നയന്‍താരക്കു കീര്‍ത്തി വേണ്ട

By Staff

നയന്‍താരക്കു കീര്‍ത്തി വേണ്ട

സിനിമയിലെ തുടക്കം മലയാളത്തിലായിരിക്കാം. പക്ഷേ അതൊന്നും എപ്പോഴും ഓര്‍ത്തിരിക്കേണ്ട കാര്യമല്ല. തമിഴിലെയും തെലുങ്കിലെയും കോടികളുടെ പളപളപ്പില്‍ മുങ്ങിനില്‍ക്കുമ്പോള്‍ എന്തിന് മലയാളത്തിന്റെ ഇട്ടാവട്ടത്തിലേക്ക് തിരിച്ചുപോകണം?

തമിഴില്‍ കിട്ടുന്നത് നാല്പത് ലക്ഷം. തെലുങ്കില്‍ കിട്ടുന്നത് അമ്പത് ലക്ഷം. മലയാളത്തില്‍ പോയി അഭിനയിച്ചാല്‍ കിട്ടുക ഏറിയാല്‍ അഞ്ചോ ആറോ ലക്ഷം. തമിഴിലും തെലുങ്കിലും നിര്‍മാതാക്കള്‍ ക്യൂ നില്‍ക്കുമ്പോള്‍ എന്തിന് മലയാളത്തില്‍ പോയി സമയം മിനക്കെടുത്തണം? ആ സമയം കൊണ്ട് കുറെ ലക്ഷങ്ങള്‍ കൂടിയുണ്ടാക്കാം.

ദേശീയ അവാര്‍ഡൊക്കെ നേടിയ ചില നടിമാര്‍ തമിഴിലെ മുന്‍നിരയില്‍ തിളങ്ങുമ്പോഴും മലയാളത്തില്‍ പോയി അഭിനയിക്കുന്നതു കാണാം. മലയാളത്തില്‍ പോയി അഭിനയിച്ചാല്‍ വീണ്ടും ഒരു അവാര്‍ഡ് കൂടി ഒപ്പിക്കാമെന്ന ചിന്തയായിരിക്കണം അവര്‍ക്ക്. ഈ അവാര്‍ഡിലും അതു വഴി കിട്ടുന്ന കീര്‍ത്തിയിലുമൊക്കെ എന്തു കാര്യം? അതിനേക്കാള്‍ വലിയ കീര്‍ത്തിയാണ് തമിഴിലും തെലുങ്കിലും നേരാവണ്ണം ശരീരം മറയ്ക്കാതെ നടത്തുന്ന ഗ്ലാമര്‍ നൃത്തത്തിലൂടെ ലഭിക്കുന്നത്. ആയൊരു നൃത്തരംഗം മാത്രം കാണാന്‍ എത്ര പേരാണ് തിയേറ്ററുകളില്‍ ഇടിച്ചുകയറുന്നത്.

ലക്ഷങ്ങളുടെ എണ്ണത്തിന് അനുസരിച്ചായിരിക്കും ശരീരത്തിലെ തുണിയുടെ അളവില്‍ കുറവ് വരുത്തുന്നത്. തമിഴില്‍ നാല്പത് ലക്ഷമാണ് കിട്ടുന്നതെങ്കില്‍ തെലുങ്കില്‍ അഭിനയിച്ചാല്‍ തരുന്നത് അമ്പത് ലക്ഷമാണ്. ലക്ഷങ്ങളുടെ എണ്ണം കൂടുമ്പോള്‍ കൂടുതല്‍ പ്രേക്ഷകരെ തിയേറ്ററിലെത്തിക്കുന്നതിലൂടെ ആ പണം നിര്‍മാതാവിന് മുതലാക്കാനായി ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ അളവും കൂടിയെന്നിരിക്കും.

ഇതിനിടയിലാണ് മലയാളത്തില്‍ നിന്ന് മോഹന്‍ലാലിനെ പോലുള്ളവര്‍ അവരോടൊപ്പം അഭിനയിക്കാന്‍ വിളിക്കുന്നത്. കീര്‍ത്തിചക്ര എന്ന സിനിമയില്‍ അഭിനയിക്കാനാണ് ക്ഷണം. മോഹന്‍ലാല്‍ മലയാളത്തിലെ സൂപ്പര്‍താരമായിരിക്കം. അദ്ദേഹത്തോടൊപ്പം രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. എന്നുവച്ച് അദ്ദേഹം വീണ്ടും ഒപ്പം അഭിനയിക്കാന്‍ വിളിച്ചാല്‍ പോകണമെന്നുണ്ടോ?

മോഹന്‍ലാല്‍ ഒരു ചിത്രത്തിന് വാങ്ങുന്നത് എഴുപത്തിയഞ്ചു ലക്ഷം രൂപയാണെന്നാണ് കേള്‍വി. അതു കേള്‍വി മാത്രമാണെന്നും അതിന്റെ മൂന്നില്‍ രണ്ടൊക്കെയേ അദ്ദേഹത്തിന് നിര്‍മാതാക്കളില്‍ നിന്ന് കിട്ടുന്നുള്ളൂവെന്നാണ് അറിയുന്നത്. മോഹന്‍ലാല്‍ ഒരു ചിത്രത്തിന് വാങ്ങുന്ന പ്രതിഫലത്തോളം തന്നെ താന്‍ തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമുണ്ടാക്കുന്നുണ്ട്. മോഹന്‍ലാലിനൊപ്പം താന്‍ അഭിനയിച്ചാല്‍ കിട്ടുന്നത് വളരെ തുച്ഛമായ പ്രതിഫലം. പിന്നെന്തിന് സിനിമയില്‍ അരങ്ങേറ്റം നല്‍കിയതിന് മലയാളത്തോട് നന്ദി കാണിച്ച് സമയം മിനക്കെടുത്തണം?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X