെ ഇരുവരും ഈ പ്രഖ്യാപനം നടത്തിയത്.

  കഥകള്‍ ഇങ്ങനെ ചുറ്റിത്തിരിഞ്ഞുനടക്കുമ്പോള്‍ കമല്‍ സിമ്രാനുമായുള്ള ബന്ധത്തെ പറ്റി ഒരക്ഷരം മിണ്ടിയിട്ടില്ല. കമലിനെ ഒന്നു മിണ്ടിപ്പിക്കാന്‍ വാര്‍ത്തകള്‍ ചികഞ്ഞുനടക്കുന്നവര്‍ എത്രയൊക്കെ പണിപ്പെട്ടിട്ടും ഒരു രക്ഷയുമില്ല. സിമ്രാനാവട്ടെ അങ്ങനെയൊന്നുമില്ലെന്നേ എന്ന ലൈനിലാണ്. രാജുസുന്ദരത്തെ കെട്ടാന്‍ പോവുകയാണ് താനെന്ന് നേരത്തെ പറഞ്ഞിട്ടുള്ളതല്ലേ എന്നാണ് സിമ്രാന്റെ മറുചോദ്യം. പക്ഷേ രാജുസുന്ദരത്തെ കെട്ടാന്‍ പോവുന്ന ആള്‍ എന്തിനാണ് സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് മറ്റാരോ കെട്ടിയ താലിയിങ്ങനെ അണിഞ്ഞുനടക്കുന്നതെന്ന ചോദ്യത്തിനാവട്ടെ സിമ്രാന്റെ ഉത്തരം പുഞ്ചിരി, നാണം!

  ഇരുവരുമൊന്ന് ദയവായി നയം വ്യക്തമാക്കൂ. തകരുന്നത് ആ പാവം നര്‍ത്തകന്റെ ഹൃദയമാണ്, രാജുസുന്ദരത്തിന്റെ.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more