മണിയാണെങ്കില്‍ ഞങ്ങള്‍ക്കു വയ്യേ. . . .
എന്നാലും അത് എങ്ങനെ ശരിയാവും? ഞങ്ങളൊക്കെ കുടുംബത്തില്‍ പിറന്നവരും സര്‍വ്വോപരി സുന്ദരികളുമല്ലേ, ഞങ്ങളെങ്ങനെയാ ഒരു കാക്കക്കറുമ്പന്റെ കാമുകിയാവുന്നത്?
കാമുകി പോട്ടെ, അനിയത്തിയോ മകളോ ഒക്കെ ആയി അഭിനയിക്കാം. തുണി ഉടുത്തോ ഉടുക്കാതെയോ അതും വിഷയമല്ല. ഇറുകിയതോ ഇറക്കം കുറഞ്ഞതോ ആണെങ്കിലും വിരോധമില്ല.
പക്ഷേ നായകന്‍ സുന്ദരനും കുടുംബത്തില്‍ പിറന്നവനും ആയിരിക്കണം.
മലയാളത്തിലെ ചില പ്രമുഖ നായകനടിമാരുടെ ഡിമാന്റാണിത്. കഥാപാത്രങ്ങള്‍ കാവ്യാ മാധവനും പത്മപ്രിയയും മീനയും. കലാഭവന്‍ മണി നായകനാകുന്ന ചിത്രത്തിലാണ് ഇവര്‍ക്ക് മുഖം കാണിക്കാന്‍ മടി.
കഥയിങ്ങനെ. ശരത് ചന്ദ്രന്‍ വയനാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നന്മ. നായകന്‍ കലാഭവന്‍ മണി. ഈ ചിത്രത്തിലെ പലവേഷങ്ങളുമായി മേല്‍പറഞ്ഞ മൂന്നുപേരെയും സമീപിച്ചത് സംവിധായകന്‍ ശരത് തന്നെയാണ്.
നന്മയുടെ പ്രമേയം കേട്ട് ആവേശം കയറിയ നായികാരത്നങ്ങള്‍ പക്ഷേ നായകന്‍ കലാഭവന്‍ മണിയാണെന്നറിഞ്ഞപ്പോള്‍ കാലുമാറി. പിന്നെ ഡേറ്റില്ല.
റൊമ്പ അരുമയാന സബ്ജക്ട് എന്നാണത്രേ പത്മപ്രിയ മൊഴിഞ്ഞത്. ഒട്ടും അരുമയല്ലാത്ത കലാഭവന്‍ മണി നായകനായാല്‍ പിന്നെ എങ്ങനെ പത്മം വിരിയും?
ദിലീപിനെയോ പൃഥ്വിരാജിനെയോ കുഞ്ചാക്കോ ബോബനെയോ നായകനാക്കി.
ഇറുകിയ തുണിയുമുടുത്ത് ആടിപ്പാടാന്‍ ശരത്ചന്ദ്രന്‍ കാവ്യയെ ക്ഷണിച്ചിരുന്നെങ്കിലോ? സന്തോഷത്തോടെ വരില്ലായിരുന്നോ?
അരഞ്ഞാണം മോഷ്ടിക്കുന്നതോ, രാത്രിവേഷത്തില്‍ കാമ്പസില്‍ കിടക്കുന്നതോ ആയ രണ്ടു സീനും ഈ കിടപ്പു കണ്ടിട്ട് ഒന്നു റേപ്പു ചെയ്യാന്‍ തോന്നുന്നു എന്നതു പോലുളള ഡയലോഗും സ്ക്രീപ്റ്റിലുണ്ടെങ്കില്‍ കാവ്യയ്ക്കും ജനത്തിനും സന്തോഷമാവുകയും ചെയ്തേനെ. മീനയ്ക്കാണെങ്കില്‍ തുണി തന്നെ വേണ്ട.
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികയായി വിലസിയ പത്മപ്രിയയ്ക്കും മീനയ്ക്കുമൊന്നും ഇനി മറ്റൊരു പരീക്ഷണത്തിന് താല്‍പര്യമില്ല. വയ്യാത്തതു കൊണ്ടാണ്. പ്ലീസ് നിര്‍ബന്ധിക്കരുത്.


Click it and Unblock the Notifications