ജ്യോതിക പ്രണയക്കുരുക്കില്‍
ചലച്ചിത്ര ലോകത്ത് പ്രണയവാര്‍ത്തകള്‍ക്ക് ഒരു കുറവുമില്ല. ചിലപ്പോള്‍ അത് എക്സ്ട്രാ നടിയോ അല്ലെങ്കിലും മറ്റേതെങ്കിലും അപ്രധാന നടിയോ ആയിരിയ്ക്കും. വാര്‍ത്തയിലെ നായികയോ നായകനോ ഒരു സഹ നടി/നടനെങ്കിലും ആയാലാണ് കഥയ്ക്ക് ചൂട് കിട്ടുന്നത്. പിന്നെ കഥ ചെവിയ്ക്ക് ചെവി പായാന്‍ അത്ര സമയമൊന്നും വേണ്ട. പതിവ് പോലെ പല ചെവി മാറുമ്പോള്‍ കഥയ്ക്ക് പുതിയ ചൂടും ചൂരും വരുമെന്ന് മാത്രം.
സിനിമയിലെ കഥയ്ക്കുള്ളിലെ പ്രേമത്തിന് പുറമേ പല തരം പ്രേമങ്ങളാണ് ഈ ലോകത്ത് ഉള്ളത്. കല്യാണത്തിലേയ്ക്ക് നയിയ്ക്കുന്ന പ്രേമം, വെറും ഒരു തമാശയ്ക്കുള്ള പ്രേമം, പണം തട്ടിയെടുക്കാനുള്ള പ്രേമം അങ്ങനെ പല തരം.
തമിഴ് ചലച്ചിത്ര ലോകത്ത് ഇതാ പുതിയ ചൂടേറിയ പ്രണയ വാര്‍ത്ത. മറ്റാരുമല്ല, തമിഴ് സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന ജ്യോതികയാണ് കഥയിലെ നായിക. മേനി അഴക് കാട്ടി കാഴ്ചക്കാരെ വീഴ്തിയ ജ്യേതിക ഇപ്പോള്‍ മനസ്സിന്റെ അഴക് കാട്ടി സൂര്യയെ വീഴ്തിയെന്നാണ് കഥ. അതോ സൂര്യ തന്റെ മനസ്സിന്റെ അഴക് കാട്ടി ജ്യോതികയെ വീഴ്തിയതാണോയെന്ന് തമിഴ് സിനിമാ ലോകത്ത് ചര്‍ച്ച തുടരുകയാണ്.
നായികാ നായകന്മാര്‍ ജ്യോതികയും സൂര്യയുമാവുമ്പോള്‍ പിന്നെ വാര്‍ത്തയുക്കുള്ള പ്രാധാന്യം പറയേണ്ടതില്ലല്ലൊ. സൂര്യ ജ്യോതികയ്ക്ക് വെറും നടനല്ല. കാമുകനുമല്ല. ജ്യോതികയുടെ ആദ്യ തമിഴ് ചിത്രത്തില്‍ നായകനായിരുന്നത് സൂര്യയാണ്. അപ്പോള്‍ പിന്നെ മറക്കാനാവുമോ. മറക്കാനാവാത്ത ആ വികാരം പ്രേമത്തിലേയ്ക്ക് ചേക്കേറുന്നത് ഒട്ടും അസ്വാഭാവികമല്ല.
കുറച്ച് കാലത്തിന് ശേഷം വീണ്ടും ഇരുവരും ഒരുമിച്ച് അഭിനയിയ്ക്കുകയാണ്. നാമ്പിട്ട പ്രണയത്തിന് പുതിയ മാനം കാണാന്‍ ഇത് കൂടുതല്‍ സഹായകമായി. കാക് കാക് എന്നതാണ് ഇരുവരും നായികാ നായകന്മാരാവുന്ന ചിത്രം.
ചിത്രം തീര്‍ന്നാലുടന്‍ മാംഗല്യം നടത്തിയാലെന്തെന്ന ചിന്തയിലാണ് ഇരുവരും. എന്നാല്‍ അവസാന തീരുമാനം ഒന്നും എടുത്തിട്ടില്ല. സാധാരണ സിനിമാ രംഗത്ത് കാണുന്നതുപോലെ വീട്ടുകാരാരും വില്ലന്മാരായി എത്തിയിട്ടില്ല. ഇരു വീട്ടുകാര്‍ക്കും സമ്മതം.
ആധുനിക കാല പ്രണയത്തിന് അവശ്യം വേണ്ടത് മൊബൈല്‍ ഫോണാണല്ലൊ. അതുകൊണ്ട് തന്നെ ഇരുവരുടേയും ഫോണുകളിലേയ്ക്ക് എസ് എം എസ് ന്ദേശങ്ങള്‍ പ്രവഹിയ്ക്കുകയാണത്രെ. വെറുതേയിരിയ്ക്കുമ്പോള്‍ സ്വയം ചിരിയ്ക്കുന്ന ജ്യോതിക സെറ്റിലെല്ലാപേര്‍ക്കും കൂടുതല്‍ കഥ മെനയാന്‍ വേണ്ടുവോളം അവസരം നല്‍കുന്നുണ്ട്.


Click it and Unblock the Notifications











