മഞ്ജുവാര്യരെ ദിലീപ് ഒളിച്ചുവയ്ക്കുന്നോ?
വിവാഹം കഴിഞ്ഞാല്‍ ചില ഭര്‍ത്താക്കന്മാര്‍ അങ്ങിനെയാണ്- സ്വന്തം ഭാര്യ പുറത്തുള്ള ഒരു പുരുഷനോടും സംസാരിക്കുന്നത് അവര്‍ക്ക് ഇഷ്ടമല്ല. സൂപ്പര്‍താരമാകാന്‍ കച്ചകെട്ടുന്ന നമ്മുടെ ദിലീപിനും മഞ്ജുവിനോട് അങ്ങിനെയാണോ? ആണെന്നാണ് അടക്കംപറച്ചിലുകള്‍.
വിവാഹം കഴിഞ്ഞതോടെ മഞ്ജു അഭിനയം നിര്‍ത്തി. ഇതിന് പിന്നില്‍ ദിലീപിന്റെ നിര്‍ബന്ധമുണ്ടെന്നും ചിലര്‍ സ്വകാര്യം പറയുന്നു. മഞ്ജു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതോ ആര്‍ക്കെങ്കിലും ഇന്റര്‍വ്യൂ കൊടുക്കുന്നതോ ഒന്നും ദിലീപിന് ഇഷ്ടമല്ലത്രെ. അടങ്ങിയൊതുങ്ങി വീട്ടിലിരുന്നോണം- ഇതാണ് ദിലീപിന്റെ അറ്റിറ്റ്യൂഡ്.
സ്വന്തം അനുജന്‍ സിനിമയില്‍ തിളങ്ങി വലിയൊരു താരമായി വളരണമെന്ന് ഏത് ചേച്ചിയാണ് മോഹിയ്ക്കാത്തത്. പറഞ്ഞുവരുന്നത് മഞ്ജുവിന്റെ അനുജന്‍ മധുവാര്യരെക്കുറിച്ചാണ്. കാമ്പസ് എന്ന ചിത്രത്തിലെ നായകന്‍ മധുവാര്യരാണ്. കാമ്പസിന്റെ പശ്ചാത്തലത്തില്‍ പറയുന്ന പ്രണയകഥ. നല്ല ഡിമാന്റുള്ള തീം. പക്ഷെ സാമ്പത്തികപ്രശ്നങ്ങള്‍ മൂലം സിനിമ പൂര്‍ത്തിയാക്കാന്‍ അല്പം വൈകി.
എന്തായാലും സിനിമയെ ഒന്ന് രക്ഷപ്പെടുത്താന്‍ മധുവാര്യര്‍ ആഗ്രഹിയ്ക്കുന്നത് സ്വാഭാവികം. ചേച്ചി പണ്ടത്തെ സൂപ്പര്‍താരമായിരുന്നല്ലോ . ചേച്ചി അനുജനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയാല്‍ അതിന് ഒരു വിലയുണ്ടാകുമല്ലോ. ഇക്കാര്യം മധുവാര്യര്‍ ചേച്ചിയോട് അഭ്യര്‍ത്ഥിച്ചു. അനുജന്റെ ആഗ്രഹമല്ലേ നടക്കട്ടേ എന്ന് കരുതി മഞ്ജുവാര്യര്‍ അതിന് സമ്മതിയ്ക്കുകയും ചെയ്തുവത്രെ.
എന്റെ അനുജന്‍ മധുവിനെ ഞാന്‍ പരിചയപ്പെടുത്തുന്നു. ദയവായി അവനെ അനുഗ്രഹിയ്ക്കുക എന്ന് പറയുന്ന മഞ്ജുവിന്റെ പോസ്റര്‍ നല്കാന്‍ നിര്‍മ്മാതാവ് രാജന്‍ തീരുമാനിച്ചു. മഞ്ജുവിന്റെ ചിത്രമുള്ള ഈ പോസ്റര്‍ ഒരെണ്ണം എറണാകുളം റെയില്‍വേ സ്റേഷനടുത്ത് വച്ചു. ഇത് കണ്ട ദിലീപിന് രോഷം അടക്കാന്‍ കഴിഞ്ഞില്ല. തന്റെ അനുവാദമില്ലാതെ പോസ്റര്‍ വച്ചതിന് നിര്‍മ്മാതാവിനെതിരെ വക്കീല്‍നോട്ടീസ് അയയ്ക്കാന്‍ മഞ്ജുവാര്യരോട് ദിലീപ് നിര്‍ബന്ധിച്ചത്രെ. മഞ്ജു ഒടുവില്‍ വഴങ്ങുകയും ചെയ്തു.
മധുവിന്റെ അച്ഛനോടും മഞ്ജുവാര്യരോടും നേരത്തെ ചോദിച്ചതിന് ശേഷമാണ് പോസ്റര്‍ വയ്ക്കാന്‍ സമ്മതം വാങ്ങിയതെന്നാണ് നിര്‍മ്മാതാവ് രാജന്‍ പറയുന്നത്. എന്തായാലും നേരത്തെ നിര്‍മ്മതാവ് ദിനേശ് പണിയ്ക്കര്‍ക്കെതിരെ കേസ് നല്കി വിജയിച്ചയാളാണ് ദിലീപ്. വെറുതെ പൊല്ലാപ്പ് വേണ്ടല്ലോ എന്ന് കരുതി നിര്‍മ്മാതാവ് വേഗം പോസ്റര്‍ എടുത്തുമാറ്റുകയും ചെയ്തു. പാവം മഞ്ജുവാര്യര്‍- സ്വന്തം അനുജനെക്കൂടി അനുഗ്രഹിയ്ക്കാന്‍ വയ്യാത്ത വിഷമസന്ധിയിലാണ്. എന്തുചെയ്യാം, ഭര്‍ത്താവല്ലേ പ്രധാനം.


Click it and Unblock the Notifications