പീഡിപ്പിച്ചെന്ന പരാതിയുമായി വിചിത്ര കോടതിയില്‍
പീഡിപ്പിച്ചെന്ന പരാതിയുമായി വിചിത്ര കോടതിയില്‍
പാലക്കാട്: തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിനിടയില്‍ തന്നെ പീഡിപ്പിച്ചുവെന്ന് പരാതിയുമായി ദക്ഷിണേന്ത്യന്‍ നടി വിചിത്ര കോടതിയില്‍. മലയാളം, തെലുങ്ക്, തമിഴ്, കന്നട തുടങ്ങിയ ഭാഷകളിലെ ചിത്രങ്ങളില്‍ വിചിത്ര അഭിനയിച്ചിട്ടുണ്ട്.
അഞ്ജലി സവേരിയും ശില്പാ ഷെട്ടിയും ബാലകൃഷ്ണയും അഭിനയിച്ച തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണത്രെ പീഡനം നടന്നത്. പാലക്കാട്ടായിരുന്നു സംഭവം. മലമ്പുഴയിലുള്ള നവോദയയുടെ തോട്ടത്തില്‍ വച്ച് വിചിത്ര ഉള്‍പ്പെട്ട ഒരു സ്റണ്ട് ചിത്രീകരിക്കുന്നു. സ്റണ്ടിന്റെ ഭാഗമായി വിചിത്രയുടെ മേലേക്ക് കയറിയ സ്റണ്ട് മാസ്ററും സംഘവും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം വിചിത്രയുടെ മേല്‍ ശാരീരികാഘാതങ്ങള്‍ ഏല്പിച്ചു. ഇതിനിടയില്‍ സിനിമയിലേക്ക് വേണ്ടാത്ത ചില സീനുകള്‍ക്ക് വേണ്ടി സംവിധായകന്‍ നിര്‍ബന്ധിക്കുകയും അപ്പോഴും പീഡനം നടക്കുകയും ചെയ്തുവത്രെ.
ഫിബ്രവരി 10നാണ് സംഭവത്തിന്റെ തുടക്കം. ചിത്രത്തിന്റെ ഷൂട്ടിംഗിനായി മലമ്പുഴയിലെത്തിയ വിചിത്ര ട്രിപെന്‍ഡ ഹോട്ടലില്‍ താമസിക്കുകയായിരുന്നു. ഒരു രാത്രി സ്റണ്ട് മാസ്റര്‍ വിജയ് വിചിത്രയുടെ മുറിയിലെത്തി ചില കാര്യങ്ങള്‍ക്ക് പ്രേരിപ്പിക്കാന്‍ തുടങ്ങി. ശല്യം സഹിക്ക വയ്യാതായപ്പോള്‍ വിചിത്ര മുറി മാറി താമസിച്ചു. ഇതില്‍ കുപിതനായാണത്രെ സ്റണ്ട് മാസ്ററും സംഘവും വിചിത്രയെ ഷൂട്ടിംഗ് സ്ഥലത്തുവച്ച് ആക്രമിച്ചത്.
പീഡനത്തെക്കുറിച്ച് അപ്പോള്‍ത്തന്നെ സംവിധായകന്‍ അരുണ്‍ പ്രസാദിനെ അറിയിച്ചുവെങ്കിലും അദ്ദേഹം തന്റെ പരാതി പരിഗണിച്ചില്ലെന്നും വിചിത്ര പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ഷൂട്ടിംഗ് കഴിഞ്ഞ് ചെന്നൈയിലെത്തിയ വിചിത്ര ആദ്യം മദ്രാസ് സിറ്റി കമ്മീഷണര്‍ക്ക് പരാതി നല്‍കി. പിന്നീടാണ് പാലക്കാട് മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്.


Click it and Unblock the Notifications