മണ്ണും ചാരിയിരുന്നവന്‍. . . . .
അല്ല, ഇവിരിനി എത്ര നാളെന്നു വെച്ചാ ഇങ്ങനെ പിണങ്ങിയിരിക്കുന്നത്. അല്ലെങ്കില്‍ത്തന്നെ ഇവരു തമ്മില്‍ പിണങ്ങിയിരിക്കേണ്ട എന്തു കാര്യമാണ് ഇനിയുളളത്.
വിവേക് ഒബ്റോയിയും സല്‍മാന്‍ ഖാനുമാണ് കക്ഷികള്‍. രണ്ടു പേരും തമ്മില്‍ കൊണ്ടു പിടിച്ച പിണക്കമായിരുന്നു, ഒരു ഭൂലോക സുന്ദരിയെച്ചൊല്ലി. മണ്ണും ചാരിയിരുന്ന അഭിഷേക ബച്ചന്‍ ഇതാ ഐശ്വര്യയെയും കൊണ്ടു പോകുന്നു.
അതു കൊണ്ടാണ് ചോദിച്ചത് ഇനിയും ഈ മണ്ടന്മാര്‍ പരസ്പരം മിണ്ടാതിരിക്കേണ്ട കാര്യം വല്ലതും ഉണ്ടോ?
എന്തെല്ലാം പുക്കാറുകളായിരുന്നു ഭഗവാനേ, ഒരു കാലത്ത്. മേലാകെ കോരിച്ചൊരിയുന്ന സൗന്ദര്യവും പ്രലോഭിപ്പിക്കുന്ന കണ്ണുകളുമായി ഐശ്വര്യാ റായി എന്ന സുന്ദരിക്കൊച്ച് ബോളിവുഡില്‍ പടര്‍ന്നു കയറുന്ന കാലം. പെരുപ്പിച്ചു പിടിച്ച മസിലും വേണ്ടുവോളം ഗോസിപ്പുകളും കന്നന്തിരിഞ്ഞ സ്വഭാവവുമുളള സല്‍മാന്‍ ഖാന്റെ മസില്‍ പവറില്‍ പെങ്കൊച്ചു വീണു പോയത് പെട്ടെന്നായിരുന്നു.
പ്രണയവും പാര്‍ട്ടിയും ഡേറ്റിംഗുമൊക്കെയായി സംഗതി പൊടി പൊടിച്ചു. എണ്ണമറ്റ നടിമാരുടെ സര്‍വാംഗ സൗന്ദര്യമറിയാവുന്ന സല്‍മാന്‍ ഖാന്‍ പതിയെ തനി സ്വരൂപം പുറത്തെടുത്തു തുടങ്ങി.
പാതിരാവില്‍ ഐശ്വര്യയുടെ വീട്ടിലെത്തുക, കതകു തല്ലിപ്പൊളിക്കുക എന്നിങ്ങനെ നാനാവിധ കലാപരിപാടികള്‍ അരങ്ങേറി. ലോകസുന്ദരിയുടെ കരണക്കുറ്റിയ്ക്ക് തല്ലിയെന്നു വരെ അസൂയാലുക്കള്‍ പറഞ്ഞു നടന്നു. പിണക്കം പറഞ്ഞു തീര്‍ക്കാന്‍ ഒരിക്കല്‍ ശ്രമിച്ച സാക്ഷാല്‍ ഷാരൂഖ് ഖാനും കണക്കിനു കിട്ടി. രണ്ടു ഖാന്‍മാരും പിന്നീടിന്നു വരെ മിണ്ടിയിട്ടില്ലത്രേ!
അക്കാലത്താണ് സാക്ഷാല്‍ വിവേക് ഒബറോയി രംഗത്തെത്തുന്നത്. അല്‍പം സ്നേഹത്തിന്റെ വേനല്‍ കൊതിച്ചു നടന്ന ഐശ്വര്യയ്ക്ക് പ്രണയത്തിന്റെ തീക്കനല്‍ തന്നെ വിവേകത്തോടെ ടിയാന്‍ നല്‍കി. കയ്യും മെയ്യും മറന്ന പ്രേമം.
സാധാരണ ചുംബന രംഗങ്ങളില്‍ അഭിനയിക്കാന്‍ വിസമ്മതിക്കാറുളള ഐശ്വര്യ ക്യോന്‍ ഹോഗയാ നാ എന്ന ചിത്രത്തില്‍ അത്യുഗ്രന്‍ ചുംബനമാണ് വിവേകിന് നല്‍കിയത്. ക്യാമറയ്ക്കു മുന്നില്‍ ഇതാണ് പ്രകടനമെങ്കില്‍ പിന്നാമ്പുറത്തെ പ്രവൃത്തി എന്താവും ആണ്ടവനേ എന്നു ജനം മൂക്കത്ത് വിരലു വച്ചു.
ഐശ്വര്യയെ പ്രണയിക്കുന്നതിന്റെ പേരില്‍ സാല്‍മാന്‍ തന്നെ ഭീഷണിപ്പെടുത്തുന്നു എന്നാരോപിച്ച് പത്രസമ്മേളനം നടത്താനുളള വിവേകമില്ലായ്മയും കാണിച്ചു ഒബറോയി. കൊണ്ടും കൊടുത്തും വഴക്ക് മുന്നേറി. വിവേകുമായുളള ബന്ധം അവസാനിപ്പിക്കാന്‍ ഐശ്വര്യ തീരുമാനിച്ചതോടെ ടിയാന്‍ കിണ്ണം പോയ അണ്ണാനെപ്പോലെയായി.
ഒടുവിലൊരുനാള്‍ വിശ്വസുന്ദരി അഭിഷേക് ബച്ചനെ പ്രണയിക്കാന്‍ തീരുമാനിച്ചു. ധൂം 2ല്‍ ഹൃത്വിക് റോഷനെ ആഞ്ഞു ചുംബിച്ചതൊന്നും അഭിഷേകിനെ പിന്തിരിപ്പിച്ചില്ല. പലര്‍ക്കു കൊടുത്തത് അവിടെയും കൊടുത്തുവെന്നേയുളളൂ.
ഏതായാലും സുന്ദരിക്കു വേണ്ടി പരസ്യമായി തല്ലുകൂടിയ മിടുക്കന്മാരിപ്പോള്‍ ആളുമില്ല അനക്കവുമില്ല എന്ന അവസ്ഥയിലാണ്. വിശ്വസൗന്ദര്യം വേണ്ട വിധം മുതലാക്കിയെങ്കില്‍ ഇനിയെങ്കിലും പിണക്കം തീര്‍ത്ത് ഇവര്‍ക്ക് അനുഭവങ്ങള്‍ പങ്കുവെച്ചു കൂടെ . . . . . . . . . . . . .അല്ല പിന്നെ. . . . . . . .. . . . . .


Click it and Unblock the Notifications